കശുവണ്ടിയും ആണത്ത അഹന്തയും
റമീസ് ചാത്തിയാറ
ജയ ജയ ജയ ജയ ഹേ എന്ന സിനിമയിലെ കശുവണ്ടി റെഫറന്‍സ് ഒരുപാടിഷ്ടപ്പെട്ടു.എന്‍പി മുഹമ്മദിന്റെ ‘ദൈവത്തിന്റെ കണ്ണ്’ എന്നൊരു നോവലുണ്ട്. അതില്‍ കശുവണ്ടിക്ക് മാത്രമുള്ളൊരു പ്രത്യേകത പറയുന്നുണ്ട്. വിത്ത് അഥവാ കുരു പുറത്തായിപ്പോയ ലോകത്തിലെ ഏക പഴം കശുമാങ്ങയാണ് എന്നാണത്.
കശുമാങ്ങയുടെ ഈ പ്രത്യേകതയുള്ള മറ്റൊരു വിഭാഗമാണ് ആണ്‍വർഗ്ഗം. അതിനി മനുഷ്യരിലെ ആണ് വർഗ്ഗമാകട്ടെ, മൃഗങ്ങളിലെ ആണ് വർഗ്ഗമാകട്ടെ, ശരീരത്തിന് പുറത്താണ് ലൈംഗികാവയവം.സിനിമ കാണാത്തവർ ഇനിയങ്ങോട്ട് വായിക്കരുത്. സ്പോയിലേഴ്സ് ഉണ്ടാവും.സിനിമ തുടങ്ങുന്നത് കശുമാങ്ങ പറിക്കുന്ന ജയയുടെ കുട്ടിക്കാലം കാണിച്ചുകൊണ്ടാണ്.കശുമാങ്ങയുടെ റെഫറന്‍സ് പിന്നീട് കാര്യമായി വരുന്നത് ജയ ആദ്യമായി രാജേഷിനെ ചവിട്ടുന്ന സമയത്താണ്.അവിടെ റെഫറന്‍സ് ഷോട്ടായി കാണിക്കുന്നത് കശുവണ്ടി ഫാക്ടറിയില്‍ കശുവണ്ടി തല്ലുന്ന സ്ത്രീയുടെ ഷോട്ടാണ്. അടിച്ച് “അവന്റെ പരിപ്പിളക്കണം” എന്ന പ്രയോഗം തന്നെ മലയാളത്തിലുണ്ടായത് കശുവണ്ടി സംസ്കരണവുമായി ബന്ധപ്പെട്ടാണ്.
അതുകൊണ്ട് ആ കശുവണ്ടി തല്ലുന്ന സീക്വന്‍സ് അവിടെ ചേർത്തത് യാദൃശ്ചികമാകാന്‍ ഇടയില്ല. കഥയില്‍ സമാധാനത്തോടെയും സന്തോഷത്തോടെയുമുള്ള കുടുംബജീവിതത്തിനിടയില്‍ വില്ലനായി വരുന്നത് രാജേഷിന്റെ ആണത്ത അഹങ്കാരമാണല്ലോ. ആണത്തഹുങ്കിനേയും അഹന്തയേയും കശുമാങ്ങയുടെ അണ്ടിയുമായി സാമ്യപ്പെടുത്തുന്ന ഷോട്സുകളും സിനിമയിലുണ്ട്. കഥാന്ത്യത്തിലും ഇടയിലും കശുവണ്ടി പറിച്ച് കളഞ്ഞ് കശുമാങ്ങ കഴിക്കുന്ന ജയയുടെ കുട്ടിക്കാലത്തെ ഷോട്സ് ഉദാഹരണം.അതിനാല്‍ ആനന്ദകരമായ ദാമ്പത്യ ജീവിതത്തിനായി ഒന്നുകില്‍ കശുവണ്ടി(അഹന്ത) പറിച്ച് കളഞ്ഞിട്ട് കഴിക്കണം, അല്ലെങ്കില്‍ കഴിക്കണ്ടാന്ന് തീരുമാനിച്ച് ഒഴിവാക്കണം. സംവിധായകന് Vipin Das ഇതൊക്കെ ഉദ്ദേശിച്ചിട്ടുണ്ടോ ആവോ 😇😇😇
(അപ്പന് എന്ന സിനിമയിലെ അണയാത്ത ബള്‍ബും രസകരമായ റെഫറന്‍സ് ഷോട്ടാണ്)