സെന്‍കുമാറിനെ ഡിജിപിയാക്കിയത് ഏറ്റവും വലിയ തെറ്റ്; പശ്ചാത്തപിക്കുന്നു എന്ന് രമേശ് ചെന്നിത്തല, കോൺഗ്രസ് പലതും തിരിച്ചറിയുന്നതിൽ സന്തോഷം

103

സെന്‍കുമാറിനെ ഡിജിപിയാക്കിയത് ഏറ്റവും വലിയ തെറ്റ്; പശ്ചാത്തപിക്കുന്നു എന്ന് രമേശ് ചെന്നിത്തല. ഒരു മലയാളി ഡിജിപി ആയിക്കോട്ടെ എന്നു കരുതി മറ്റൊരുദ്യോഗസ്ഥനയ മഹേഷ് കുമാർ സിംഗ്‌ളയെ മറികടന്നാണ് അതു ചെയ്തതെന്നും അദ്ദേഹം പറയുന്നുണ്ട്.

”ചക്കയാണേൽ ചുഴിഞ്ഞു നോക്കാം. ഇതിപ്പോ എന്ത് ചെയ്യും? സെൻകുമാറിനെ ഡി.ജി.പിയാക്കിയത് ഞാൻ ചെയ്ത ഏറ്റവും വലിയ പാതകമാണ്. മഹാ അപരാധമാണ്. അതിന്റെ ദുരന്തം ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മഹേഷ് കുമാർ സിംഗ്‌ള എത്തേണ്ട പദവിയായിരുന്നു അത്. അന്ന് ഒരു മലയാളി ഡിജിപി ആകട്ടെ എന്ന് കരുത് മാത്രമാണ് അന്നാ തീരുമാനമെടുത്തത്. എന്ത് ചെയ്യാനാണ്”

സെൻകുമാറിനെ എൽ.‌‌‌ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തൽസ്ഥാനത്ത് നിന്ന് മാറ്റി ലോക്നാഥ് ബെഹ്റയെ നിയമിച്ചിരുന്നു. പിന്നീട് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ സെൻകുമാർ വീണ്ടും ആ കസേരയിലേക്ക് എത്തിയിരുന്നു. കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞാൽ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയമെടുക്കുന്നത് നല്ലതാണെന്നു പറയുന്നത് എത്ര സത്യം!

എന്തായാലും ഒരു വീഴ്ച തുറന്നു സമ്മതിക്കാൻ ചെന്നിത്തലയെപ്പോലൊരു രാഷ്ട്രീയനേതാവ് തയ്യാറാകുന്നതു തന്നെ ഒരു നല്ല ലക്ഷണമാണ്. കോൺഗ്രസ് വെൻറിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിച്ചു തുടങ്ങുന്നതിന്റെ സൂചനയാണെങ്കിൽ അതിലും സന്തോഷം. നല്ല കാലത്ത് ഗുണം വരും.

(കടപ്പാട് )