രമേശ്‌ ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വീസ്, സംശയമുണര്‍ത്തുന്ന കാര്യങ്ങള്‍ (VIDEO)

1027

മൈക്രോഫ്റ്റ് ഹംസ എഴുതുന്നു 

രമേശ്‌ ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വീസ്, സംശയമുണര്‍ത്തുന്ന കാര്യങ്ങള്‍.

രമേശ്‌ ചെന്നിത്തലയുടെ മകന്‍ രമിത്ത് ചെന്നിത്തലയുടെ സിവില്‍ സര്‍വീസ് ആണല്ലോ ഇപ്പോഴത്തെ വിവധ വിഷയം. കുറച്ചൊന്നു സെര്‍ച്ച്‌ ചെയ്യുമ്പോള്‍ തന്നെ അസ്വാഭാവികത ഇക്കാര്യത്തില്‍ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കും.

1) ആ വര്‍ഷം സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ നടന്ന ക്യാന്‍ഡിഡേറ്റുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് രമിത്ത് ആണ്. 206 മാര്‍ക്ക് ആണ് പേര്‍സനാലിറ്റി ടെസ്റ്റില്‍ രമിത്ത് നേടിയത്. റാങ്ക് ലിസ്റ്റില്‍ ആദ്യത്തെ 20 ല്‍ വന്ന ആള്‍ക്കാരുടെ ശരാശരി 173 എന്നോര്‍ക്കണം. അതായത് ഏറ്റവും മിടുക്കരായി യൂ പി എസ് സി കണ്ടെത്തിയവരേക്കാളും 33 മാര്‍ക്ക് രമിത്ത് കൂടുതല്‍ നേടി. ഓരോ മാര്‍ക്കിനു പോലും റാങ്ക് ലിസ്റ്റില്‍ നിങ്ങളെ മുന്നിലും താഴെയും എത്തിക്കാം എന്ന് ആലോചിക്കണം.

2) എഴുത്തു പരീക്ഷയിലെ സ്കോര്‍ മാത്രം പരിഗണിച്ചാല്‍ 608 മത്തെ സ്ഥാനത്ത് ആയിരുന്നു രമിത്ത് വന്നത്. ആ വര്‍ഷം സിവില്‍ സര്‍വീസ് സെലക്ഷന്‍ കിട്ടിയ കാന്‍ഡിഡേറ്റുകളുടെ ശരാശരി ഇന്റര്‍വ്യൂ മാര്‍ക്ക് 167 ആണ്. ഇത് തന്നെയാണ് രമിത്ത് നേടിയിരുന്നത് എന്ന് സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ റാങ്ക് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ സ്ഥാനം 606 ആയേനെ. ഏറ്റവും കൂടുതല്‍ ഡിമാണ്ട് ഉള്ള IAS, IPS, IFS ,IRS (IT) ഒന്നും കിട്ടാന്‍ സാധ്യത ഇല്ല ഈ റാങ്ക് ആണ് കിട്ടുന്നത് എങ്കില്‍. പക്ഷെ ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് കൊണ്ട് മാത്രം അദ്ദേഹത്തിന് IRS (IT) കിട്ടി.

മുകളിലെ രണ്ട കാര്യങ്ങളും നിങ്ങള്‍ക്ക് യൂ പി എസ് സി യുടെ ഔദ്യോഗിക സൈറ്റില്‍ തന്നെ പരിശോധിക്കാം. https://www.upsc.gov.in/…/files/Mks-Recdd-Candts-CSE-2017-R…

3) ഇനിയാണ് ഏറ്റവും കൗതുകമുള്ള ഒരു കാര്യം ശ്രദ്ധിക്കപ്പെടുന്നത്. രമിത്തിന്റെ (Roll Number : 0333630) ഇന്റര്‍വ്യൂ നടന്നത് 2018 ഏപ്രില്‍ 18 നാണ്. ആ സമയം ചെന്നിത്തല മറ്റൊരു കാര്യത്തിനായി ഡല്‍ഹിയില്‍ ഉണ്ട്. എം എം ഹസന് പകരമുള്ള കെ പി സി സി പ്രസിഡന്റ് ആരാകണം എന്നതിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്കായാണ് ഇത്. ഈ സമയത്ത് എന്തെങ്കിലും തരത്തിലുള്ള സ്വാധീനമോ ലോബിയിങ്ങോ നടത്താന്‍ ഉള്ള സാധ്യത സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല.
https://english.madhyamam.com/…/chandy-chennithala-meet-rah…

എഴുത്ത് പരീക്ഷയില് ഏറെ പിന്നില് പോയ രമിത്തെങ്ങനെ ഇന്റര്വ്യൂയില് ഒന്നാമത് എത്തി എന്ന് എന്ന് കണ്ടെത്താന് ലേശം അന്വേഷണത്വരയുള്ള മാധ്യമപ്രവര്ത്തകര്ക്ക്  പ്രയാസമൊന്നുമില്ല. അന്നത്തെ [2018 April 18] യൂ പി എസ് സി ഇന്റര്വ്യൂ പാനലുകളില്‍‍ ഉള്ള ആള്ക്കാര് ആരൊക്കെ എന്നൊന്ന് ചികഞ്ഞു പോയാല് മതി 😉😉