ഇന്ത്യയ്ക്ക് മധ്യേഷ്യയുമായുള്ള സഹസ്രാബ്ദ ബന്ധത്തിന്റെ കടയ്ക്കലാണ് സംഘികൾ കോടാലി വെക്കുന്നത്

203

Ramesh Panicker എന്ന പ്രവാസി രോഷത്തോടെ എഴുതുന്നു 

ഇന്ത്യയ്ക്ക് മധ്യേഷ്യയുമായി സഹസ്രാബ്ദങ്ങളായുള്ള ഊഷ്മള ബന്ധത്തിന്റെ കടയ്ക്കലാണ് സംഘികൾ കോടാലി വെക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇവിടെ എത്തിയവൻ മര്യാദക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ നോക്കണം. അല്ലാതെ അവൻ ആർജ്ജിച്ച അവന്റെ ശാഖാവിജ്ഞാനങ്ങൾ ഇവിടെ വിളമ്പാൻ നിന്നാൽ എട്ടിന്റെ പണിയാണ് സംഘി വിഷ ജീവികളെ കാത്തിരിക്കുന്നത്.

ഞങ്ങളെ പോലെ സാധാരണ മനുഷ്യരുടെ ജീവിതം കൂടിയാണ് ഇത്തരം നാറികൾ നശിപ്പിക്കുന്നത്. ഗൾഫിലെ ഇന്ത്യക്കാരിൽ മുസ്ലിംകളെക്കാൾ കൂടുതലുള്ളത് ഹിന്ദുക്കളാണ്. ഇതിൽ ന്യൂനാൽ ന്യൂനപക്ഷമായ കുറെ സംഘികളാണ് ഇപ്പോൾ ലോകം മുഴുവൻ വർഗീയ വൈരം പടർത്തി മുഴുവൻ ഹിന്ദുക്കളെയും ഭാരതീയരേയും അപമാനിതരാക്കുന്നത്.

കുടുംബം പോറ്റാനായി പോയവർ ചെയ്യാനുള്ള പണി ചെയ്ത് മടങ്ങണം – അല്ലാതെ അറബികളേയും അറബ് ദേശത്തെയും ഭരണാധികാരികളെയും അവരുടെ വിശ്വാസത്തെയും വർഗീയമായി പരിഹസിക്കാൻ ശ്രമിച്ചാൽ അവനെയൊക്കെ ആദ്യം നേരിടാൻ പോകുന്നത് ഇവിടത്തെ സാധാരണ ഹൈന്ദവ വിശ്വാസികൾ തന്നെയാവും. രാജ്യത്തിന് അകത്ത് ചീറ്റുന്ന വർഗ്ഗീയ വിഷം പുറത്തും ചീറ്റി ഇനിയും ഈ നാടിനെ നാറ്റിക്കരുത്.

മോദി ഭരിക്കുന്ന നാട്ടിൽ നല്ല വരുമാനമുള്ള ജോലി കിട്ടുന്നില്ല എന്നതുകൊണ്ടല്ലേ ഗൾഫിൽ പോകേണ്ടിവരുന്നത്. നിന്റെയൊക്കെ ജാതിയോ മതമോ നോക്കാതെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നാടുകളോട് മതഭ്രാന്തുകൊണ്ട് ഓരോന്ന് കാട്ടിക്കൂട്ടരുത്. ഇന്ത്യയിലെ പോലെയല്ല, സഹിഷ്ണുതയുള്ള ഭരണാധികാരികൾ ആണ് പല ഗൾഫ് രാജ്യങ്ങളിലും. അവരുടെ രാജ്യത്തിന്റെ പുരോഗതിക്കു ഇന്ത്യക്കാർ, പ്രത്യകിച്ചു മലയാളികൾ ചെയ്ത സേവനത്തോട് നന്ദിയുള്ളവർ ആണ് അവർ. ആ നന്ദിയെയും കടപ്പാടിനെയും സംഘികളുടെ സ്വതസിദ്ധമായ വിവരമില്ലായ്മ നശിപ്പിക്കും.