ഞാനൊരു ഹിന്ദുവാണ്, മോഡിയോ ഷായോ ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യുമെന്ന് വിശ്വസിക്കാത്ത ഹിന്ദു

391
രമേഷ് പെരുമ്പിലാവ്
ഞാനൊരു ഹിന്ദുവാണ്, മോഡിയോ ഷായോ ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യുമെന്ന് വിശ്വസിക്കാത്ത ഹിന്ദു.നരേന്ദ്ര മോഡിയോ അമിത് ഷായോ സംഘപരിവാറോ ആർ എസ് എസ് കാരോ, ഗുജറാത്തിലെ പോലെ ദില്ലിയിലും വംശീയ കലാപവും കൂട്ടക്കൊലയും നടത്തുന്ന
നരാധമന്മാരോ ഹിന്ദുക്കളല്ല. മുസ്ലീമുകളേയോ മറ്റ് മതസ്ഥതരേയോ ഇല്ലായ്മ ചെയ്യുന്നതല്ല ഹിന്ദു സംസ്ക്കാരം.ഇന്ത്യ ഭരിക്കുന്നത് ഒരു കൂട്ടം കലാപകാരികളാണ്. അവർ ഒരു മതത്തിൻ്റേയും അച്ഛനോ അമ്മയോ മുത്തച്ഛനോ അല്ല. ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന ആരും തന്നെ ഈ കലാപകാരികളായ നരഭോജികളെ അംഗീകരിക്കുന്നില്ല. ഇന്ത്യ ഈ കലാപകാരികളുടേതല്ല. മതേതര ഇന്ത്യയുടെ സംസ്ക്കാരം തകർക്കുന്ന ഈ കാപാലികരെ ഒറ്റപ്പെടുത്തേണ്ടത് ഇന്ത്യയിലെ മനുഷ്യരുടെ ആവശ്യമാണ് (സംഘികൾ മനുഷ്യരിൽ പെടില്ല)രാഷട്ര പിതാവായ മഹാത്മഗാന്ധിയെ കൊന്നതിലൂടെ അത് തെളിയിച്ചവരാണ് ആർ എസ് എസ് കാർ ഗുജറാത്ത് ആവർത്തിക്കുക എളുപ്പമല്ലായെന്ന് ഈ സോഷ്യൽ മീഡിയയുടെ കാലത്ത് ജനങ്ങൾ കാണിച്ചു കൊടുക്കണം. വ്യാജ കൊലപാതകങ്ങളും, ഏറ്റുമുട്ടലുകളും നയമായ ഒരു ഭരണകൂടമാണ് ഇന്ത്യയെ ശിഥിലമാക്കുന്നത്. ഇന്ത്യയുടെ ശാപവും പരാജയവും സംഘപരിവാറും മോഡിയും അമിത് ഷായും അവർ നേതൃത്വ കൊടുക്കുന്ന ഭരണവുമാണ്.
ജയ് ശ്രീറാം എന്നാൽ ‘ആളുകളെ കൊല്ലു’ എന്നതിൻ്റെ സംസ്കൃത പദമല്ല. ശ്രീരാമൻ്റേയും കൃഷ്ണൻ്റേയും ശിവൻ്റേയും നാമം കൊല ചെയ്യുകയാണ് സംഘപരിവാർ ചെയ്യുന്നത്.
മതത്തിൻ്റെ പേരിൽ ആളുകളെ തിരഞ്ഞുപിടിച്ചു കൊല ചെയ്യുന്ന ഭരണകൂടമേ ഞാനാദ്യമായി എൻ്റെ മതം പറയുകയാണ്. ഞാനൊരു ഹിന്ദു മതത്തിൽ ജനിച്ച മനുഷ്യനാണ്. നിങ്ങളുടെ കൂട്ടരെ പോലെ കള്ള ഹിന്ദുവല്ല, മറ്റു മതസ്ഥരെ ചേർത്ത് പിടിക്കുക എന്ന സംസ്ക്കാരം പിൻതുടരുന്ന ഹിന്ദു.
Advertisements