രാജ്യത്തെ ക്രമാസമാധാനത്തെ പറ്റിയുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിലപാട് ബി ജെ പി ക്കും സർക്കാരിനും കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്കും തിരിച്ചടിയാണ്

191
Ramesh Perumpilavu
ഇന്ത്യയിലെ ക്രമസമാധാനം തകർത്തതിൽ മുഖ്യ കാരണക്കാരനായ അമിത് ഷാ രാജിവെക്കണം.
രാജ്യത്തെ ക്രമാസമാധാനതകർച്ച ശരിവച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. രാജ്യം കടന്ന് പോകുന്നത് അതീവ ദുർഘടമായ അവസ്ഥയിലൂടെ ആണെന്നും സമാധാനം പുനഃസ്ഥാപിക്കൽ ആവണം പ്രാഥമിക ലക്‌ഷ്യം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമം ഭാരണഘടനപരമാണെന്ന് വിധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെ ആണ് സുപ്രീം കോടതി ജഡ്ജിയുടെ ശ്രദ്ധേയമായ പരാമർശം.
തികച്ചും അപകടം നിറഞ്ഞ അവസ്ഥയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്ന് പോകുന്നത്. തകർന്നടിഞ്ഞ ക്രമസമാധാനം പാലിക്കുക എന്നതാണ് ഇപ്പോൾ അടിയന്തരമായി നാം ചെയ്യേണ്ടതും ഊന്നൽ കൊടുക്കേണ്ടതുമായ സംഗതി. അതിനിടയിൽ ഇത്തരം ഹർജികൾ കൊണ്ട് വരുന്നതിൽ ഒരു കാര്യവുമില്ല, അത് ആർക്കും ഗുണം ചെയ്യുകയുമില്ല, അഭിഭാഷകൻ വിനീത് ദണ്ഡ മുഖേന സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണം.
പൗരത്വ ഭേദഗതി നിയമം ഭരണഘടനപരമാണെന്ന് പ്രഖ്യാപിക്കണം എന്നും പ്രതിക്ഷേധിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നിർദേശം, നൽകണം എന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഈ നിയമത്തെപ്പറ്റി അസത്യം പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിനെതിരായ 60 ല്പരം ഹർജികൾ ഈ മാസം 22 ആം തിയതി പരിഗണിക്കാൻ ഇരിക്കവേ ആണ് സുപ്രീം കോടതി ജസ്റ്റിസിന്റെ പരാമർശം.
രാജ്യത്തെ ക്രമാസമാധാനത്തെ പറ്റിയുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിലപാട് ബി ജെ പി ക്കും സർക്കാരിനും കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്കും തിരിച്ചടിയാണ്. പ്രതിപക്ഷം അടക്കം ഉയർത്തുന്ന ആരോപണങ്ങളിൽ കഴമ്പുണ്ട് എന്നത് തന്നെയാണ് കോടതിയുടെയും നിരീക്ഷണം. ക്രമസമാധാന തകർച്ചയെ തുടർന്ന് റിസൈന് അമിത് ഷാ ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമാവുമ്പോളാണ് ക്രമസമാധാന തകർച്ച രാജ്യത്ത് നിലവിലുണ്ട് എന്ന വെളിപ്പെടുത്തലുമായി കോടതിയും രംഗത്ത് വരുന്നത്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അടക്കം കനത്ത പ്രതിക്ഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. സർക്കാരിന്റെ കയ്യിൽ നിന്ന് കാര്യങ്ങൾ കൈവിട്ട് പോയി എന്ന വസ്തുതയെ ഈ നിരീക്ഷണം ശരി വയ്ക്കുകയാണ്. ജെ എൻ യു, ജാമിയ, പോലുള്ള ക്യാമ്പസുകളിൽ ഉടലെടുത്ത അക്രമ സംഭവങ്ങൾ അടക്കം വിലയിരുത്തിയാണ് സുപ്രീം കോടതി ജഡ്ജിയുടെ അഭിപ്രായ പ്രകടനം. രാജ്യത്ത് ക്രമസമാധാന തകർച്ചയില്ല എന്ന കേന്ദ്ര സർക്കാരിന്റെ വാദങ്ങൾക്ക് ഈ പ്രസ്താവന കനത്ത തിരിച്ചടിയാണ്.
സുപ്രീം കോടതിയുടെ ഈ നിരീക്ഷണത്തിന്റെ പുറത്ത് 22 ആം തിയതി പരിഗണിക്കാൻ പോവുന്ന പൗരത്വ ഭേദഗതി ബില്ലിലെ വിധി എന്തായിരിക്കും എന്നാണ് ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്നത്. ലോകസഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളിൽ കോടതി പൊതുവെ ഇടപെടാറില്ല എന്ന ചരിത്രം ബി ജെ പി ക്ക് ആശ്വസം നൽകുമ്പോൾ സുപ്രധാനമായ ചില കേസുകളിൽ പാർലമെന്റിൻ്റെ ഇരു സഭകളും പാസാക്കിയ നിയമത്തിൽ കോടതി ഇടപെട്ട ചരിത്രവും ഉണ്ട്,