COVID 19
കേരളം പ്രഭവ കേന്ദ്രമല്ലായിരുന്നുവന്നു ചേർന്നതാണ് പലയിടത്തു നിന്നും
പ്രവാസികളെ കുറിച്ചുള്ള കണ്ണീർ സീരിയൽ കഥകളുടെ തള്ളാണ് എങ്ങും. മോഹൻലാൽ പറഞ്ഞാലും ചിത്ര പാടിയാലും മഞ്ജുവും അശോകനും ഏറ്റുപാടിയാലും ഗ്രൗണ്ട് റിയാലിറ്റിയ്ക്ക് വലിയ മാറ്റം ഒന്നും ഉണ്ടാവില്ല.
127 total views

കേരളം പ്രഭവ കേന്ദ്രമല്ലായിരുന്നുവന്നു ചേർന്നതാണ് പലയിടത്തു നിന്നും
പ്രവാസികളെ കുറിച്ചുള്ള കണ്ണീർ സീരിയൽ കഥകളുടെ തള്ളാണ് എങ്ങും. മോഹൻലാൽ പറഞ്ഞാലും ചിത്ര പാടിയാലും മഞ്ജുവും അശോകനും ഏറ്റുപാടിയാലും ഗ്രൗണ്ട് റിയാലിറ്റിയ്ക്ക് വലിയ മാറ്റം ഒന്നും ഉണ്ടാവില്ല. നാട്ടിലെ ജനങ്ങൾക്ക് ഭയമുണ്ട്, ആ ഭയം വെറുതെ ഉണ്ടായതല്ല. കേരളം കോവിഡിന്റെ പ്രഭവ കേന്ദ്രമായിരുന്നില്ല. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും വരാൻ തുടങ്ങിയതാണ് ഈ ഭയം. പ്രവാസികളെ ഒരു ടെസ്റ്റും ഇല്ലാതെ നാട്ടിൽ കൊണ്ടുവരാൻ നാടകം കളിച്ചവരുണ്ട്. അന്യ സംസ്ഥാനത്ത് നിന്നും വരാൻ പെർമിഷൻ വേണ്ടായെന്ന് പറഞ്ഞ് അതിർത്തിയിലേക്ക് ഷോ കാണിക്കാൻ പോയവരുണ്ട്. വേണ്ടവിധത്തിൽ പരിശോധനയില്ലാതെ പുറപ്പെടുന്ന ചാർട്ടഡ് വിമാനങ്ങൾ ഇതൊക്കെ അസുഖ ബാധിതരുടെ എണ്ണം കൂട്ടിയെങ്കിൽ അത്ഭുതമൊന്നുമില്ല.
ഇപ്പോൾ കേരളം മുഴുവൻ കണ്ടെെൻമെന്റു സോണുകളാൽ നിറഞ്ഞിരിക്കുന്നു. അപ്പോൾ ജനങ്ങൾക്ക് ഭയമുണ്ടാവും സ്വാഭാവികം മാത്രം. അവർ പറയും പ്രവാസികളാണ് അസുഖം കൊണ്ടുവന്നതെന്ന് അങ്ങനെ പറയുന്നതിൽ എന്താണ് തെറ്റ്. അങ്ങനെ പറയാതിരുന്നാൽ സത്യം സത്യമല്ലാതാവുമോ. പണ്ട് നിങ്ങൾ അത്തറോ, കുപ്പായത്തുണിയോ അമ്യതാഞ്ജനോ ത്രിബിൾ ഫൈവോ കൊടുത്തെന്ന് കരുതി ഈ കൊറോണക്കാലത്ത് അവർ നിങ്ങളെ വന്ന് കെട്ടിപ്പുണരണമെന്നാണോ പറയുന്നത്.വീട്ടിലൊരാൾ മരിച്ചാൽ പോലും കാണാൻ പറ്റാത്ത സാഹചര്യമുള്ളപ്പോൾ പ്രവാസികൾ നാട്ടിൽ വരുമ്പോൾ ആളുകൾ അകലം പാലിക്കും. അത് ഈ അസുഖത്തിൽ നിന്നും രക്ഷനേടാനുള്ള അകലമാണ്. അവരങ്ങനെ അകലം പാലിച്ചാൽ മാത്രമേ മറ്റുളവരിക്കുള്ള സമൂഹ വ്യാപനം തടയാൻ കഴിയുകയുള്ളു.
അത് മനസ്സിലാക്കാതെ കണ്ണീർക്കഥകളും സെൽഫി ചിത്രങ്ങളും പറഞ്ഞ് നടന്നിട്ട് ഒരു കാര്യവുമില്ല.
അപ്പോൾ അസുഖമില്ലായെന്ന് ഉറപ്പാക്കും വരെ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കാൻ നാട്ടിൽ പോകുന്നവർ തയ്യാറാവണം. അതിനുള്ള സൗകര്യം ഒരുക്കുന്നവരുടെ സഹായം തേടണം നാട്ടിൽ ഉള്ളവരെല്ലാം ആരോഗ്യ പ്രവർത്തകരോ, മഹാത്മ ഗാന്ധിയോ, മദർ തെരേസയോ അല്ല. വീട്ടിൽ കോറന്റൈൻ ഇരിക്കാൻ സൗകര്യമില്ലാത്ത വീട്ടുകാർ എങ്ങനെയാണ് ഒരാളെ വീട്ടിൽ പതിനാല് ദിവസം താമസിപ്പിക്കുക. കേരളീയരായ പ്രവാസികളെ നിങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കും അവിടെ എത്തിപ്പെടുന്ന പ്രവാസികളുടെ അവസ്ഥയും ആലോചിച്ചിട്ടുണ്ടോ. അപ്പോഴെ നിങ്ങൾക്ക് കേരളത്തിൽ ലഭിക്കുന്ന സുരക്ഷിതത്വത്തെ കുറിച്ച് അറിയുകയുള്ളു.
(ഇതൊരു രാഷ്ട്രീയ പോസ്റ്റല്ല)
128 total views, 1 views today