ലോകം മുഴുവൻ പടർന്ന് പിടിച്ച ഒരു മഹാമാരിയുടെ കാലത്ത് ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസമായി താങ്കൾ എന്താണ് മുന്നോട്ട് വെയ്ക്കുന്നത്, ഈ പാത്രം തട്ടലും, കർഫ്യു ഏർപ്പെടുത്തലും മാത്രമോ.?

544

രമേഷ് പെരുമ്പിലാവ്

വരൂ നമുക്ക് ഞായറാഴ്ചകളിൽ പാത്രം തട്ടിപ്പൊട്ടിക്കാം. അല്ലെങ്കിലും ആ പാത്രങ്ങളെന്തിനാണ് വെച്ചുവിളമ്പാൻ ഒന്നുമില്ലാത്ത ഈ ദുരിതകാലത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ ജനതയുടെ സമാധാനം താങ്കളുടേയും കൂട്ടരുടേയും കൈകളിലാണ്. ഇനിയും എത്ര ദിനങ്ങളും തരാൻ അവർ ഒരുക്കമാണ്. താങ്കൾ അവർക്ക് നൽകിയത് എന്തായിരുന്നുവെന്ന് വല്ല പിടിയും ഉണ്ടോ.?
ലോകം മുഴുവൻ പടർന്ന് പിടിച്ച ഒരു മഹാമാരിയുടെ കാലത്ത് ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസമായി താങ്കൾ എന്താണ് മുന്നോട്ട് വെയ്ക്കുന്നത്. ഈ പാത്രം തട്ടലും, കർഫ്യു ഏർപ്പെടുത്തലും മാത്രമോ.?ദുരിതത്തിലായ ജനങ്ങളുടെ ജീവിതത്തിന് കൈത്താങ്ങായി എന്ത് പാക്കേജാണ് താങ്കൾ പ്രഖ്യാപിച്ചത്.?എന്ത് ആശ്വാസവാക്കാണ് താങ്കളുടെ ഗീർവാണ ലൈവിൽ ഉണ്ടായിരുന്നത്.
രാജ്യത്തെ കോർപ്പറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുക എന്നല്ലാതെ ഇക്കാലയളവിൽ താങ്കളും കൂട്ടരും എന്താണ് ഈ രാജ്യത്തിന് നൽകിയ സംഭാവന.?അക്രമവും അരക്ഷിതാവസ്ഥയും വെറുപ്പിൻ്റെ അപര വിദ്വേഷവും മത-ജാതിവിവേചനവും അല്ലാതെ എന്താണ് ഈ രാജ്യത്ത് നരേന്ദ്ര മോഡിയുടെ ഭരണക്കാലം മുന്നോട്ട് വെച്ചിട്ടള്ളത്.ലോകരാജ്യങ്ങൾ അവരുടെ പ്രജകളുടെ ക്ഷേമത്തിനായി ചേർത്ത് പിടിയ്ക്കുന്ന വാർത്തകളാണ് എങ്ങു നിന്നും കേൾക്കുന്നത്.ബുദ്ധിശൂന്യത കൊണ്ട് ഒരു രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത തകർത്ത താങ്കളുടെ ഭരണകാലത്തെ ചരിത്രം രേഖപ്പെടുത്തുക കറുത്ത ദിനങ്ങളായിട്ടാവും.