അരാജകമായ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു തെരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നു

457

രമേഷ് പെരുമ്പിലാവ് എഴുതുന്നു

സിന്ധു നദീതട സംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്‌.ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ –ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതംഎന്നിവ – ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ സൊറോസ്ട്രിയൻ മതം, ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്‌ ആഴമേകി.

രമേഷ് പെരുമ്പിലാവ്
രമേഷ് പെരുമ്പിലാവ്

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടി ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നു. ആ തെരഞ്ഞെടുപ്പിലൂടെ. രാജ്യം അസ്വാതന്ത്രത്തിലേക്ക് വീണ്ടും കടന്നുപോകുകയായിരുന്നു. അരാജകമായ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു തെരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നു.വളരെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പാണ് ഇക്കുറി നമ്മുടേത്.തെരഞ്ഞെടുപ്പ് ശരിയായ വിധം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ നമുക്കൊരു പാട് സ്വാതന്ത്ര്യങ്ങള്‍ ഇല്ലാതാവും.

അതിലാദ്യത്തേത് ഇനിയൊരു തെരഞ്ഞെടുപ്പിനുള്ള അവസരം നമുക്കുണ്ടാവില്ലായെന്നതാണ്. സംഘപരിവാറിന്റെ സുപ്രധാന നേതാവാണ് അപ്രകാരമൊരു പ്രഖ്യാപനം നടത്തിയത്. നിങ്ങളെനിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ താന്‍ ശപിച്ചുകളയുമെന്ന് ഭീക്ഷണിപ്പെടുത്താനും ഇദ്ദേഹം തയ്യാറായി ജനങ്ങളോട്.രാജ്യത്താകമാനം കലാപങ്ങള്‍ സംഘടിപ്പിക്കുകയും ജാതിയുടേയും മതത്തിന്റേയും തീക്കനല്‍ ആളിക്കത്തിക്കുകയും അതിലൂടെ നാല് വോട്ടു നേടുകായെന്നതുമാണ് ഇക്കൂട്ടര്‍ കാലങ്ങളായി തുടര്‍ന്നുപോരുന്ന രീതി. പലപ്പോഴും അതിലവര്‍വിജയിച്ചിട്ടുമുണ്ട്.

രണ്ടര പതിറ്റാണ്ടായി പറയുന്ന അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണമാണ് ഈ തെരഞ്ഞെടുപ്പിലും ഇവരുടെ പ്രകടന പത്രികയിലെ മുഖ്യ അജണ്ട. രാജ്യത്ത് ക്ഷേത്രവും പ്രതിമകളും പണിയുക എന്നതല്ല, ദാരിദ്ര്യം തുടച്ചുനീക്കാന്‍ ദാലും റോട്ടിയും ലഭ്യമാക്കുക എന്നതിനാവണം പ്രാമുഖ്യം.യുദ്ധത്തിലൂടെയല്ല സമാധാനത്തിലൂടെയായിരിക്കണം രാജ്യത്ത് ശാന്തിയുണ്ടാവേണ്ടത്. വെറുപ്പിന്റേയും കലാപത്തിന്റേയും ഘോര ഘോര പ്രസംഗങ്ങളല്ല സ്നേഹമായിരിക്കണം ഒരു ഭരണാധിപന്റെ ഭാഷ.

ഇന്ത്യയുടെ അഖണ്ഡതയെ വർണിക്കാനാണ്‌ “നാനാത്വത്തിൽ ഏകത്വം” എന്ന ആപ്‌തവാക്യം ഉപയോഗിക്കുന്നത്‌. സംസ്‌കാരം, ഭാഷ, മതം, വംശം, വസ്‌ത്രധാരണം, ഭക്ഷണം എന്നിവയിൽ വളരെ വൈവിധ്യമുള്ള വിസ്‌തൃതമായ ഈ രാജ്യത്ത്‌ ഐക്യം കൈവരിക്കുക എന്നത്‌ നിസ്സാര കാര്യമല്ലനാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യയുടെ പൈതൃകമാണ്. ഇന്ത്യയെ ഒരൊറ്റ രാജ്യമായി നിലനിര്‍ത്തിയത് മതേതരത്വത്തിന്റെ മഹത്തായ മൂല്യങ്ങളാണ്. എന്നാല്‍ ഇന്ന് മതേതരത്വത്തിന്റെ ആത്മാവ് ആക്രമിക്കപ്പെടുന്നു.

സമൂഹത്തില്‍അനഭിലഷണീയമായ സങ്കീര്‍ണതയും വേര്‍തിരിവും സൃഷ്ടിക്കാന്‍ഗൂഢാലോചനകളും ശ്രമങ്ങളും നടക്കുന്നു.മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ നമ്മുടെ ദേശീയ ബോധത്തെ കീഴടക്കാന്‍ കുത്സിത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു. ഇന്ത്യയെ ഒരു പ്രത്യേക മത രാജ്യമാക്കി മാറ്റാമെന്ന ഭ്രമം കുത്തിവച്ചും പശുസംരക്ഷണത്തിന്റെയുമൊക്കെ മറവിലാണ് ഇത്തരമൊരു ബോധപൂര്‍വമായ ശ്രമം നടക്കുന്നത്.ഇതിന്റെയൊക്കെ പേരില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നുള്ളവരും ദലിതുകളും രൂക്ഷമായി ആക്രമിക്കപ്പെടുന്നു. അവരുടെ സുരക്ഷിതത്വ ബോധം ചഞ്ചലമായിരിക്കുന്നു. അവരുടെ ജീവിതം വിപത്തിലായിരിക്കുന്നു. ഇത്തരം അവിശുദ്ധ പ്രവണതകള്‍ അനുവദിക്കാനോ വച്ചുപൊറുപ്പിക്കാനോ ആവില്ല.

ബ്രിട്ടിഷുകാരുടെ പാദസേവ ചെയ്തവരുടെ അനുയായികള്‍ ഇപ്പോള്‍ പുതിയ പേരിലും രൂപത്തിലും രംഗത്തുവന്ന് ഇന്ത്യയുടെ അഖണ്ഡതയുടെ അടിവേരു തകര്‍ക്കുകയാണ്. നമുക്ക് നമ്മുടെ രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്. അതിന് ഭരണമാറ്റം അനിവാര്യമാണ്.രാജ്യസ്നേഹമുള്ള എല്ലാ ഇന്ത്യക്കാരും രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാമെന്നും വേര്‍തിരിവുണ്ടാക്കുന്ന ഗൂഢാലോചനകളെയും ആക്രമണങ്ങളെയും പ്രതിരോധിക്കാമന്നുമുളള പ്രതിജ്ഞയെടുക്കലാവണം ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമാക്കേണ്ടത്.

ഇന്ന് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് അതിവേഗം വര്‍ധിച്ചുവരികയാണ്. രാജ്യത്തിന്റെ വിപുലമായ വിഭവങ്ങളും സമ്പത്തും ചുരുക്കം ആളുകളിലേക്കു കേന്ദ്രീകരിക്കുകയാണ്. ജനങ്ങളില്‍ വലിയ പങ്കും ദാരിദ്ര്യത്തിന്റെ ദുരിതം അനുഭവിക്കുന്നു. മനുഷ്യത്വമില്ലാത്ത ചൂഷണത്തിന്റെ ഇരകളാണ് അവര്‍. അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും തൊഴില്‍ സുരക്ഷിതത്വും നിഷേധിക്കപ്പെടുന്നു.സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമാണിത്. ദേശീയ തലത്തിലുള്ള നയങ്ങളാണ് ഈയവസ്ഥയ്ക്ക് ഉത്തരവാദികള്‍. ജനവിരുദ്ധമായ ഈ നയങ്ങള്‍ മാറ്റുക തന്നെ വേണം. വാക്കുകള്‍ കൊണ്ടു മാത്രം അതു കൈവരിക്കാനാവില്ല.

അവശരും ദുരിതം അനുഭവിക്കുന്നവരുമായ ഇന്ത്യക്കാര്‍ഉണരേണ്ടതുണ്ട്, അവര്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്, നിര്‍ഭയമായി പോരാടേണ്ടതുണ്ട്, മറ്റൊന്നും നോക്കാതെ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. തങ്ങളുടെ വോട്ടിന്റെ വിലയെക്കുറിച്ചോരുരത്തരും ബോധവാനാകേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പതിനാവാണം.നമ്മുടെ സംസ്കാരം നമുക്ക് തിരിച്ചു പിടിക്കേണ്ടതുണ്ട്. നമുക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവേണ്ടതുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യ കൊല ചെയ്യപ്പെടാനുള്ള കാരണമാവരുത്.

നോട്ടു നിരോധനത്തിലൂടെ നമ്മുടെ വിയര്‍പ്പിനെ വെറും കടലാസുകഷ്ണമാക്കിയവരെ, പ്രളയകാലത്ത് നമ്മളെ ഒറ്റപ്പെടുത്തിയവരെ, കലാപം സുവര്‍ണ്ണാവസരമായി കണ്ടവരെ, വസ്ത്രം പൊക്കി നോക്കി മനുഷ്യരെ മനസ്സിലാക്കണമെന്ന് പറഞ്ഞവരെ, പതിനഞ്ച് വയസ്സ് മാത്രമുള്ള കുഞ്ഞിന്റെ മതം പറഞ്ഞധിക്ഷേപിച്ചവരെ, ഈ രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും ഇല്ലായ്മ ചെയ്യുന്നവരെ അധികാരത്തില്‍ നിന്നും ഒഴിവാക്കാന്‍ ഈ തെരഞ്ഞെടുപ്പൊരു സുവര്‍ണ്ണാവസരമായി ജനങ്ങള്‍ കരുതണം.

ഭാരതം എന്റെ നാടാണ്.എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്‌.ഞാൻ എന്റെ നാടിനെ സ്നേഹിക്കുന്നു.സമ്പന്നവും വൈവിദ്ധ്യപൂർണവുമായ അതിന്റെ പരമ്പരാഗതസമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു.ആ സമ്പത്തിന് അർഹനാകുവാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നതാണ്. ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കുകയും -എല്ലാവരോടും വിനയപൂർവം പെരുമാറുകയും ചെയ്യും.ഞാൻ എന്റെ നാടിനോടും എന്റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ ആനന്ദം.

ജയ് ഹിന്ദ്.