fbpx
Connect with us

experience

പെരുമ്പിലാവിൽ ഇന്ദിരാഗാന്ധി വന്നതും ഇളനീർ കുടിച്ചതും ഇന്നലെ കഴിഞ്ഞ പോലെ

ആറാം ക്ലാസ്സിൽ പഠിയ്ക്കുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് രണ്ടാമത്തെ പിരിയഡ് ലളിത ടീച്ചർ കണക്ക് പഠിപ്പിയ്ക്കുന്നു. ഇന്റർവെൽ ആവാൻ കുട്ടികൾ കാത്തിരിയ്ക്കുന്നു. കണക്ക് ടീച്ചറുടെ പേര് പോലെ അത്ര ലളിതമല്ല

 286 total views,  3 views today

Published

on

രമേഷ് പെരുമ്പിലാവ്

പെരുമ്പിലാവിൽ ഇന്ദിരാഗാന്ധി വന്നതും
ഇളനീർ കുടിച്ചതും ഇന്നലെ കഴിഞ്ഞ പോലെ

ആറാം ക്ലാസ്സിൽ പഠിയ്ക്കുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് രണ്ടാമത്തെ പിരിയഡ് ലളിത ടീച്ചർ കണക്ക് പഠിപ്പിയ്ക്കുന്നു. ഇന്റർവെൽ ആവാൻ കുട്ടികൾ കാത്തിരിയ്ക്കുന്നു. കണക്ക് ടീച്ചറുടെ പേര് പോലെ അത്ര ലളിതമല്ല പഠിപ്പിക്കുന്ന വിഷയം. ഉസാഘയും ല.സാ.ഗുമൊക്കെയാണ് മുന്നേറുന്നത്. (നമ്മൾ ആദ്യമായും അവസാനമായും പാട്ട് പാടിയ അതേ ആറാം ക്ലാസ്സ്)

രണ്ടു സംഖ്യകളുടെ പൊതുഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യയെയാണ്‌ ലഘുതമ സാധാരണ ഗുണിതം അഥവാ ല.സാ.ഗു. എന്ന് ടീച്ചർ പറഞ്ഞപ്പോഴേയ്ക്കും പിയൂൺ സഹദേവേട്ടൻ ഒരു പേജ് കടലാസ് മെമ്മോയുമായി കയറി വന്ന്, ടീച്ചറേ ഏൽപ്പിച്ച് ധൃതിയിൽ തിരിച്ചു പോയി. മെമ്മോ വായിച്ച് ടീച്ചർ ഒരു നിമിഷം മേശയിൽ ചാരി നിന്നു. പിന്നെ എല്ലാവരോടുമായി വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. എല്ലാവരും ബഹളങ്ങമൊന്നുമുണ്ടാക്കാതെ വരിവരിയായി വീട്ടിലേക്ക് പോയ്ക്കൊളളുക. നാളെയും മറ്റന്നാളും സ്കൂൾ ഉണ്ടായിരിക്കില്ല. കുട്ടികളുടെ അന്ധാളിപ്പിലേക്ക് മറ്റൊന്നും വിശദീകരിക്കാതെ ടീച്ചർ ചൂരലും ടെസ്റ്റ് ബുക്കും ചോക്കുമെടുത്ത്‌ ടീച്ചേഴ്സ് മുറിയിലേക്ക് നടന്നു. കറുത്ത ബോർഡിൽ ഇന്ദിര ഗാന്ധിയുടെ വെളുത്ത മുടി പോലെ ഉസാഘു ല. സാ. ഗു.? എന്നത് ഉത്തരം കിട്ടാത്ത ചോദ്യം പോലെ അടിവരയിട്ട് എഴുതിക്കിടന്നു.

കുട്ടികൾ വലിയ സന്തോഷത്തിലാണ് ഇന്ന് ബുധൻ, നാളെയും മറ്റന്നാളും സ്കൂളില്ല. പിന്നെ ശനിയും ഞായറും മൊത്തം നാല് നാൾ അവധിയെന്ന് ഉസാഘുവും ല.സാ.ഗുവുമില്ലാതെ അവർ കൃത്യമായി കണക്കുകൂട്ടി. ചില വിരുതന്മാർ ഈ കാര്യം കാലത്ത് അറിയാത്തതിൽ വലിയ വ്യസനം കൊണ്ടു. എങ്കിലും എല്ലാവരും ഒരേ ആഹ്ലാദത്തിൽ വീട്ടിലേക്ക് പോകാനൊരുങ്ങി. സ്വാഭാവികമായും ഞാനും അതേ മാനസികാവസ്ഥയിൽ ആവേണ്ടതായിരുന്നു.ഒരു ആറാം ക്ലാസ്സുകാരന് അതിനപ്പുറത്തേയ്ക്ക് ചിന്തിക്കേണ്ട രാഷ്ട്രീയമാേ രാഷ്ട്ര ബോധമാേ ഉണ്ടാവേണ്ട കാര്യമില്ലല്ലോ, ടെലിവിഷൻ പോലും വീട്ടിൽ ഇല്ലാത്ത കാലത്ത്.

Advertisement

പക്ഷേ എന്റെ മനസ്സിൽ ഇന്ദിരാഗാന്ധിയുടെ രൂപം തെളിഞ്ഞു വന്നു. കോൺഗ്രസ്സ്കാരനായ അച്ഛന്റേയും. കുറച്ച് നാൾ മുമ്പാണ് ഇന്ദിരാ ഗാന്ധി പെരുമ്പിലാവിൽ വന്നത്. അന്ന് ഞാനും ഇന്ദിരാഗാന്ധിയെ കണ്ടിട്ടുണ്ട്. (തള്ളൊന്നും അല്ലാട്ടാ സത്യായിട്ടും ഞാൻ കണ്ടതാ) ഇമ്മടെ പെരുമ്പിലാവിലെ ഫ്ളവേഴ്സ് കോപ്ലക്സും പള്ളിയുമൊക്കെ വരുന്നതിന് മുമ്പ് അവിടെ തുറന്ന സ്ഥലമായിരുന്നു അവിടെയാ സ്റ്റേജ് കെട്ടിയത്. ആ സ്റ്റേജിൽ നിന്നാ ഇന്ദിരാ ഗാന്ധി സ്ട്രാേ വെച്ച് ഇളനീർ കുടിച്ച്, കൈ വീശി ഞങ്ങളെയൊക്കെ അഭിവാദ്യം ചെയ്തത്. നൂറ് കണക്കിനാളുകൾ അത് കേട്ട് ആർത്തു വിളിച്ചത്.

പെരുമ്പിലാവിൽ ഇന്ദിരാഗാന്ധി വരുന്നതിന്റെ ഒരുക്കങ്ങൾ ആഴ്ചകൾക്ക് മുമ്പേ തുടങ്ങിയിരുന്നു. അച്ഛൻ തികഞ്ഞ കോൺഗ്രസ്സുകാരനായിരുന്നു. ഐ എൻ ടി യു സി യൂണിയനിൽ അംഗവുമായിരുന്നു. പ്രധാനമന്ത്രി വരുന്ന ദിവസം പണിയ്ക്ക് പോകുന്നില്ലെന്നും നമ്മളൊക്കെ ഇന്ദിരാ ഗാന്ധിയെ കാണാൻ പോകുമെന്നും അച്ഛൻ വീട്ടിൽ പറഞ്ഞിരുന്നു. പോരാത്തതിന് മൂത്ത ചേട്ടൻ (ഹരിദാസ്) വെള്ള പാന്റും വെള്ള ഷർട്ടും വെള്ള തൊപ്പിയും വെച്ച വളാണ്ടിയർമാരുടെ കൂട്ടത്തിലും ഉണ്ടായിരുന്നു.

അച്ഛന്റെ കൂടെ സ്റ്റേജിന് വളരെ അടുത്ത് നിന്നാണ് ഞങ്ങളൊക്കെ ഇന്ദിരാ ഗാന്ധിയെ കണ്ടത്. എന്താണ് ഇന്ദിരാഗാന്ധിയ്ക്ക് ആണുങ്ങളുടെ അത്രേം മുടിയുള്ളോ എന്നൊരു സംശയം ബാക്കിയായെങ്കിലും, ആ കാഴ്ച എന്റെ മനസ്സിൽ കയറിക്കൂടിയിരിക്കുന്നുണ്ടായതിനാൽ സ്കൂൾ ഇല്ലാത്ത സന്തോഷത്തിലും എന്തോ ഒരു വിചാരം എന്നെ മൂടിക്കിടന്നു. നേരിട്ട് അറിയുന്ന ഒരാൾ മരിച്ചു പോയത് പോലെ. ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയമോ തനിക്ക് ഒരു വയസ്സുള്ളപ്പോൾ സംഭവിച്ച അടിയന്തരാവസ്ഥ പോലുളള കാര്യങ്ങളോ ഒരു ആറാം തരക്കാരന്റെ അറിവിലാേ ചിന്തയിലോ വരേണ്ട കാര്യം ഇല്ലല്ലോ.

മുതിർന്ന കുട്ടികളൊക്കെ വരിവരിയായി ബഹളങ്ങളൊന്നും ഇല്ലാതെയും ചെറിയവർ സാധാരണ ബഹളത്തിലും വഴിയിലേയ്ക്ക് ഇറങ്ങി. സ്കൂളിന് മുന്നിലുള്ള ചായക്കടയും സൈക്കിൾ കടയും മില്ലും പലചരക്ക് കടയും അടഞ്ഞുകിടന്നു. വായനശലയ്ക്ക് മുന്നിൽ കുറേ വലിയ ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്. വായനശാലയുടെ അഴികളിൽ ഒരു കറുത്ത കൊടി കെട്ടിയിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ ടാർ വീപ്പയും ഉരുളളൻ കല്ലുകളും കൊണ്ട് തടസ്സം ഉണ്ടാക്കി യിരിക്കുന്നു മില്ലിന് മുന്നിൽ. മില്ല് കഴിഞ്ഞ് ചെറിയ കലുങ്ക് വലത്തോട്ടിറങ്ങി ഞങ്ങൾ വീടുകളിലേയ്ക്ക് നടന്നു. ഇന്ദിരാഗാന്ധി മരിച്ചത് ഞങ്ങളേയും ബാധിക്കുന്ന പ്രശ്നമാണെന്ന് വീട്ടിലെത്തിയാപ്പാഴാണ് അറിയുന്നത്. അമ്മ പണി മാറ്റി വന്നാലേ റേഷനരി വാങ്ങാൻ പോകാൻ പറ്റുള്ളു. റേഷൻ കട നേരത്തേ അടച്ച് നായര് വീട്ടിൽ പോയിയെന്ന് കാളിയമ്മ റേഷൻ കിട്ടാതെ മടങ്ങുമ്പോൾ വിളിച്ചു പറഞ്ഞു.

Advertisement

അച്ഛൻ പണി കഴിഞ്ഞു വന്ന് കാശ് തരാമെന്ന് പറഞ്ഞ് രാത്രി ഭക്ഷണത്തിനുള്ള സാധനങ്ങൾ മാളുവേടത്തി യുടെ കടയിൽ നിന്നാണ് അമ്മ വാങ്ങിക്കാറുള്ളത്. ചുറ്റുവട്ടത്തെ ആകെയാെരു പലചരക്ക് കടയാണത്. അതും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ ബഹളം വെയ്ക്കുന്നത് വീട്ടിൽ കേൾക്കാം. പണി മാറ്റി വന്ന് അന്നന്നത്തെ അന്നത്തിനുള്ളത് വാങ്ങുന്നവരാണ് തങ്ങളുടെ കടയിൽ വരുന്നവർ, കടയടച്ചാൽ അവർക്കത് ബുദ്ധിമുട്ടാവും എന്നൊക്കെ മക്കേട്ടനും മാളു നടത്തിയും ആവതുപറഞ്ഞു നോക്കിയെങ്കിലും ആരും അതൊന്നും ചെവി കൊണ്ടില്ല. കട അടപ്പിച്ചിട്ടാണ് വന്നവർ പോയത്.

വീട്ടിലെ റേഡിയോവിൽ ഒരു മൂളിച്ച മാത്രമേ ഉള്ളു. അന്നുമുതലാണ് ഏതെങ്കിലും പ്രധാന വ്യക്തികൾ മരിച്ചാൽ റേഡിയോവിൽ ഇന്ദിരാ ഗാന്ധി മരിച്ചപോലുളള ശബ്ദം കേൾക്കുന്നുവെന്നും ടീവിയിൽ പൂരപ്പൊടി വറക്കുന്ന കാഴ്ചയെന്നും ഞങ്ങൾ പറയാൻ തുടങ്ങിയത്. അയ്യര് മാഷോടെത്തെ ടീവിയിലാണ് അങ്ങനെ ഒരു കാഴ്ച ആദ്യം കണ്ടത്. അമ്മമാർക്ക് പണി മാറ്റി വന്നപ്പോൾ പ്രധാനമന്ത്രി മരിച്ചതായിരുന്നില്ല മുഖ്യ പ്രശ്നം. വീട്ടിൽ അടുപ്പ് പുകയേണ്ടതിനെക്കുറിച്ചുള്ള ആധിയായിരുന്നു അവരെ അലട്ടിയിരുന്നത്. അമ്മയും മറ്റുള്ള അമ്മമാരും മാളുവേടത്തിയുടെ വീടിന്റെ പിന്നാമ്പുറത്തു കൂടെ സഞ്ചിയിൽ അരിയും സാധനങ്ങളും വാങ്ങിച്ചു പോയി. അല്ലെങ്കിൽ ആ രാത്രി ഇന്ദിരാ ഗാന്ധി മരിച്ചതിന്റെ അത്തായ പഷ്ണിയാകുമായിരുന്നു പല വീടുകളിലും. അച്ഛൻ വരുമ്പോൾ പതിവിലും വൈകിയിരുന്നു.

പണി നേരത്തെ നിർത്തിയെങ്കിലും ചേറ്റുവയിൽ നിന്നും വാഹനമൊന്നും ഇല്ലാത്തതിനാലും റോഡ് ബ്ലോക്ക് ചെയ്തതിനാലും വീടെത്താൻ താമസിച്ചതാണ്. ഇന്ദിരാഗാന്ധിയുടെ മരണം അച്ഛന് വലിയ ആഘാതമുണ്ടാക്കിയിരുന്നുവെന്ന് സംസാരത്തിൽ നിന്നും മനസ്സിലാവുന്നുണ്ട്. രാത്രി ഒരു പാട് വൈകുവോളം വീട്ടുപടിയ്ക്കൽ അച്ഛൻ പലരുമായി പ്രധാനമന്ത്രിയുടെ മരണം ചർച്ച ചെയ്തു കൊണ്ട് നിന്നു. അതിനടുത്ത രണ്ടു ദിവസവും അടഞ്ഞുകിടക്കുന്ന മാക്കേട്ടന്റെ കടയുടെ മുക്കവലയിൽ ആളുകൾ കൂട്ടം കൂടി നിന്നു. അച്ഛനും കുഞ്ഞുകുട്ടേട്ടനും അപ്പുണിയേട്ടനും പാപ്പേട്ടനും കൃഷ്ണേട്ടനും ശങ്കരേട്ടനും ശങ്കുണിയേട്ടനും വേലായുധേട്ടനുമൊക്കെ. ഇന്ദിരാഗാന്ധി മരണം തന്നെയാണ് വിഷയം.

അവരുടെ വർത്തമാനത്തിൽ നിന്നും പ്രധാനമന്ത്രിയുടെ മരണത്തിന്റെ ഏകദേശരൂപം ഞങ്ങൾ കുട്ടികൾക്കും കിട്ടി. ടിവിക്കാരുടെ പടം പിടുത്തത്തിന് വീട്ടിൽ നിന്നും ഇറങ്ങി നടന്നപ്പോൾ സ്വന്തം കാവൽക്കാർ വെടി വെച്ച് കൊല്ലുകയായിരുന്നുവെന്നൂത്രേ. ബ്രിട്ടീഷ് നടനാ‍യ പീറ്റർ ഉസ്തിനോവുമായുള്ള അഭിമുഖത്തിനുള്ള വഴിയിലാണ് കൊലപാതകം നടന്നത്. അദ്ദേഹം ഐറിഷ് ടെലിവിഷനുവേണ്ടി ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് അഭിമുഖം. പ്രധാന മന്ത്രിയുടെ വസതിയിലൂടെ നടക്കുകയായിരുന്നു ഇന്ദിരാഗാന്ധി. ഈ സമയം അവിടെ സംരക്ഷകരായി നിന്നിരുന്ന സത്‌വന്ത് സിംഗും ബിയാന്ത് സിംഗും ഇന്ദിരയുടെ നേരെ വെടിയുതിർക്കുകയായിരുന്നു. ബിയാന്ത് സിംഗ് ഇന്ദിരാഗാന്ധിയുടെ കൈയിലേക്ക് മൂന്ന് റൌണ്ട് വെടിവച്ചു. സത്‌വന്ത് സിംഗ് ഇന്ദിരയുടെ ശരീരത്തിലേക്ക് മുപ്പത് റൌണ്ട് വെടിയുതിർത്തു. ഈ വെടി വയ്കലിൽ ബിയാന്ത് സിംഗ് ഇന്ദിരാഗാന്ധിയുടെ മറ്റ് അംഗരക്ഷകരാൽ വധിക്കപ്പെട്ടു. സത്‌വന്ത് സിംഗിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Advertisement

വെടിയേറ്റതിനു ശേഷം ഇന്ദിരാഗാന്ധിയെ ഡെൽഹിയിലെ ജനറൽ ആശുപത്രിയിലേക്ക് ഉടനടി കൊണ്ടുപോയെങ്കിലും, ഒരു മണിക്കൂറിനുശേഷം ഇന്ദിരാഗാന്ധി മരണമടയുകയായിരുന്നു കൂട്ടത്തിൽ മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നതും നെഹ്റുവിന്റെ ഭരണചരിത്രവും ഇന്ദിരഗാന്ധിയുടെ മകൻ അടുത്ത പ്രധാനന്ത്രിയാവുന്നതുമൊക്കെ ചർച്ചയായിരുന്നു.ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ വാർത്തയോടെയാണ് പിന്നീട് റേഡിയോ വീണ്ടും ശബ്ദിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി.

ആ വർഷം അക്കിക്കാവ് സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിന് വല്യമ്മോടത്തെ അശോകേട്ടനും കൂട്ടുകാരും കൂടി ഇന്ദിരഗാന്ധിയെ കാവൽക്കാർ വെടിവെയ്ക്കുന്ന രംഗം ടാബ്ലോയ്ഡ് ആയി സ്റ്റേജിൽ അവതരിപ്പിച്ചിരുന്നു. ഞാനൊരു ഇന്ദിര ഗാന്ധിയുടെ ചിത്രം വരച്ചത് ആദ്യമായി കാണുന്നതും അശോകേട്ടന്റെ നോട്ടുബുക്കിലാണ്. യാദൃശ്ചികതയാവാം 1991 ൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിനും കുറച്ചുനാൾ മുമ്പ് അദ്ദേഹത്തേയും കണ്ടിരുന്നു. മഞ്ചേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോൾ വലിയ ആൾക്കൂട്ടത്തിനിടയിൽ ഞാനും ഒരു കാഴ്ചക്കാരനായിരുന്നു. ഞാനന്ന് മലപ്പുറത്ത് ബാനർ എഴുതുന്ന കാലമാണ്. മുനീർ നടത്തുന്ന പദയാത്രയുടെ ബാനർ സ്ക്രീൻ പ്രിന്റെടുക്കാൻ മഞ്ചേരിയിൽ വന്നതായിരുന്നു.

കുറച്ച് കൂടി മുന്നേ ജനിച്ചിരുന്നെങ്കിൽ മഹാത്മാഗാന്ധിയേയും കാണായിരുന്നു. അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ കാരണമാണ് രാഹുൽ ഗാന്ധി കഴിഞ്ഞ പ്രാവശ്യം ദുബൈയിൽ വന്നപ്പോൾ കാണാൻ അവസരമുണ്ടായിട്ടും ഞാൻ കാണാതിരുന്നത്. അദ്ദേഹം ഇനിയും വളരെ നാൾ ജീവിക്കട്ടെ. കളങ്കമറിയാത്ത ആ രാഷ്ട്രീയക്കാരന് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി പലതും ചെയ്യാൻ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.

 

Advertisement

 287 total views,  4 views today

Advertisement
SEX3 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment4 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment5 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX5 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films5 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment6 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment6 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment7 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket9 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment9 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health10 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket9 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment14 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »