നാവ് വികൃതമായതിനാൽ സർക്കാരുകൾ പോലും തഴഞ്ഞ ഇയാളുടെ ഒരു ചിത്രം പൂജാമുറിയിൽ വരുന്ന കാലം വിദൂരമല്ല

0
198
Ramesh Perumpilavu
നാണംകെട്ട മലയാളീസ്, സഹമല്‍സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചതിന് താല്‍ക്കാലികമായി പുറത്താക്കിയ ഡോ രജിത്കുമാറിനെ ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ്സ് മലയാളം സീസണ്‍ ടുവില്‍ നിന്ന് പുറത്താക്കിയതിൽ കണ്ണീർ വാർക്കുന്ന മനുഷ്യരെ നിങ്ങൾക്കു മുന്നിൽ ഏത് മഹാമാരിയും തോറ്റു പോകും.ബിഗ് ബോസ് പോലുള്ള വൈറസ്സിൻ്റെ പാപക്കറ നിങ്ങളടെ കൈകളിലും പറ്റിയിട്ടുണ്ട് മോഹൻലാൽ. ഏത് സോപ്പ് ലായനി കൊണ്ട് കഴുകിയാലും ആ കറ പോകില്ല. സെൽഫി എടുക്കാൻ തിക്കും തിരക്കും കൂട്ടിയവർ ഈ മാന്യൻ്റെ സ്ത്രീവിരുദ്ധത കൂടി വായിക്കുക. സ്ത്രീകളെ നിങ്ങളുടെ വീരപുരുഷൻ രജിത് കുമാറിൻ്റെ വാക്കുകൾ ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്പേം പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്. ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ ഓടിച്ചാടി നടന്നാല്‍ പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം തിരിഞ്ഞു പോകും. ശാലീന സുന്ദരികള്‍ക്കാണ് ഭര്‍ത്താവിന്റെ സ്നേഹവും ബഹുമാനവും പിടിച്ചു പറ്റാന്‍ കഴിയുക. മേക്കപ്പ് ഒലിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ സ്നേഹവും ഇല്ലാതാവും. ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനാവുന്നവരാണ് പെണ്‍കുട്ടികള്‍. തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ് സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണം. രജിത് കുമാറിന്റെ ഈ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച അന്ന് ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പൊതുവേദിയില്‍ അദ്ദേഹത്തെ കൂവി വിളിച്ച് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ ഡോ. രജിത് കുമാറിനെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ യാതൊരു പരിപാടിയിലും രജിത് കുമാറിനെ പങ്കെടുപ്പിക്കില്ലെന്നും വിവാദപരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ സേവനം ഇനി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തിൻ്റെ ഒരു ചിത്രം പൂജാമുറിയിൽ വരുന്ന കാലം വിദൂരമല്ല.
സംസ്ഥാന സർക്കാരും ആരോഗ്യ-മാധ്യമ പ്രവർത്തകരും വിവിധ രാഷ്ട്രീയ കക്ഷികളുമെല്ലാം ഇത്രയും വട്ടം പറഞ്ഞിട്ടും, ആവുന്ന സകല മാധ്യമങ്ങളിലൂടെയും മുന്നറിയിപ്പുകൾ കൊടുത്തിട്ടും
മാളുകളും ആരാധനാലയങ്ങളും school, കോളേജുകളും അടച്ചു ഇത്രയും അതീവ സുരക്ഷയിൽ നിൽകുമ്പോൾ kerala govt ഇത്രയും മുൻകരുതൽ എടുക്ക്മ്പോളാണീ ഇത്രയും സെൻസില്ലാത്ത കൂറേ മനുഷ്യജന്മങ്ങളും ഇവിടെ ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് വളരെയധികം വിഷമം തോന്നുന്നത്.
വിവേകമുണ്ടെന്നവകാശപ്പെടുന്ന വിഡ്ഢികളാണ് മലയാളികൾ ആരാധനകളുടെ പേരിൽ തമിഴനേയും തെലുങ്കനേയും കളിയാക്കി ചിരിച്ചിരുന്ന മലയാളികളുടെ ഇന്നത്തെ തലമുറ ആരാധനകളുടെ പേരിൽ വിലക്കുറഞ്ഞ ഇത്തരം കോപ്രായം കാണിക്കുന്നതിലും നമ്പർവൺ ആയെന്ന് തെളിയിച്ചിരിക്കുന്നു.
ഇവിടെ അച്‌ഛന്റെ മൃതദേഹം കാണാതെ ഐസൊലേഷനിൽ ഇരിക്കുന്നവനും
സ്വന്തം കുഞ്ഞിനെ വാതിലിനപ്പുറം കാണുന്ന പ്രവാസികളുമാണ്ചുറ്റും. Covid19 exposure ഇന്നുച്ചയ്ക്കുണ്ടായ എയർ പോർട്ടാണിത്. യാതൊരു കൂസലുമില്ലാതെ ആരോഗ്യപ്രവർത്തകരും ഭരണകർത്താക്കളും രാഷ്ട്രീയപാർട്ടിയും എടുക്കുന്ന മുഴുവൻ അദ്ധ്വാനവും ആസ്ഥാനത്താക്കുന്ന ഇത്തരം അഭ്യാസങ്ങൾക്കെതിരെ ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്.ഇതിനുമേൽ കൂടിയവർക്കെതിരെ ശക്‌തമായ നടപടി തുടർന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
രണ്ട് സംഭവങ്ങളാണ് ഈ കാലത്തെ അടയാളപ്പെടുത്തുന്നത്.അച്ഛൻ ഐസിയുവിലാണെന്നറിഞ്ഞു ഒരു നോക്ക് കാണാൻ വന്ന മകൻ ലിനോ കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യുകയും ഐ.സി.യുവിൽ കിടന്ന അച്ഛന്റെ അടുത്ത് നിന്ന് സ്വയം ഐസൊലേഷന് തയ്യാറാകുകയും ചെയ്തു.ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെന്ന് അറിയുമ്പോഴേക്കും അദ്ദേഹത്തിന് സ്വന്തം അച്ഛനെ അവസാനമായ് ഒരുനോക്ക് കാണുവാൻ പോലും കഴിഞ്ഞിരുന്നില്ല.
താൻ കാരണം മറ്റ് മനുഷ്യർക്ക് അപകടമുണ്ടാകരുതെന്ന ഒറ്റ തീരുമാനത്തിന്റെ പുറത്ത് ആ മനുഷ്യൻ താൻ ജീവിക്കുന്ന സമൂഹത്തിന് വേണ്ടി നഷ്ടപ്പെടുത്തിയ ആ അവസരം ഒരു ത്യാഗം തന്നെയാണ്.
അതേ നാട്ടിലാണ് കുറെ അലവലാതികൾ രജത് കുമാറെന്ന സ്ത്രീവിരുദ്ധ ശാസ്ത്രവിരുദ്ധ ആഭാസ അശ്ലീലത്തെ വരവേൽക്കാൻ വൈറസ് ഭീതിയിൽ നാട് അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ഒരു എയർപോർട്ടിൽ കൂട്ടം കൂടി തള്ളിക്കയറുന്നത്.ഇത്തരം സാമൂഹിക ദുരന്തങ്ങളായ അശ്ലീലങ്ങളെ നമ്മുടെ ചരിത്രത്തിലുടനീളം കാണാൻ കഴിയും. സഹപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച് ജയിലിൽ പോയ സിനിമാ നടനു വേണ്ടിയായാലും പീഡനക്കേസിൽ ജാമ്യം കിട്ടിയ ബിഷപ്പിനു വേണ്ടിയായാലും ഇത്തരം ആൾക്കൂട്ടങ്ങളെ കാണാം.അവരെയും കൂടച്ചേർത്താണ് നമ്മൾ നമ്മളെ പ്രബുദ്ധ കേരളീയർ എന്ന് വിളിച്ച് അഭിമാനിക്കുന്നത്.
നബി:ഇതേ രജത്കുമാർ തിരുവനന്തപുരം വിമൻസ് കോളേജിൽ ഒരു പൊതു പരിപാടിയിൽ സ്ത്രീ വിരുദ്ധവും ശാസ്ത്ര വിരുദ്ധവുമായ പ്രസംഗം നടത്തിയപ്പോൾ ആയിരക്കണക്കിന് ആൾക്കാരെ സാക്ഷിനിർത്തി ഒറ്റയ്ക്ക് എഴുന്നേറ്റ് നിന്ന് കൂകി പ്രതിഷേധിച്ച ആര്യയുടെ നാട് കൂടിയാണ് കേരളം