Art
സൂര്യകാന്തി പൂക്കളുടെ ഓർമ്മ
വാൻഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ്ണവൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായകസ്വാധീനം ചെലുത്തി. തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻഗോഗിനെ വേട്ടയാടി. മുപ്പത്തിയേഴാമത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി
208 total views

സൂര്യകാന്തി പൂക്കളുടെ ഓർമ്മ
വിൻസെന്റ് വില്ലെം വാൻഗോഗ്
മാർച്ച് 30, 1853 – ജൂലൈ 29, 1890
വാൻഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ്ണവൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായകസ്വാധീനം ചെലുത്തി. തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻഗോഗിനെ വേട്ടയാടി. മുപ്പത്തിയേഴാമത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്ത വാൻഗോഗിന്റെ പ്രശസ്തി മരണശേഷം നാൾക്കുനാൾ വർദ്ധിച്ചു. ഇന്ന് ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ
വിൻസെൻറിൻറെ ചിത്രങ്ങളെ . കാലക്രമമനുസരിച്ചും വിഷയമനസരിച്ചും ശൈലിയനുസരിച്ചും നിറക്കൂട്ടുകളുടെ അടിസ്ഥാനത്തിലും പല വിധത്തിൽ തരം തിരിക്കാം. കാലക്രമമനുസരിച്ചുള്ള തരം തിരിവ് കലാകാരൻറെ ശൈലി ക്രമേണ എങ്ങനെ വികസിക്കുന്നു എന്ന ഉൾക്കാഴ്ച നല്കുന്നു. നിറങ്ങളുടേയും രൂപങ്ങളുടേയും രൂപകങ്ങളുടേയും ഭാവഭേദങ്ങളുടെ സമയരേഖയാവും അത്. വിൻസെൻറ് സ്വയം ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി ചിത്രപരമ്പരകൾ സൃഷ്ടിക്കുകയുണ്ടായിട്ടുണ്ട്. മഞ്ഞവീടിന്റെ അലങ്കാരപ്പണികൾ, ഗോതമ്പു പാടങ്ങൾ എന്നിങ്ങനെ. മറ്റൊരു വിധത്തിൽ ഛായാചിത്രങ്ങൾ, വസ്തുചിത്രങ്ങൾ പുറംകാഴ്ചകൾ, പ്രകൃതി ദൃശ്യങ്ങൾ എന്നിങ്ങനേയും തരം തിരിക്കാം അവയെ.
സെയിന്റ് റെമിയിലെ താമസക്കാലത്ത് വരച്ച എല്ലാ സ്വഛായാചിത്രങ്ങളും ക്ഷതമേറ്റ ചെവിയെ കാണാത്തവിധം ശിരസ് ഇടതുനിന്ന് വലത്തോട്ടു തിരിച്ചുപിടിച്ച നിലയിലാണ് കണ്ണാടിയിൽ സ്വന്തം പ്രതിച്ഛായ കണ്ടു കൊണ്ട് വരച്ചവയാണിവയൊക്കെ എന്ന് അനുമാനിക്കപ്പെടുന്നു. അവസാന നാളുകളിൽ അദ്ദേഹം ഓവർസുവായ്സിൽ വെച്ച് സ്വഛായാചിത്രങ്ങളല്ലാത്ത നിരവധി പെയിന്റിങ്ങുകൾ വരച്ചു, പെയിന്റിങ്ങിന്റെ സ്വാഭാവിക പരിസ്ഥിതിയിലേക്ക് അദ്ദേഹം തിരിച്ചെത്തിയത് അപ്പോഴായിരുന്നു. ഏറ്റവും ചെറിയ സഹോദരൻ,തിയോയുടെ മാനസികവും, സാമ്പത്തികവുമായ പിൻതാങ്ങാണ് വാൻ ഗോഗിന് ചിത്രകലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞതിന്റെ പ്രധാന കാരണം.
തന്റെ ചിത്രരചനയെ കുറിച്ചും ദൈന്യദിന ജീവിതത്തെ കുറിച്ചും സഹോദരൻ തിയോയ്ക്ക് അയച്ചിരുന്ന കത്തുകൾ ഏറെ പ്രസിദ്ധമായിരുന്നു. 1888 ആഗസ്തിലെ തിയോക്കുള്ള ഒരു കത്തിൽ വാൻ ഗോഗ് ഇങ്ങനെ എഴുതി.
“ഞാൻ കഠിന പ്രയത്നത്തിലാണ്, ഒപ്പം ഉത്സാഹഭരിതനും. മീൻസൂപ്പ് അകത്താക്കുന്ന മെർസെയിലുകാരന്റെ ആർത്തിയാണെനിക്ക്. എന്നാൽ ഞാൻ സൂര്യകാന്തിയുടെ ചിത്രങ്ങൾ വരക്കുകയാണെന്ന് അറിഞ്ഞാൽ നീ ഒട്ടും അത്ഭുതപ്പെടില്ല. ഈ ചിന്ത ഉദിച്ചശേഷം ഒരു ഡസനോളം പാനലുകൾ ഒരുക്കിവെച്ചിട്ടുണ്ട്. എല്ലാ ദിവസവും പുലർകാലങ്ങളിൽ പൂക്കൾ വിടരുന്ന സമയത്ത് ഞാൻ വരയ്ക്കും. അതുകൊണ്ടുതന്നെ കാൻവാസിൽ നീലയും,മഞ്ഞയും നിറഞ്ഞു തുളുമ്പും. ഞാനിപ്പോൾ എത്തിനിൽക്കുന്നത് സൂര്യകാന്തിയുടെ നാലാമത്തെ ചിത്രത്തിലാണ്. ഈ നാലമത്തേത് 14 പൂക്കളുടെ കൂട്ടമാണ്…. അത് നമുക്ക് അത്യപൂർവമായ കാഴ്ചാനുഭൂതി തരുന്നു.”
1890 ജൂലൈ 27-ന് 37 കാരനായ വിൻസെൻറ് വാൻഗോഗിന് ദുരൂഹസാഹചര്യങ്ങളിൽ വെടിയേറ്റു. സ്വയം നെഞ്ചിനു താഴെ വയറ്റിൽ വെടിവച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. സംഭവത്തിന് ദൃക്സാക്ഷികളില്ല. എവിടെ വെച്ചാണ് സംഭവം നടന്നത് എന്നതും അവ്യക്തമാണ്. തോക്ക് സമീപപ്രദേശങ്ങളിലൊന്നും കണ്ടെത്താനായതുമില്ല. “ഒരു വേള ഗോതമ്പ് പാടങ്ങളിൽ വച്ച് അതല്ലെങ്കിൽ മദ്യശാലക്കടുത്തോ, ധാന്യപ്പുരയ്ക്കടുത്തെവിടേയോ വെച്ച് ബോധപൂർവം സ്വയം വെടിവച്ചതാവാം.
ജീവിചരിത്രകാരനായ ഡേവിഡ് സ്വീറ്റ്മാൻ എഴുതിയത് ഇങ്ങനെയാണ്,” ആ വെടിയുണ്ട വാരിയെല്ലിൽ തട്ടി ദിശ മാറി, പിന്നീട് നട്ടെല്ലിൽ തറച്ചു നിന്നു പോയിരിക്കാം, അതുകൊണ്ടാവാം ആന്തരാവയവങ്ങൾക്ക് വലിയ കേടുപാടുകൾ പറ്റാഞ്ഞത്- ” എന്നിരുന്നാലും വിൻസെൻറിന് പരസഹായമില്ലാതെ സ്വന്തം വാസസ്ഥലത്തേക്ക് എങ്ങനെ തിരിച്ചു നടക്കാനായി എന്നതും വിചിത്രമാണ്. ശസ്ത്രക്രിയ നടത്താതെ വെടിയുണ്ട പുറത്തെടുക്കാൻ കഴിയില്ലായിരുന്നു. വിവരമറിഞ്ഞ് വിൻസെൻറിനെ പരിചരിക്കാനെത്തിയ സ്ഥലത്തെ രണ്ടു ഡോക്ടർമാർക്കും ആ വൈദഗ്ധ്ദ്യം ഇല്ലായിരുന്നു. തങ്ങളാലാവുന്നതു ചെയ്ത്, വിൻസെൻറിനോട് വിശ്രമിക്കാൻ പറഞ്ഞ് പുകവലിക്കാനായി ഒരു പൈപ്പും കൊടുത്ത് അവർ പോയി.
പിറ്റേന്ന് പ്രഭാതത്തിൽ തിയോ തന്റെ സഹോദരന്റടുത്തേക്ക് ഓടിയെത്തി. ഭാഗ്യവശാൽ അത്രയും നേരം വാൻ ഗോഗിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. പക്ഷെ കുറച്ച് മണിക്കൂറുകൾക്ക് ശേഷം മുറിവിൽ അണുബാധ അതിവേഗം പടരുകയും ആരോഗ്യനില തീരെ വഷളാവുകയും ചെയ്തു. വൈകുന്നേരം, വെടിയേറ്റതിന് 29 മണിക്കൂറുകൾക്കു ശേഷം വിൻസെൻറ് മരണമടഞ്ഞു. തന്റെ സഹോദരന്റെ അവസാനത്തെ വാക്കുകൾ ഇതായിരുന്നുവെന്ന് തിയോ പറയുന്നു- “എന്നിലെ ദുഃഖങ്ങളെല്ലാം എന്നോടൊപ്പം അന്ത്യം വരേയുമുണ്ടാകും.
209 total views, 1 views today