നിങ്ങള്‍ക്ക് തോക്കുകൊണ്ട് പ്രാവിനെ പിടിക്കാനാവില്ല, ഇറച്ചി കിട്ടുമായിരിക്കും

14139

എഴുതിയത്  : Ramesh Perumpilavu

നിങ്ങള്‍ക്ക് തോക്കുകൊണ്ട് പ്രാവിനെ പിടിക്കാനാവില്ല. ഇറച്ചി കിട്ടുമായിരിക്കും

ന്യൂനപക്ഷത്തിനുമേൽ അകാരണമായി നടക്കുന്ന ആക്രമണങ്ങളും അപമാനിക്കലും കൊലപ്പെടുത്തലും സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല. സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം എല്ലാ പൗരനുമുണ്ടാവണം.
അത് നിഷേധിക്കുന്നത് തെറ്റാണ്.
സർക്കാർ ഇനിയെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ അരാജകത്വത്തിലേക്കും കലാപത്തിലേക്കുമാവും കാര്യങ്ങൾ പോകുക. വലിയ വില നൽകേണ്ടിവരും. പിന്നീട് ഇതൊന്നും ആർക്കും നിയന്ത്രിക്കാൻ കഴിയാതെവരും.

ആൾക്കൂട്ട ആക്രമണങ്ങൾ നടത്തിയ ഒരുപാടുപേർ യാതൊരു നടപടികൾക്കും വിധേയരാവാതെ രക്ഷപ്പെട്ടിട്ടുണ്ട്. അതാവും പലർക്കും പ്രോത്സാഹനമാകുന്നത്. ആൾക്കൂട്ടമാകുമ്പോൾ ആരും ശിക്ഷിക്കപ്പെടില്ല എന്നാണ് പലരും കരുതുന്നത്.

മുകളില്‍ സൂചിപ്പിച്ചതെല്ലാം
രാജ്യം നേരിടുന്ന ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളാണ്. ലോകം അറിയുന്ന കലാകാരന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ അറിയിച്ച വിവരങ്ങളാണ്. ആ വ്യക്തിയ്ക്ക് അതിനുള്ള അര്‍ഹതയുണ്ട്. വെറും ചാണകം മാത്രം തലയിലുള്ള കോവാലന്റെ അറിവിലേയ്ക്കായി ലോക സിനിമ ആദരിക്കുന്ന ഈ വിഖ്യാതനായ സംവിധായകന്‍ ആരാണന്നറിയുന്നതിലേക്കായി കുറച്ച് വിവരങ്ങള്‍ കുറിക്കുന്നു.

ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്രസംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.
സ്വയംവരത്തിനു മുൻപ് ഒട്ടനവധി ഹ്രസ്വചിത്രങ്ങൾ അടൂർ സംവിധാനം ചെയ്തിട്ടുണ്ട്. ‘മിത്ത്’ എന്ന 50 സെക്കന്റ് ദൈർഘ്യം ഉള്ള ഹ്രസ്വചിത്രം മോണ്രിയാൽ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. 25 ഓളം ഡോക്യുമെന്ററികളും അടൂർ സംവിധാനം ചെയ്തിട്ടുണ്ട്.

അടൂരിന്റെ സ്വയംവരത്തിനു മുൻപുവരെ സിനിമകൾ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കുവാൻ പോലുമാവാത്ത കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകർ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങൾ മാത്രം ഈ പുതിയ രീതിയെ സഹർഷം എതിരേറ്റു.

കേരളത്തിൽ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂർ മുൻ‌കൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദൻ, പി.എ.ബക്കർ, കെ.ജി. ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു.

അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങൾ

പത്മശ്രീ പുരസ്കാരം
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം –
മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
ജെ.സി ഡാനിയേൽ പുരസ്‌കാരം(2016).

ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് (2005) ദേശീയ, സംസ്ഥാന സിനിമാ അവാർഡുകൾ -സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരു പെണ്ണും രണ്ടാണും. ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു.

അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ചു തവണ തുടർച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982-ൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ സതർലാന്റ് ട്രോഫി ലഭിച്ചു. ഏറ്റവും മൗലികവും ഭാവനാപൂർണ്ണവുമായ ചിത്രത്തിന് 1982 ഇൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുൻനിർത്തി ഇന്ത്യാ ഗവർണ്മെന്റിൽനിന്നു പത്മശ്രീ ലഭിച്ചു.

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

സ്വയംവരം (1972) – (സംവിധാനം), കഥ, തിരക്കഥ (കെ.പി.കുമാരനുമൊത്ത് രചിച്ചു).
കൊടിയേറ്റം (1977) – കഥ, തിരക്കഥ, സംവിധാനം
എലിപ്പത്തായം (1981) – കഥ, തിരക്കഥ, സംവിധാനം
മുഖാമുഖം (1984) – കഥ, തിരക്കഥ, സംവിധാനം
അനന്തരം (1987‌‌) – കഥ, തിരക്കഥ, സംവിധാനം
മതിലുകൾ (1989) – തിരക്കഥ, സംവിധാനം
വിധേയൻ (1993) – തിരക്കഥ, സംവിധാനം
കഥാപുരുഷൻ (1995) – കഥ, തിരക്കഥ, സംവിധാനം
നിഴൽക്കുത്ത് (2003) – കഥ, തിരക്കഥ, സംവിധാനം
നാല്‌ പെണ്ണുങ്ങൾ (2007) – തിരക്കഥ, സംവിധാനം
ഒരു പെണ്ണും രണ്ടാണും (2008) – തിരക്കഥ, സംവിധാനം
പിന്നെയും (2016) – തിരക്കഥ, സംവിധാനം

ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളുംതിരുത്തുക

ദി ലൈറ്റ്
എ ഗ്രേറ്റ് ഡേ (1965)ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഫിലിം
ദ് മിത്ത് (1967)
എ ഡേ അറ്റ് കോവളം
എ മിഷൻ ഓഫ് ലൗ
ആന്റ് മാൻ ക്രിയേറ്റഡ് (1968)
മൺതരികൾ
ഡേഞ്ജർ അറ്റ് യുവർ ഡോർസ്റ്റെപ്പ് (1968)
മോഹിനിയാട്ടം
പ്രതിസന്ധി
ഗംഗ
കിളിമാനൂരിൽ ഒരു ദശലക്ഷാധിപതി
ഗുരു ചെങ്ങന്നൂർ
ടുവേർഡ്സ് നാഷണൽ എസ്.ടി.ഡി (1969)
പാസ്റ്റ് ഇൻ പെർസ്പെക്ടീവ് (1975)
യക്ഷഗാനം (1979)
ദ് ചോള ഹെറിറ്റേജ് (1980)
കൃഷ്ണനാട്ടം (1982)
റോമാൻസ് ഓഫ് റബ്ബർ
ഇടുക്കി
കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി) (2000)
കൂടിയാട്ടം
കലാമണ്ഡലം രാമൻകുട്ടിനായർ

അടൂരിന്റെ ഗ്രന്ഥങ്ങൾ

സിനിമയുടെ ലോകം – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
സിനിമാനുഭവം – മാതൃഭൂമി ബുക്ക്സ്
സിനിമ, സാഹിത്യം, ജീവിതം – കറന്റ് ബുക്ക്സ്

പ്രസിദ്ധീകരിച്ചിട്ടുള്ള തിരക്കഥകൾ
കൊടിയേറ്റം – പൂർണ്ണ പബ്ലിക്കേഷൻസ്
എലിപ്പത്തായം – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
മുഖാമുഖം – ഡി. സി. ബൂക്ക്സ്
മതിലുകൾ – മാതൃഭൂമി ബുക്ക്സ്
വിധേയൻ – എം. ജി. യൂണിവേഴ്സിറ്റി കോ-ഓ സൊസൈറ്റി
കഥാപുരുഷൻ – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
നിഴൽക്കുത്ത് – ഡി.സി. ബുക്സ്

ഇംഗ്ലീഷിലുള്ള തിരക്കഥകൾ

Rat-trap – Seagull Books
Face to Face – Seagull Books
Monologue – Seagull Books

ചന്ദ്രനിലേക്ക് കയറ്റി വിടുംമുമ്പ് കോവലനും കൂട്ടരും മനസ്സിലാക്കുക അടൂര്‍ ഒറ്റയ്ക്കല്ല.
കേരളം മുഴുവന്‍ അദ്ദേഹത്തിനൊപ്പമുണ്ട്.
#adoorgopalkrishnan

Ramesh Perumpilavu