സിബിഐ 5 ലെ വില്ലൻ കഥാപാത്രത്തെ കുറിച്ച് രമേശ് പിഷാരടിയുടെ വെളിപ്പെടുത്തൽ ചർച്ചാവിഷയമാകുന്നു. സാധാരണ സിബിഐ സിനിമകളിൽ ക്ളൈമാക്സില് ആണ് വില്ലൻ ആരെന്നു അറിയുന്നത്. എന്നാൽ സിബിഐ 5 -ൽ ഒരുപാട് വ്യത്യസ്‌തകൾ ഉണ്ട്. കേന്ദ്രകഥാപാത്രം ചെയുന്ന മമ്മൂട്ടി, സംവിധായകൻ കെ മധു , തിരക്കഥാകൃത്ത് എസ് എൻ സ്വാമി എന്നിവർക്ക് മാത്രമേ വില്ലൻ ആരെന്നു അറിയാൻ പാടുള്ളൂ എന്നാണ് പിഷാരടി പറയുന്നത് . വില്ലൻ വേഷം ചെയുന്ന ആളോടുപോലും ചിത്രീകരണത്തിന്റെ അവസാനമേ സംഗതി വെളിപ്പെടുത്തൂ എന്നാണു പിഷാരടി പറയുന്നത്.
വിരലിലെണ്ണാവുന്നവർക്കു മാത്രമറിയാവുന്ന സസ്പെൻസ്.അഭിനേതാക്കൾ സ്വന്തം കഥാപാത്രത്തെയും മറ്റു കഥാപാത്രങ്ങളെയും സംശയിക്കുന്നു . എന്നാണ് പിഷാരടി ഫേസ്ബുക്കിൽ കുറിക്കുന്നത്. ചിത്രത്തിൽ പിഷാരടിയും പ്രധാനപ്പെട്ടൊരു വേഷം ചെയുന്നുണ്ട്. മമ്മൂട്ടിയും എസ് എൻ സ്വാമിയും നടന്നുനീങ്ങുന്ന ചിത്രം പങ്കുവച്ചാണ് പിഷാരടിയുടെ പോസ്റ്റ്.
“കഥാകൃത്തും കഥാപാത്രവും…..CBI-5 The Brain വിരലിലെണ്ണാവുന്നവർക്കു മാത്രമറിയാവുന്ന സസ്പെൻസ്….🧐അഭിനേതാക്കൾ സ്വന്തം കഥാപാത്രത്തെയും മറ്റു കഥാപാത്രങ്ങളെയും സംശയിക്കുന്നു🙆
പ്രൈം ലൊക്കേഷനിൽ മൊബൈൽ ക്യാമറ അനുവദനീയമായിരുന്നില്ല..എന്തോ ചർച്ച ചെയുവാൻ അവർ ദൂരേക്ക് മാറിയപ്പോൾ….. 📸ഒരു ക്ലിക്ക്🕵️🕵️” ഇതായിരുന്നു പിഷാരടി കുറിച്ചത്.