തിയേറ്ററുകളിൽ ഇപ്പോൾ അന്യഭാഷാ ചിത്രങ്ങൾ നിറഞ്ഞോടുകയാണ്. ആർ ആർ ആർ, കെജിഎഫ്, ബീസ്റ്റ് എന്നിവ സജീവസാന്നിധ്യമാകുമ്പോൾ ഈ പണംവാരി പടങ്ങളുടെ കൂടെ പിഷാരടി ചേട്ടന്റെ ചിത്രവും ഇറക്കണോ എന്ന ആരാധകന്റെ ചോദ്യവും അതിനു രമേഷ് പിഷാരടി നൽകിയ മറുപടിയുമാണ് രസകരം.രമേശ് പിഷാരടി നായകനാകുന്ന നോ വേ ഔട്ട് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പങ്കുവച്ചുകൊണ്ടു പിഷാരടി പങ്കിട്ട പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

‘കെജിഎഫ് 2 തീ മഴ സൃഷ്ട്ടിക്കുമ്പോ ഇത് പോലെയുള്ള കൊച്ചു സിനിമകൾ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലേ ചേട്ടായി..’ എന്ന ആരാധകന്റെ ചോദ്യത്തിന്, പിഷാരടിയുടെ മറുപടി ‘ആർക്ക്; റോക്കി ഭായിക്കോ?’ എന്നായിരുന്നു. റോക്കിയുടെ പടയോട്ടത്തിൽ കെജിഎഫ് കേരളത്തിൽ നിന്ന് ഇതുവരെ വാരിയത് 28 കോടിയാണ് . ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ഹിന്ദിയിൽ നിന്നും 200 കോടി രൂപ വാരിക്കഴിഞ്ഞു.

Leave a Reply
You May Also Like

ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി കൂട്ട്കെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് സംഘം, കുട്ടപ്പായിയും സംഘവും എത്തിയിട്ട് 35 വർഷം പിന്നിടുന്നു

Bineesh K Achuthan കുട്ടപ്പായിയും സംഘവും എത്തിയിട്ട് നാളെ (മെയ് 18) 35 വർഷം പിന്നിടുന്നു.…

“താരം തീർത്ത കൂടാരം” ട്രെയിലർ റിലീസ്

“താരം തീർത്ത കൂടാരം”ട്രെയിലർ റിലീസ് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ,ഐൻ സെയ്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഗോകുൽ…

ജിംഗോയിസം, പ്രൊപ്പഗാണ്ട എന്നൊക്കെയുള്ള ചാപ്പ കുത്തി അകറ്റി നിർത്താൻ അവസരം നൽകാത്ത തികച്ചും എൻഗേജിങ് ആയ ഒരു സിനിമയാണ് ആർട്ടിക്കിൾ 370

നിങ്ങളുടെ ആശയങ്ങളും രാഷ്ട്രീയ വിശ്വാസങ്ങളും എന്തുമാകട്ടെ, അവ മാറ്റിവെച്ച് സിനിമ കാണൂ. യാഥാർഥ്യബോധത്തോടെ രാജ്യത്തെ സ്നേഹിക്കുന്നവരാണെങ്കിൽ ഇഷ്ടപ്പെടുമെന്നത് ഉറപ്പ്

മഞ്ഞ സാരിയിൽ അതിസുന്ദരിയായി അനിഘ.

മലയാളികളുടെ പ്രിയപ്പെട്ട ബാല താരങ്ങളിലൊരാളാണ് അനിഖ. കഥ തുടരുന്നു എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് ആയിട്ടുണ്ട്.