റോക്കി ഭായി ബോംബിട്ടതും വെടിയുതിർത്തതും ബോളീവുഡിന് മേലെന്ന് രാംഗോപാൽ വർമ്മ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
219 VIEWS

കെജിഎഫ് ചാപ്റ്റർ 2 ഒരു തരംഗമായി മാറുമ്പോൾ ബോളീവുഡിലെ പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മയാണ് ഇപ്പോൾ ചിത്രത്തെ പ്രകീർത്തിച്ചും ബോളീവുഡിനെ പരോക്ഷമായി വിമർശിച്ചും രംഗത്ത് വന്നിരിക്കുന്നത്. താരങ്ങൾക്കു വേണ്ടിയല്ല സിനിമയ്ക്ക് വേണ്ടിയാണ് പണം മുടക്കേണ്ടതെന്നും കെജിഎഫ് നൽകുന്ന സന്ദേശം അതാണെന്നും അദ്ദേഹം പറഞ്ഞു . രാംഗോപാൽ വർമ്മയുടെ വാക്കുകൾ

‘കെജിഎഫിന്റെ വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം നിര്‍മാണത്തില്‍ ശ്രദ്ധിച്ചാല്‍ മികച്ച നിലവാരമുള്ളതും വിജയകരവുമായ സിനിമയുണ്ടാകും എന്നതിന്റെ തെളിവാണ്. റോക്കി ഭായ് മെഷീന്‍ ഗണ്ണുമായെത്തി വെടിയുതിര്‍ത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന വരുമാനത്തിന് മേല്‍ യഷ് വെടിയുതിര്‍ത്തിരിക്കുകയാണ്. സിനിമയുടെ അന്തിമ വരുമാനം ബോളിവുഡിന് നേരെ സാന്‍ഡല്‍വുഡ് അണു ബോംബ് ഇടുന്നത് പോലെയായിരിക്കും’, പ്രശാന്ത് നീലിന്റെ കെജിഎഫ് 2 വെറുമൊരു ഗ്യാങ്സ്റ്റര്‍ ചിത്രമല്ല. ബോളിവുഡ് സിനിമയ്ക്ക് ഒരു പേടിസ്വപ്നം കൂടെയാണ്. ഹിന്ദി സിനിമ മാത്രമല്ല കെജിഎഫ് ഇറങ്ങുന്നത് വരെ തെലുങ്ക് സിനിമയും കന്നട സിനിമയെ ഗൗരവത്തോടെ കണ്ടിരുന്നില്ല ” രാംഗോപാൽ വർമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ