തെന്നിന്ത്യൻ സിനിമകൾ ബോളിവുഡ് കീഴടക്കുകയാണ്. ഇപ്പോൾ തന്നെ നാൽപതു ശതമാനത്തിലേറെയാണ് ഹിന്ദിമേഖലയിൽ തെന്നിന്ത്യൻ സിനിമകളുടെ പങ്ക്. ബോളിവുഡിൽ നിന്നും മികച്ച സിനിമകൾ ഉണ്ടാകാത്തതിൽ പലരും സങ്കടത്തിലാണ്. അതിലൊരാളാണ് പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മ. സൗത്ത് ഇന്ത്യൻ സിനിമകളെ പോലെ ബോളീവുഡ് സിനിമകൾക്ക് മുന്നേറ്റം ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു ട്വീറ്റ് ആണ് ഇപ്പോൾ ചർച്ചാവിഷയം.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി മാത്രമായി ബോളിവുഡ് സിനിമയെടുക്കേണ്ടി വരുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കെജിഎഫ് രണ്ടാംഭാഗത്തിന്റെ ഹിന്ദി കളക്ഷൻ നാനൂറുകോടി കടന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ട്വീറ്റിന് വലിയ പ്രാധാന്യമുണ്ട്.
“ഒരു വലിയ ഇരുണ്ട മേഘം മറ്റെല്ലാ വമ്പൻ സിനിമകൾക്കും മേൽ ലോകാവസാനദിന നിഴൽ വീഴ്ത്തുന്നത് പോലെയാണ് കെ.ജി.എഫിന്റെ മുന്നേറ്റം. ഈ കറുത്ത മേഘങ്ങളുടെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും താര സംവിധായകരെയും ഇല്ലാതാക്കുന്നു. പഴയ ഫാഷനിലുള്ള വമ്പന്മാരെ വിഴുങ്ങുന്ന മണൽക്കുഴിയാണ് കെ.ജി.എഫ് 2 ” എന്നാണു രാംഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്.
The way SOUTH films seem to be going in theatres and NORTH films don’t seem to be going, it looks like BOLLYWOOD should be soon making films only for OTT 😳
— Ram Gopal Varma (@RGVzoomin) May 13, 2022
.#KGF2 is like a large dark cloud casting a doomsday shadow on all the other big films and the black clouds torrential collections are draining all other stars and star directors
— Ram Gopal Varma (@RGVzoomin) May 12, 2022
. #KGF2 is like a quick sand just swallowing up all old fashioned biggies
— Ram Gopal Varma (@RGVzoomin) May 12, 2022
I think #KGF2 is like an enoromous tree under whose shadow , no tree seems to be growing
— Ram Gopal Varma (@RGVzoomin) May 12, 2022