ഒറ്റകുഴൽ തോക്കുകൊണ്ട് മുഹമ്മദ് കോയയുടെ നെഞ്ചിന് കൂട് തകർക്കുമ്പോൾ ആ ഗ്രേറ്റ് ഫാദറിന്‍െറ കൈ ലവലേശം വിറച്ചില്ല

0
422

Ramiz Sha

മകളെ പീഡിപ്പിച്ചുകൊന്നവനെ വെടിവച്ചുകൊന്ന കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണനായിരുന്നു ശരി. ഓർത്തുപോകുന്നു അങ്ങയെ. മലപ്പുറം ജില്ലയിലെ മഞ്ചേരി ചാരങ്കാവിലെ ശങ്കരനാരായണന് കൃഷ്ണപ്രിയ എന്നൊരു മകളുണ്ടായിരുന്നു. രണ്ട് ആണ്മക്കള്ക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകള്. ഏട്ടന്മാരുടെ പ്രിയ അനിയത്തിക്കുട്ടിയായി, അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായി 13 വയസുവരെ ജീവിക്കാനേ അവള്ക്ക് യോഗമുണ്ടായിരുന്നുള്ളു.ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രിയ. 2001 ഫെബ്രുവരി ഒൻപതിന് വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി അവളെ കാണാതായി. നാടൊട്ടുക്ക് ഒന്നിച്ചു നിന്ന് ആ പതിമൂന്നു വയസ്സുകാരിയെ തിരഞ്ഞു. പൊന്നു പോലെ കൊണ്ടുനടന്ന മകളെ കാണാതായ ആ രാത്രി മുഴുവന് കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ ഊർന്നിറങ്ങിയ കണ്ണുനീരിനെയും വകഞ്ഞുമാറ്റിയായിരുന്നു തിരച്ചിലിന് ഒപ്പം കൂടിയത്.

വീടിന് 200 മീറ്റർ മാറി കുറ്റിക്കാട്ടിൽ തന്‍െറ മകളുടെ പിച്ചിചീന്തിയ ചേദനയറ്റ ദേഹം പ്രെട്രോള്മാക്സിന്‍െറ വെളിച്ചത്തില് തിരിച്ചറിയുമ്പോള് ഏതൊരച്ഛനെ പോലെ ശങ്കരനാരായണനും തളര്ന്ന് പോയി .രണ്ട് ദിവസത്തിനപ്പുറം കൊലയാളിയെ അറസ്റ്റ് ചെയ്യുമ്പോള് അദ്ദേഹം നെട്ടിതരിച്ചു.തന്‍റെ ‘മാളുവിനെ ‘അങ്ങനെ ആയിരുന്നു ആ അച്ഛന് മകളെ വിളിച്ചിരുന്നത്, കാണാതായത് മുതല് അന്ത്യകർമ്മം കഴിയുന്നത് വരെ തന്‍െറ കൂടെ സജീവമായി ഉണ്ടായിരുന്ന അയല്‍വാസിയും അടുപ്പക്കാരനുമായ മുഹമ്മദ് കോയ ആണ് ആ പൈശാചിക കൃത്യം ചെയ്തത്!!!

മകളുടെ കൊലയാളിയെ രാജ്യത്തിന്‍െറ നിയമത്തിന് വിട്ടുകൊടുത്ത് മാളു ഇല്ലാത്ത ആ വീട്ടില് ആ അച്ഛന് മകളുടെ ഓര്മകളില് കഴിഞ്ഞു കൂടി.ഒരു കൊല്ലമായപ്പോയേക്കും ജാമ്യത്തിലിറങ്ങിയ തന്‍െറ മകളെ പിച്ചിചീന്തിയ പിശാച് തന്‍െറ മുമ്പിലൂടെ കൂസലില്ലാത്തെ നടക്കുന്നത് കണ്ട ആ അച്ഛന് രാജ്യത്തിന്‍റെ നിയമം വിട്ട് അച്ഛന്‍റെ നിയമം നടപ്പാക്കാനിറങ്ങി! നടപ്പാകാൻ പോകുന്നത് ദൈവത്തിന്റെയോ രാജ്യത്തിന്റെയോ നിയമമല്ലായിരുന്നു. അതെ ഏതൊരു മകളും കൊതിച്ചു പോകുന്ന യഥാർത്ഥ ”ഗ്രേറ്റ് ഫാദറിന്‍റെ ”നിയമം ! ഒറ്റകുഴല് തോക്കുകൊണ്ട് മുഹമ്മദ് കോയയുടെ നെഞ്ചിന് കൂട് തകര്ക്കുമ്പോള് ആ ഗ്രേറ്റ് ഫാദറിന്‍െറ കൈ ലവലേശം വിറച്ചില്ല !

തന്‍െറ മകള്ക്ക് വേണ്ടി അച്ഛന്‍െറ നിയമം നടപ്പിലാക്കി അദ്ദേഹം പോലീസിന് കീഴടങ്ങി.നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള് ശങ്കരനാരായണന് എന്ന അച്ഛന് തെറ്റുകാരനായിരിക്കാം. പക്ഷേ നീതിയുടെ പക്ഷത്ത്, മനസാക്ഷിയുടെ കോടതിയില് എന്നും വിജയിച്ചൊരാളാണ് ശങ്കരനാരായണന്.മഞ്ചേരി കോടതി ജീവപര്യന്തം ശിക്ഷിച്ച ശങ്കരനാരായണനെ പിന്നീട് തെളിവുകളുടെ അഭാവത്തില് ഹൈകോടതി വെറുതെ വിട്ടു.മകളുടെ മരണത്തിനു ശേഷം അന്ന് ആദ്യമായി ആ അച്ഛൻ ചിരിച്ചു.