പിണറായിയോടുള്ള കലിപ്പിന്റെ മൂലക്കല്ല് ജാതീയതയും വംശീയതയുമാണ്

144

Ramji Raghavan

പിണറായി വിരുദ്ധരെ ശ്രദ്ധിച്ചു നോക്കിയാൽ അവരുടെ ഉള്ളിൽ ഒരു ജാതീയത നമുക്ക് കാണാം . അഥവാ പിണറായിയോടുള്ള കലിപ്പിന്റെ മൂലക്കല്ല് ജാതീയതയും വംശീയതയുമാണ് . ഇന്നിപ്പോ പിണറായി വിരുദ്ധരുടെ പ്രശ്നം അങ്ങേര് ജപ്പാനിൽ പോയതാണ് .വർഷത്തിൽ ഏഴു മാസം പറന്നു നടക്കുന്ന ആൽപ്പൈൻ സ്വിഫ്റ്റ് വിഭാഗത്തിൽ പെട്ട ഒരു പ്രയാണ മന്ത്രി ഉണ്ടായിട്ടും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകിടം മറിയുമ്പോഴാണ് തന്റെ പരിമിത സൗകര്യത്തിൽ നിന്നുകൊണ്ട് പിണറായി അയാളുടെ നാട്ടിലേക്ക് ലോകരാജ്യങ്ങളിലെ കമ്പനികളെ ക്ഷണിച്ചു കൊണ്ടുവരുന്നത് . . നോർവേ നമ്മുടെ നാട്ടിലെ കനാലുകളുടെ നവീകരണം ഏറ്റെടുക്കുമ്പോ അബുദാബി അഡിയയുടെ നേതൃത്വത്തിൽ 6500 കോടി നിക്ഷേപം കൊണ്ടുവരുന്നു . മിത്സുബിഷി തോഷിബ ഇന്റൽ നിസാൻ ഒക്കെ അങ്ങേര് ഓടി നടന്ന് കൊണ്ടുവന്ന കമ്പനികൾ ആണ് . 2020 ഓടെ ലോകോത്തര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വരുന്നുണ്ട് .

ഇപ്പൊ അങ്ങേര് ജപ്പാനിൽ ആണുള്ളത് . മിത്സുബിഷിയും ടോയോട്ടയുമൊക്കെ ആയി നിക്ഷേപ സാധ്യത തേടിയാണ് യാത്ര . ഒപ്പം ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിന് പണം തേടിയും . ഇപ്പോഴത്തെ ജപ്പാന്റെ Image may contain: people standingആവറേജ് താപനില 7 ഡിഗ്രി ആണ് .പിണറായിയുടെ പ്രായം എഴുപത്തി അഞ്ചിന് അടുത്താണ് . പല രോഗങ്ങളും അലട്ടുന്നുണ്ട് . ആ താപനിലയെ പ്രതിരോധിക്കാൻ ഉള്ള കുപ്പായം ധരിച്ചത് നമ്മുടെ നാടിന് നാണക്കേട് ആയെന്നാണ് ചില മഹാന്മാരുടെ കണ്ടെത്തൽ . മനോരമയുടെ ജാവേദിനെ പോലുള്ള കക്കൂസ് കൊതുകകളുടെ നിലവാരമുള്ള ധാരാളം മനുഷ്യർ അവരുടെ ദേഷ്യം കരഞ്ഞു തീർക്കുന്നുണ്ട് .ഏത് നാട്ന്നു ഓർക്കണം . റയിൽ പാളത്തിൽ ഇരുന്ന് ഇന്നും തൂറുന്ന മാലിന്യം ഒരുളുപ്പും ഇല്ലാതെ വലിച്ചെറിഞ്ഞ് നാടിന്റെ സൗന്ദര്യം നശിപ്പിക്കുന്ന പൊതു ഇടങ്ങളിൽ മുള്ളി നാറ്റിക്കുന്ന സ്‌ത്രീകളെ ബലാൽസംഗം ചെയ്തു കൊല്ലുന്ന പശുവിന് കുപ്പായം തൈപ്പിക്കുകയും മനുഷ്യൻ തണുത്ത് വിറച്ചു ചാകുകയും ചെയ്യുന്ന ഭക്ഷണത്തിന്റെ പേരിൽ മനുഷ്യൻ കൊല്ലപ്പെടുന്ന പട്ടിണി കടുത്ത് മനുഷ്യൻ തൂങ്ങി മരിക്കുന്ന നമ്മുടെ നാടിന്റെ മാനം പിണറായിയുടെ ഒരു കോട്ടിൽ കപ്പല് കേറി എന്നാണ് പറച്ചിൽ .

അവർക്ക് വൂൾ കോട്ട് എന്താണെന്ന് അറിയില്ല . പക്ഷെ ആ വിവരക്കേട് പുറത്ത് പ്രകടിപ്പിക്കാൻ അവർക്കൊരു മടിയുമില്ല . അവർക്കായി അവർ മനസ്സിലാക്കില്ലെന്നു അറിയാമെങ്കിലും വൂൾ കോട്ടിന്റെ ചിത്രം ഒരെണ്ണം കൊടുക്കാം . നിങ്ങളുടെ ബോഡി ഷെയിമിങ്ങ് ഒന്നാന്തരം വർണ്ണ വെറിയിൽ നിന്നുണ്ടായതാണ് എന്നറിയാത്തത് കൊണ്ടല്ല നിങ്ങൾ എത്ര നിസ്സാരർ ആണെന്ന് സ്വയം ബോധ്യം വരാൻ വേണ്ടി മാത്രം .