മലയാളം സൂപ്പർ സ്റ്റാറുകളില്ലാത്ത ഓണം.

രാംജിത് രാജ്

ഇപ്രാവശ്യത്തെ ഓണം റിലീസിന് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങളില്ല.എന്നാൽ സെപ്തംബർ അവസാനത്തോടെ സുരേഷ് ഗോപി- ജിബു ജേക്കബ് ചിത്രമായ ”മേം ഹൂം മുസ” റിലീസ് ചെയ്യുമെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോർട്ടുകളുണ്ട്.എന്നാൽ നിരവധി അന്യഭാഷാചിത്രങ്ങളോടൊപ്പം മലയാളത്തിലെ മുൻനിര യുവനായകൻ മാരുടേതുൾപ്പെടെ മികച്ച ഒരുപിടി ചിത്രങ്ങൾ ഓണത്തിനെത്തും.തമിഴിൽ നിന്നും ആഗസ്റ്റ് 31 ന് രണ്ട് ചിത്രങ്ങൾ തീയേറ്ററിലെത്തും.ചിയാൻ വിക്രമിൻ്റെ സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ” കോബ്രാ “.

പാ രഞ്ജിത് കാളിദാസ് ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിക്കുന്ന “നക്ഷത്തിരം നകർകിരത് “.
മലയാളത്തിൽ സെപ്തംബർ 2ന് ഭാവന സ്റ്റുഡിയോയുടെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കർ, ഭഗത് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിയ്ക്കുന്ന കോമഡി എൻ്റർടെയിനർ

“പാൽത്തൂജാൻവർ” ജോണി ആൻ്റണി, ബെയ്സിൽ ജോസഫ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൃഗങ്ങളും കഥാപാത്രങ്ങളാകുന്ന ഈ ചിത്രം വളരെയധികം പ്രതീക്ഷ നല്കുന്ന ഒന്നാണ്. ഇതേ ദിവസം തന്നെ റിലീസിനെത്തുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് “ഒറ്റ് ” ആഗസ്റ്റ് സിനിമാസിൻ്റെ ബാനറിൽ ഷാജി നടേശൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ മലയാളത്തിന് പുറമേ തമിഴിലും (Rendagar ) റിലീസ് ചെയ്യുന്നു. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം “തീവണ്ടി”യുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്നു. കുഞ്ചാക്കോ ബോബൻ്റെ സ്റ്റാർ വാല്യുവും അടുത്തിടെയുണ്ടായ പ്രേക്ഷക സ്വീകാര്യതയിലുള്ള വർദ്ധനവും കൂടെ അരവിന്ദ് സ്വാമിയുടെ സാന്നിദ്ധ്യവും “ഒറ്റ് “ഓണം വിന്നറാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

സെപ്റ്റംബർ 8 തിരുവോണ ദിവസം മൂന്ന് മലയാള ചിത്രങ്ങളും ഒരു തമിഴ് ചിത്രവും പ്രദർശനത്തിനെത്തും. പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന അൽഫോൺസ് പുത്രൻ -പൃത്വിരാജ് ടീമിൻ്റെ “ഗോൾഡ്”. ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയാ മേനോനും ചേർന്ന് നിർമ്മിക്കുന്ന ഗോൾഡിൽ അൽഫോൺസ് പുത്രൻ എന്ന സംവിധായക നിലാണ് ഏവരും പ്രതീക്ഷ വച്ച് പുലർത്തുന്നത്. പ്രേമം പോലെയോ ഒരു പക്ഷെ അതിനും മേലേയോ ഒരു ഹിറ്റ് പ്രേക്ഷകർ പ്രതീക്ഷിയ്ക്കുന്നു. ഓണത്തിന് റിലീസ് ചെയ്യുന്ന മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രവുമായി വിനയൻ എത്തുന്നു.ഗോകുലം ഗോപാലൻ നിർമ്മിയ്ക്കുന്ന ” പത്തൊമ്പതാം നൂറ്റാണ്ട് “മലയാളത്തിന് പുറമെ നിരവധി ഭാഷകളിൽ പ്രദർശനത്തിനെത്തും. സിജു വിൽസൻ കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിയ്ക്കരായി എത്തുന്ന ചിത്രത്തിൽ പ്രമുഖരും അല്ലാത്തവ രുമായ നൂറോളം താരങ്ങൾ അണിനിര ന്നിട്ടുണ്ട്.

തിരുവോണദിവസം തന്നെ റിലീസിനെത്തുന്ന മറ്റൊരു ചിത്രമാണ് ” ഒരു തെക്കൻ തല്ല് ” ജി.ആർ ഇന്ദുഗോപൻ്റെ “അമ്മിണിപ്പിള്ള വെട്ടുകേസ് ” എന്ന കൃതിയാണ് നവാഗതനായ ശ്രീജിത്. എൻ ഒരു തെക്കൻ തല്ല് എന്ന പേരിൽ അഭ്രപാളികളിൽ എത്തിക്കുന്നത്.ബിജു മേനോൻ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അണിയറ ശില്പികൾ വളരെയധികം വിജയ പ്രതീക്ഷ പുലർത്തുന്ന ചിത്രം കൂടിയാണിത്.

ഇതേ ദിവസം തമിഴിൽ നിന്നും ആര്യയുടെ ആക്ഷൻ ഫാൻ്റസി ചിത്രം ” ക്യാപ്റ്റൻ ” റിലീസിനെത്തുന്നു. സെപ്റ്റംബർ 9 ന് രൺവീർ കപൂർ, ആലിയ ഭട്ട് എന്നിവർ കേന്ദ്രകഥാ പാത്രങ്ങളാകുന്ന 300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ” ബ്രഹ്മാസ്ത്ര പാർട്ട്-1 ശിവ ” റിലീസ് ചെയ്യും.ഒരു ചിത്രം പോലും മിസ് ആക്കണ്ട കേട്ടോ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

Leave a Reply
You May Also Like

ചോല വിസ്കി -റിയാസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും, ടൈറ്റിൽ ലോഞ്ചും നടന്നു

ആറ്റുപുറം ഫിലിംസിൻ്റെ ബാനറിൽ ശ്രീ കെ കെ രാജുവും, ശ്രീജിത്തും ചേർന്ന് നിർമ്മിച്ച് ബിബിൻ ജോയിയുടെ…

ദുബായിൽ അവധിക്കാലം ആഘോഷിച്ച് സാനിയ ഇയ്യപ്പൻ. വൈറലായി വീഡിയോ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംനേടിയ സിനിമാ താരമാണ് സാനിയ ഇയ്യപ്പൻ. ഡാൻസിലൂടെ ആരാധകരുടെ മനംകവർന്ന സാനിയ പിന്നീട് മലയാള സിനിമയിലൂടെ ആരാധകരുടെ മനം കവർന്നു. ഫോട്ടോഷൂട്ടുകള്ളുമായും താരം ആരാധകരുടെ മനംകവരാറുണ്ട്.

ചാക്കൊച്ചന്റെ കരിയറിലെ ബെസ്റ്റ് ഇനിഷ്യൽ റെക്കോർഡ് തന്നെയായിരിക്കും മറ്റന്നാൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്

കുഞ്ചാക്കോ ബോബന്റെ ആയി വരാൻ ഇരിക്കുന്ന സിനിമകളിൽ ഏറ്റവും പ്രൊമോസിങ്ങും ബിഗ് ബഡ്ജറ്റും ആയ ഒറ്റ്…

ഡാർക് എന്ന വെബ് സീരീസിന്റെ ക്രിയേറ്റേസിൽ നിന്നും നിന്നും ഇതാ മറ്റൊരു കിടിലൻ മിസ്റ്റ്റി സീരീസ്

Unni Krishnan TR 1899 (2017) ഡാർക് എന്ന വെബ് സീരീസിന്റെ ക്രിയേറ്റേസിൽ നിന്നും നിന്നും…