Ramkumar Raaman

ചില സിനിമകളുണ്ട്, കാഴ്ചക്കാരന്റെ വൈകാരിക തലങ്ങളുമായിട്ട് എളുപ്പം പൊരുത്തപ്പെടുകയും കൂടുതൽ സംവേദനമാത്മകമാവുകയും ചെയ്യുന്നവ. എന്നാൽ മറ്റുചിലതുണ്ട്, സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാനാവാത്തവിധം വിഭ്രമാത്മകമായ അനുഭൂതി സൃഷ്ടിക്കുന്നവ. ആദ്യവിഭാഗത്തിൽപ്പെടുന്ന സിനിമകൾ മിക്കപ്പോഴും നമ്മുടെ ചിന്തകൾക്കനുസൃതമായി രൂപംകൊള്ളുന്നവയും മറ്റേത് അതിനനുസൃതമായി ചിന്തകളെ രൂപപ്പെടുത്തി അവയെ സൂഷ്മമായി അനുധാവനം ചെയ്യിപ്പിക്കുന്നതുമാണ്. യുക്തിയും യുക്ത്യാതീതഭാവനയും ശാസ്ത്രീയതയും കൽപ്പനയും കെട്ട്പിണഞ്ഞ് സങ്കീർണമായ ചിന്തകളിലൂടെ വികാസം പ്രാപിക്കുന്ന സിനിമാകാഴ്ചകൾ എന്നും കാഴ്ചക്കാരുടെ ധിഷണയെ വെല്ലുവിളിച്ചിരുന്നു.

ക്രിസ്റ്റഫർ നോളന്റെ സിനിമകൾ ഉദാഹരണമാണ്. നോളന്റെ ഇൻസെപ്‌ഷൻ എന്ന സിനിമയിൽ, ഒരു വ്യക്തിയുടെ മനസ്സിലേക്ക് ഒരു ആശയം(IDEA) സന്നിവേശിപ്പിക്കാൻ അഞ്ച് അടരുകളുള്ള (LAYER) അതായത് സ്വപ്നത്തിൽ നിന്നും സ്വപ്നത്തിലേക്ക് എന്ന കണക്ക് അതിസൂഷ്മമായി ആവിഷ്ക്കരിക്കുന്ന ഒരു പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. ക്രിസ്റ്റഫർ നോളന്റെ ഇൻസെപ്‌ഷൻ എന്ന സിനിമയുടെ പ്രതിപാദ്യവിഷയം പോലെ സ്വപ്‌നവുമായി ബന്ധപ്പെട്ട ലൂസിഡ് ഡ്രീംമിംഗ്, ടൈം ലൂപ്പ് തുടങ്ങിയവയുടെ ആശയം പിൻപറ്റി റെജിൻ എസ് ബാബു എഴുതി സംവിധാനം ചെയ്ത മലയാളസിനിമയാണ് പെൻഡുലം.

നമ്മൾ സ്വപ്നത്തിലായിരിക്കുമ്പോൾ നാം അനുഭവിക്കുന്നത് സ്വപ്നമാണെന്ന് തിരിച്ചറിയുന്ന അവസ്ഥയാണ് ലൂസിഡ് ഡ്രീംമിംഗ്. അങ്ങനെ സ്വപ്നങ്ങൾ കാണുമ്പോൾ അത് സ്വപ്‍നമാണെന്ന് തിരിച്ചറിയാനുള്ള ശേഷി ആർജ്ജിച്ചുകഴിഞ്ഞാൽ, ആ സ്വപ്നത്തെ നമുക്ക് നിയന്ത്രിക്കാൻ കഴിയും. അതിൽ DREAMER ക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആവശ്യാനുസരണം കൂട്ടിച്ചേർക്കുകയോ ഇഷ്ടമുള്ള ആളുകളുമായി സ്വപ്നം പങ്കുവെയ്ക്കുകയോ ചെയ്യാം. സ്വപ്നങ്ങളിൽ ആവർത്തിച്ചാവർത്തിച്ചുവരുന്ന വ്യക്തികൾ, വസ്തുക്കൾ, സ്ഥലങ്ങൾ എന്നിവയെ ഡ്രീം സൈൻസ് എന്ന് പറയുന്നു. സ്വപ്നങ്ങൾ ഡിസൈൻ ചെയ്യാനും പങ്ക് വെക്കാനും കഴിവ് ലഭിക്കുന്ന സ്വപ്നാലേഖകന് (DREAM DESIGNER/EXTRACTER/DREAMER) മറ്റുള്ളവരുടെ സ്വപ്‌നങ്ങളെ MANIPULATE ചെയ്യാൻ കഴിയുന്നു.

സ്വപ്നാവസ്ഥയിൽ ബോധതലത്തിലെ പ്രതിരോധം ദുർബലമാകുകയും നമ്മുടെ ചിന്തകൾ എളുപ്പം സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് EXTRACTION എന്ന് പറയുന്നത്. (IN THE DREAM STATE CONSCIOUS DEFENCES ARE LOWERED, AND THAT MAKES THOUGHTS ARE VULNERABLE TO BE THEFT,ITS CALLED EXTRACTION) DREAMER ആണ് സ്വപ്നം DESIGN ചെയ്യുന്നത്. അയാൾ ആരുമായാണോ സ്വപ്നം പങ്ക് വെക്കുന്നത് അയാളെ SUBJECT എന്ന് പറയുന്നു. അയാളുടെ ഓർമ്മകളും ചിന്തകളും പരിചിതവ്യക്തികളും സ്വപ്നത്തിൽ കടന്നു വന്നേക്കാം അവയെ DREAM SIGNS/PROJECTIONS എന്ന് പറയുന്നു. DREAMER രൂപീകരിക്കുന്ന സ്വപ്നമാതൃക SUBJECT ന് പരിചയമുള്ള സ്ഥലങ്ങളോ മറ്റോ ആണെങ്കിൽ അയാളുടെ PROJECTIONS ഡ്രീമറെ സ്വപ്നത്തിൽ നിന്നും തള്ളി മാറ്റാൻ ശ്രമിക്കുന്നു. സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തുന്നതിന് KICK എന്ന് പറയുന്നു, അത് സ്വപ്നത്തിൽ സംഭവിക്കുന്ന മരണമോ പെട്ടന്നുള്ള മറ്റെന്തങ്കിലും ആഘാതമോ ആവാം. സ്വപ്നത്തിൽ നിന്നും സ്വപ്നങ്ങളിലേക്കുള്ള സഞ്ചാരങ്ങൾക്കിടയിൽ സ്വപ്നമേത് യാഥാർത്ഥ്യമേത് എന്ന് തിരിച്ചറിയാൻ കഴിയണമെന്നില്ല. അതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവാണ് TOTEM.

അമീർ, ഏഞ്ചൽ എന്നീ കുട്ടികളുടെ സ്വപ്നത്തിലേക്ക് ക്ഷണിക്കാതെ എത്തപ്പെടുന്ന ഡോ:മഹേഷിന് അസാധാരണമായ ചില അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നു. അഴിക്കാൻ ശ്രമിക്കുംതോറും മുറുകിവരുന്ന കുരുക്കുകൾ പോലെ ആ അനുഭവങ്ങൾ അയാളുടെ യുക്തിക്കുമപ്പുറംനിന്ന് അയാളെ വെല്ലുവിളിക്കുന്നു. അയാൾക്ക് ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടിയിരുന്നു. ദിക്കടപ്പൻ വഴികൾ (MAZE) പോലെ സംഭ്രമിപ്പിക്കുന്ന കുരുക്കുകളുമായി സമയം അയാളെ കാത്തിരിക്കുകയായിരുന്നു. പുറത്തുകടക്കാൻ ശ്രമിക്കുംതോറും ടൈം ലൂപ്പിലൂടെ സ്വപ്‍നത്തിന്റെ അടരുകളിലൂടെ അയാൾ ഭൂതകാലത്തിലേക്ക് എടുത്തെറിയപ്പെടുന്നു. പെൻഡുലത്തിന്റെ ക്ലൈമാക്സ് കുഴപ്പിക്കുന്ന അർദ്ധവിരാമത്തിലാണ് അവസാനിക്കുന്നത്.
മലയാളത്തിൽ ഇത്തരം സിനിമകൾ പ്രോത്സാഹിക്കപ്പെടേണ്ടതാണ്.

You May Also Like

ലൗ റിവഞ്ച്, മൂന്നാറിൻ്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ ചിത്രം

ലൗ റിവഞ്ച് . മൂന്നാറിൻ്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ ചിത്രം. പി.ആർ.ഒ- അയ്മനം സാജൻ മൂന്നാറിൻ്റെ…

പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോ​ഗത്തെത്തുടർന്ന്…

ഈ നൂറ്റാണ്ടിൽ മലയാള സിനിമയിൽ സംഭവിച്ച ഏറ്റവും ലക്ഷണമൊത്ത ഒരു പാട്ട്

Ad Waìth – Addùs ഒരു സിനിമാ പാട്ട് പൂർണം ആവുന്നത് അതിന്റെ ഈണത്തിലും വരികളിലും…

NKR 21 അനൗൺസ് ചെയ്തു നന്ദമുരി കല്യാൺ റാം

പി ആർ ഒ – ശബരി നന്ദമുരി കല്യാൺ രാം, പ്രദീപ് ചിലുകുരി, അശോക് വർധൻ…