ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം റിലീസിന് തയ്യാറാകുകയാണ് . ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത തമിഴ് നടിയായ രമ്യ പാണ്ട്യനാണ്. മോഡലായെത്തി നായികയായി മാറിയ താരമാണ് നടി രമ്യ പാണ്ഡ്യൻ. ജോക്കർ, ആൺ ദൈവതൈ എന്നീ സിനിമകളിലൂടെയാണ് രമ്യ ശ്രദ്ധ നേടിയത്. രമ്യ പാണ്ഡ്യൻ ബിഗ് ബോസ് തമിഴ് സീസൺ ഫോറിലെ മത്സരാർത്ഥിയായിരുന്നു. ആ സീസണിൽ നാലാം സ്ഥാനം നേടുകയും ചെയ്തിരുന്നു .ജോക്കർ എന്ന ചിത്രത്തിലൂടെയാണ് നടി രമ്യാ പാണ്ഡ്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കുക്കു വിത്ത് കോമാളി സീസൺ വണിലൂടെയാണ് രമ്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അതിന് മുമ്പ് തന്നെ തമിഴ് പ്രേക്ഷകർക്ക് സിനിമകളിലൂടെ രമ്യ സുപരിചിതയാണ്. ഡമ്മി പിസ്സാസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ഒരാളാണ് രമ്യ. രമ്യ തന്നെയാണ് തന്റെ പുത്തൻ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് ഈ ചിത്രങ്ങളിൽ രമ്യ കാണപ്പെടുന്നത്.
**