Vani Jayate 

മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ എല്ലാവിധ ചേരുവകളും ഉണ്ട്.. അന്വേഷണം ഒരു ട്രാക്കിലേക്ക് നീങ്ങി എന്ന് തോന്നുമ്പോൾ വന്നു ചേരുന്ന അമ്പരപ്പിക്കുന്ന ചില ട്വിസ്റ്റുകൾ, അധികമൊന്നും ആരും കൈവെച്ചിട്ടില്ലാത്ത ബോൾഡ് ആയ ഒരു വിഷയത്തിലേക്ക് നീങ്ങുന്ന ഒരു ക്ളൈമാക്സ്. അപ്പോഴും ഷാർപ്പ് ആയ ഒരു സ്ക്രിപ്റ്റിന്റെ കുറവും അലസമായ കാസ്റ്റിംഗും എക്സ്ട്രാ ഓർഡിനറി ആയ ഒരു കാഴ്ചാനുഭവം ആയി മാറുന്നതിന് അടുത്തു വെച്ച് തടസ്സപ്പടുത്തുകയാണ്.. അപ്പോഴും ഒരു ശരാശരിക്ക് മുകളിലുള്ള ചലച്ചിത്രാനുഭവമാണ്, രണം ആറാം തവരേൽ. അധികമാർക്കും എളുപ്പത്തിൽ സ്വീകാര്യമായ ഒരു വിഷയമല്ല കൈകാര്യം ചെയ്തിരിക്കുന്നത്.

ശിവ, എന്ന ഫേഷ്യൽ റീകൺസ്ട്രക്ഷൻ ആർട്ടിസ്റ്റ്, തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ വികൃതമായ മുഖങ്ങൾ രേഖാചിത്രങ്ങളിലൂടെ പുനർനിർമ്മിക്കുന്നതിനു പുറമേ, ക്രൈം സ്റ്റോറികളും രചിക്കുന്നു.. മാത്രമല്ല പൊലീസിന് വേണ്ടി പരിഹരിക്കപ്പെടാത്ത അന്വേഷണങ്ങൾ പൂർത്തിയാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. പല പോലീസ് സ്റേഷനുകൾക്ക് സമീപമായി കടലാസ് പെട്ടികളിൽ നിക്ഷേപിക്കപ്പെട്ട ശരീരഭാഗങ്ങൾ, ആ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിതമായ സമയത്തുള്ള തിരോധനം…. എന്നിങ്ങനെ പരസ്പരം ബന്ധിതമായ എന്നാൽ വിചിത്രങ്ങളായ ചില സംഭവങ്ങളുടെ അന്വേഷങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. രാജേന്ദ്രന്റെ ദുരൂഹ സാഹചര്യത്തിലുളള തിരോധാനത്തിന് ശേഷം അന്വേഷണ ചുമതലയുമായി എത്തിയ ഇന്ദുജയും ശിവയെ തന്റെ കൂടെ കൂട്ടുന്നു. കണ്ടെടുക്കപ്പെട്ട ശരീരഭാഗങ്ങളും, നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അപ്രത്യക്ഷമായി ദുരൂഹ സാഹചര്യങ്ങളിൽ അവയവങ്ങൾ നീക്കപ്പെട്ട രീതിയിൽ ലഭിക്കുന്ന മൃതദേഹങ്ങളും, തമ്മിലുള്ള സമാന്തരങ്ങൾ കണ്ടു പിടിക്കുന്നത് ശിവയാണ്. അവരുടെ ന്വേഷണം ഓരോ ഘട്ടത്തിലും എത്തുമ്പോൾ പുതിയ വഴിത്തിരിവുകൾ വേറെ ട്രാക്കുകളിലേക്ക് തള്ളി വിടുകയാണ് ശിവയേയും ഇന്ദുജയെയും…

ഷെരീഫിന്റെതാണ് കഥയും തിരക്കഥയും സംവിധാനവും. മേക്കിങ് സ്‌റ്റൈലിൽ ചടുലത വരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, സ്‌ക്രിപ്റ്റിൽ പലയിടത്തും ഒരു ക്ലാരിറ്റിക്കുറവ് ഉള്ളതായി തോന്നുന്നു. അതുകൊണ്ട് തന്നെ പല സുപ്രധാന ലിങ്കുകളും വിട്ടുപോയ ഒരു പ്രതീതി തുടക്കം മുതലേ തോന്നും. ഒരു സിനിമാ സഹ സംവിധായകനായ ശിവ എങ്ങിനെ ഫേഷ്യൽ റികൺസ്ട്രക്ഷൻ ആർട്ടിസ്റ്റ് ആയി എന്നതിനെക്കുറിച്ച് കൺവിൻസിംഗ് ആയ ഒരു വിശദീകരണം നൽകാൻ ശ്രമിച്ചിട്ടില്ല. പക്ഷെ ക്ളൈമാക്സിനോട് അടുപ്പിച്ച് കുറച്ചൊക്കെ വ്യക്തത ചേർത്തു കൂട്ടി കെട്ടാൻ ഒരു സ്ത്രീ കഥാപാത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എന്നെ ഏറ്റവും നിരാശപ്പെടുത്തിയത് കാസ്‌റ്റിംഗ്‌ ആണ്. മുമ്പ് കോമഡി റോളുകളിൽ കണ്ടിട്ടുള്ള വൈഭവ് റെഡ്‌ഡിയുടെ നായകവേഷം തരക്കേടില്ല. പക്ഷെ മറ്റുള്ള കഥാപാത്രങ്ങളുടെ വേഷങ്ങളിൽ എത്തിയ അത്ര സുപരിചതരല്ലാത്ത അഭിനേതാക്കൾ പെർഫോമൻസിൽ ഒട്ടും കൺവിൻസിംഗ് ആയി തോന്നിയതുമില്ല. ഒരു കൃത്രിമത്വമാണ് പലപ്പോഴും… പശ്ചാത്തല സംഗീതത്തിൽ പലയിടത്തും രാക്ഷസന്റെ സ്വാധീനം തോന്നാമെങ്കിലും തികച്ചും വ്യത്യസ്തമായ രീതിയിലുള്ള വിഷയങ്ങളാണ് രണ്ടു സിനിമകളും കൈകാര്യം ചെയ്തിട്ടുള്ളത്. മൊത്തത്തിൽ പറഞ്ഞാൽ പ്രമേയം സ്വീകാര്യമായ ഒന്നാണെങ്കിൽ, ഒരു വട്ടം കാണാവുന്ന ഒരു ത്രില്ലർ. രണം ആറാം തവരേൽ (തമിഴ്) പ്രൈം വീഡിയോവിൽ സ്ട്രീം ചെയ്യുന്നു.

You May Also Like

നടി അനിഖ സുരേന്ദ്രനെതിരെ സൈബർ സദാചാരവാദികൾ

2007 ൽ പുറത്തിറങ്ങിയ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ ബാലതാരമായി എത്തിയ…

റിഷഭ് ഷെട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കാന്താര ലെജന്റിന്റെ മുഹൂർത്തം ഹത്തൂരിൽ നടന്നു

റിഷഭ് ഷെട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കാന്താര ലെജന്റിന്റെ മുഹൂർത്തം ഹത്തൂരിൽ നടന്നു റിഷഭ് ഷെട്ടിയുടെ…

ആ ഓട്ടോഗ്രാഫ് ഇന്നും ഞാൻ സൂക്ഷിക്കുന്നുണ്ട്. മമ്മൂക്കയുടെ ആ വാക്കുകൾ ഇങ്ങനെയായിരുന്നു-വിനീത്.

നർത്തകനായും നടനായായും മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനമുള്ള താരമാണ് വിനീത്. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കുവാൻ താരത്തിന് ആയിട്ടുണ്ട്. ഇപ്പോൾ താരം അഭിനയരംഗത്ത് അത്ര സജീവമല്ല.

ഇതൊരു ബ്രഹ്മാണ്ട സിനിമയല്ല, സാധാരണ കണ്ടു തഴമ്പിച്ച ചുറ്റുവട്ടങ്ങളും ആളുകളും ഉള്ള ഒരിടത്ത് സിനിമ വളരുന്ന മനോഹരമായ കാഴ്ച്ച

Fyzie Rahim ഒരോർമ്മകളിൽ പോലും തന്റെ ഇണയായി കാണാത്ത ഒരാളെ, ചുറ്റുമുള്ള ലോകം മുഴുവൻ നല്ല…