രൺബീർ കപൂർ – ആലിയ ഭട്ട് ദമ്പതികൾ ബോളിവുഡിന്റെ പൊന്നോമനകൾ ആണ്. രണ്ടുപേരും ഒന്നിച്ചഭിനയിച്ച സിനിമയാണ് ഇപ്പോൾ വമ്പിച്ച കളക്ഷൻ നേടി മുന്നേറുന്ന ബ്രഹ്മാസ്ത്ര. ചിത്രത്തിന്റെ വിജയത്തിൽ സന്തോഷിക്കുന്നതിനൊപ്പം തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയുമാണ് താരദമ്പതികൾ. ഇപ്പോൾ ഒരു അഭിമുഖത്തിൽ ആണ് രൺബീർ ആലിയയുടെ ചില ഉറക്ക ശീലങ്ങളെ കുറിച്ച് രസകരമായി സംസാരിച്ചത്. ആലിയക്കൊപ്പം കിടക്കുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നാണു രൺബീർ തമാശരൂപേണ പറഞ്ഞത്. രൺബീറിന്റെ വാക്കുകൾ ഇങ്ങനെ ,
“ഉറങ്ങിക്കഴിഞ്ഞാൽ അവൾ ചരിഞ്ഞ് കിടക്കയുടെ ഒരു ഭാഗത്തേയ്ക്ക് നീങ്ങാൻ തുടങ്ങും. പിന്നെ തല ഒരു ഭാഗത്തും കാല് മറ്റൊരു ഭാഗത്തുമായിരിക്കും. അങ്ങനെ സ്വാഭാവികമായും എനിക്ക് കിടക്കാൻ സ്ഥലമില്ലാതാകും. ഞാൻ ഒരു മൂലയ്ക്കാകും, ശരിക്കും കഷ്ടപ്പാടാണത്”- രൺബീർ പറഞ്ഞു.