സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന തന്റെ ആദ്യ സംവിധാനത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് നൽകി. കബീർ സിംഗ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ അദ്ദേഹം ബോളിവുഡിനെയും പിടിച്ചുകുലുക്കി. ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂർ നായകനാകുന്ന ‘അനിമൽ’ സംവിധാനം ചെയ്യുന്നത് ആ സന്ദീപ് റെഡ്ഡി വംഗയാണ് .ഗ്യാങ്സ്റ്റർ വേഷത്തിൽ രൺബീർ എത്തുന്നു. അച്ഛൻ–മകൻ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ കൊടുംക്രൂര വില്ലനായി ബോബി ഡിയോൾ എത്തുന്നു. ഇന്ത്യയിലെമ്പാടുമുള്ള സിനിമാ ആരാധകർക്ക് പുതിയ അനുഭവം നൽകുന്ന അനിമൽ ഇന്ന് റിലീസ് ആയി.

ഇപ്പോൾ രൺബീർ കപൂറും രശ്മിക മന്ദാനയുമൊന്നിച്ചുള്ള ചില ഇന്റിമേറ്റ് രംഗങ്ങൾ ഓൺലൈനിൽ ചോർന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.വിജയ്, സോയ എന്നാണ് രൺബിറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങളുടെ പേര്. ഒരു മുറിയിൽ നിന്നുള്ള രശ്മികയുടെയും രൺബീറിന്റെയും ഇന്റിമേറ്റ് രംഗത്തിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്. രൺബിർ-രശ്മിക എന്നിവരുടെ ദൈർഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അഞ്ച് പ്രധാന മാറ്റങ്ങൾ സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.ഇരുവരുടെയും ചുംബന രംഗങ്ങൾ നേരത്തെ ഹുവാ മെയ്ൻ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ ചർച്ചയായിരുന്നു 3 മണിക്കൂർ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം

ടി സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം ഒരു വ്യത്യസ്തമായ ആക്ഷൻ ഡ്രാമയായാണ് രൂപപ്പെടുന്നത്.ആദ്യമായാണ് രൺബീർ ചിത്രത്തിൽ ഒരു ആക്ഷൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീണ്ട മുടിയും കട്ടിയുള്ള താടിയും മൂർച്ചയുള്ള കോടാലിയുമായി രണ് ബീറിന്റെ ഫസ്റ്റ് ലുക്കും ടീസറും ആരാധകരെ ആകർഷിച്ചിരുന്നു .ചിത്രത്തിൽ രൺബീറിനൊപ്പം രശ്മിക മന്ദാനയും നടൻ അനിൽ കപൂറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധർ അഭിനയിക്കുന്ന ഈ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ആയാണ് തിയേറ്ററുകളിലെത്തിയത് .അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

You May Also Like

കെജിഎഫിന് മുമ്പ് യാഷിനെ ആർക്കറിയാം?…’ അല്ലു അർജുന്റെ പിതാവ് യാഷിനെ കുറിച്ച് മോശമായി സംസാരിച്ചു ?

കന്നഡ നടൻ യാഷ് ഇന്ന് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ജനപ്രിയനാണ്. അദ്ദേഹത്തിന്റെ ആരാധകരും ജനപ്രീതിയും ഏതൊരു…

“ഒരു ശ്രീലങ്കൻ സുന്ദരി” ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി; ചിത്രം ഒക്ടോബറിൽ തീയറ്ററുകളിൽ

“ഒരു ശ്രീലങ്കൻ സുന്ദരി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ചിത്രം ഒക്ടോബറിൽ തീയറ്ററുകളിൽ അനൂപ് മേനോനെ…

റിലീസിന് മുൻപ് അറേബ്യൻ വേൾഡ് റെക്കോർഡുമായി വന്ന സിനിമയുടെ ആസ്വാദനക്കുറിപ്പ്

Abhimanyu Viji വലിയ അവകാശവാദങ്ങളും ഘോഷങ്ങളുമൊന്നും ഇല്ലാതെ കേരളത്തിലെ തിയറ്ററുകളിലെത്തിയ “Beyond The Seven Seas”…

കണ്ടിരിക്കാവുന്ന ഓണചിത്രങ്ങളിൽ ഒന്ന് എന്നതിലപ്പുറം കാണാൻ കൊള്ളാവുന്ന ഓണച്ചിത്രം

Yadu EZr കണ്ടിരിക്കാവുന്ന ഓണചിത്രങ്ങളിൽ ഒന്ന് എന്നതിലപ്പുറം കാണാൻ കൊള്ളാവുന്ന ഏക ഓണച്ചിത്രം എന്നതു കൂടിയാണ്…