Entertainment
തന്റെ സിനിമ കാണാൻ അച്ഛനില്ല എന്നതാണ് ഏറ്റവും സങ്കടകരമെന്ന് രൺബീർ കപൂർ

ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂർ നായകനായെത്തുന്ന ചിത്രമാണ് ഷംഷേര. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. വലിയ വരവേൽപ്പാണ് ടീസറിന് ലഭിക്കുന്നത്. ഷംഷേരയെന്ന ടൈറ്റിൽ കഥാപാത്രമായാണ് രൺബീർ കപൂർ ചിത്രത്തിലെത്തുന്നത്. സഞ്ജയ് ദത്ത്, വാണി കപൂർ എന്നിവരാണ് മറ്റുവേഷങ്ങളിൽ. ഇപ്പോൾ പിതാവായ അന്തരിച്ച നടൻ ഋഷി കപൂറിനെക്കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് രൺബീർ കപൂർ. തന്റെ പുതിയ ചിത്രം കാണാൻ അച്ഛൻ ഇന്നില്ലല്ലോ എന്നാണു രൺബീർ ദുഖത്തോടെ പറയുന്നത് . രൺബീറിന്റെ വാക്കുകളിലൂടെ
“ഈ ചിത്രം കാണാൻ എന്റെ പിതാവ് ഉണ്ടായിരിക്കണമെന്നായിരുന്നു ആഗ്രഹം. ഒരുകാര്യം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹമത് തുറന്നുപറയുമായിരുന്നു. പ്രത്യേകിച്ച് എന്റെ സിനിമകളേക്കുറിച്ച്. ഇപ്പോൾ എന്റെ സിനിമ കാണാൻ അദ്ദേഹമില്ല എന്നതാണ് ഏറ്റവും സങ്കടകരം. പക്ഷേ ഇതുപോലൊരു സിനിമ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്. എവിടെയോ ഇരുന്ന് അദ്ദേഹം എന്നേ കുറിച്ചോർത്ത് അഭിമാനിക്കുന്നുണ്ടാകും എന്നാണെന്റെ വിശ്വാസം” രൺബീർ പറഞ്ഞു.
756 total views, 4 views today