കാപ്പ (2022)
Ranga Raja Nambi
കടുവക്ക് ശേഷം മൊത്തത്തിൽ ഒന്ന് വെറൈറ്റിക്ക് ശ്രമിക്കുന്നുണ്ട് ഷാജി കൈലാസ്. സ്ഥിരം ഷാജി കൈലാസ് ഫോർമാറ്റിൽ നിന്നും വിട്ടുപിടിച്ച് വയലൻസിന് പ്രാധാന്യമുള്ള ഒരു ഗാങ്സ്റ്റർ പടവുമായാണ് അണ്ണൻ എത്തിയിരിക്കുന്നത് 👌🏻പഴയ ഷാജി കൈലാസ് പഞ്ച് പ്രതീക്ഷിച്ചു പോയാൽ നിരാശപ്പെടേണ്ടി വരും
മലയാളത്തിൽ അങ്ങനെ കണ്ടുവരാത്ത ഒരു ടൈപ്പ് ഒരു മാസ്സ് മസാല സിനിമയാണ് വേണ്ടതെങ്കിൽ ഉന്നം തെറ്റില്ല 👌🏻
പൃഥ്വിരാജ് അവതരിപ്പിച്ച കൊട്ടമധു എന്ന കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയാണ് പടത്തിന്റെ പോക്ക് തല്ലും പിടിയുമായി നടക്കുന്ന താന്തോന്നി പയ്യൻ ഗാങ്സ്റ്ററാവുന്ന സാഹചര്യം ഒക്കെ പണ്ടുകണ്ടതൊക്കെത്തന്നെ എങ്കിലും അൽപ്പം വെറൈറ്റി ഉള്ളതുകൊണ്ട് നന്നായി ആസ്വദിക്കാൻ സാധിച്ചു 🤝🏻ആസിഫ് അലി ഇവിടെയും നന്മ തന്നെയാണ്, നല്ലപോലെ കിട്ടിയ റോൾ നന്നായി ചെയ്തു 👍🏻കിടിലൻ റോളുമായി ജഗദീഷ് ശരിക്കും ഞെട്ടിച്ചു 🔥
അപർണ ബാലമുരളിയുടെ റോൾ ഇടക്കൊക്കെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കൽ ഫീൽ ചെയ്തെങ്കിലും മാക്സിമം ട്രൈ ചെയ്തിട്ടുണ്ട് 💯പ്രത്യേകിച്ച് ക്ലൈമാക്സ് സീൻസൊക്കെ വെടിപ്പായി ചെയ്തിട്ടുണ്ട് . അപർണക്കും അന്ന ബെന്നിനും വളരെ ശക്തമായ കഥാപാത്രങ്ങളാണ് ലഭിച്ചത് എന്നതിൽ തർക്കമില്ല
പക്ഷെ അന്ന ബെൻ ശരിക്കും കോമഡി പീസായി മാറി .പടത്തിന്റെ പ്രധാന നെഗറ്റീവ് തന്നെ അന്നയുടെ പ്രകടനമാണ്👎
മാലിക്കിനും, ഭീഷ്മക്കും ശേഷം അതേ മാനറിസവുമായി ദിലീഷ് പോത്തനും ഉണ്ട്.നന്ദു കൊള്ളാമായിരുന്നു 👌🏻പ്രിത്വിരാജിന്റെ ട്രിവാൻഡ്രം സ്ലാങ് അത്ര വെടിപ്പായി തോന്നിയില്ല. ഓർത്തുവാക്കാൻ ഒരു നല്ല ഡയലോഗ് പോലും പടത്തിലില്ല. എങ്കിലും മേക്കിങ് കൊണ്ട് നല്ലൊരു അനുഭവം തന്നെയാണ് ഈ സിനിമ💯
Background Score ഒക്കെ നന്നായിട്ടുണ്ട്👍🏻My Verdict: Worth Watching. ബൈ ദുബായ് നാട്ടുരാജാവിലെ ഒരു സീൻ അതേപടി എടുത്തുവച്ചിട്ടുണ്ട് 😜(ഓസ ഓസ..)