VishÑù Pendelton
രംഗം (1985)
അഭിനയത്തിലെ അനായാസത/Easiness കാരണം അണ്ടറേറ്റഡ് ആയിപ്പോയ ഒരു അഭിനേതാവുണ്ടെങ്കിൽ അത് മോഹൻലാലാണെന്ന് നിസംശയം പറയാം…അക്കൂട്ടത്തിൽ പെടുത്താൻ പറ്റുന്ന മറ്റൊരു ലാലേട്ടൻ സിനിമയും കഥാപാത്രവുമാണ് ഇത്…സിനിമയുടെ പേര് രംഗം. അപ്പുണ്ണിയെന്ന നർത്തകനായും കഥകളിയും അഭ്യസിച്ച ഒരു ചെറുപ്പക്കാരനെയാണ് അദ്ദേഹം ഇതിൽ അവതരിപ്പിച്ചത് അതും തന്റെ യൗവ്വനകാലമായ ഇരുപത്തിയഞ്ചാം വയസ്സിൽ.ശരിക്കും പറഞ്ഞാൽ ലാലേട്ടൻ ആദ്യമായി കഥകളി വേഷം അണിഞ്ഞത് ഇതിലാണ്. അതുപോലെ കമലദളത്തിനുമുൻപ് ഒരു നൃത്ത അദ്ധ്യാപകനായി വേഷമിട്ടതും ഇതിലാണ്.സംവിധാനം ചെയ്തത് ഐ വി ശശിയാണെന്നതാണ് മറ്റൊരു പ്രത്യേകത.അതുപോലെ തിരക്കഥയൊരുക്കിയത് എം ടി വാസുദേവൻ നായരാണ്.നല്ലൊരു ക്ലാസ്സ് സിനിമ എന്ന് പറയുന്നതാവും കൂടൂതൽ ഉത്തമം .അപ്പുണ്ണിയുടെ നഷ്ടപ്രണയവും കലാജീവിതവും അതുപോലെ ശോഭന അവതരിപ്പിച്ച ചന്ദ്രികയെന്ന നർത്തകിയുടെ ജീവിതവുമാണ് സിനിമയുടെ ഇതിവൃത്തം .കാണാത്തവർ കണ്ടുനോക്കുക മികച്ച ഒരു ക്ലാസ് സിനിമയാണ്.
സിനിമ യൂട്യൂബ്