പ്രണയം പറയാൻ ആൻസൺ എത്തുന്നു! റോംകോം ജോണറിലെത്തുന്ന ‘റാണി ചിത്തിര മാർത്താണ്ഡ’ ഫസ്റ്റ് ലുക്ക്

പ്രണയ സിനിമകളെ ആരാധിക്കുന്ന നിരവധി സിനിമാ പ്രേമികളുണ്ട്. പ്രണയത്തോടൊപ്പം കോമഡിയും കൂടി ചേർന്നാലോ അത് പ്രേക്ഷകർക്കൊരു ബോണസാണ്. ഇപ്പോഴിതാ റൊമാന്‍റിക് കോമഡി ജോണറിൽ പുതിയൊരു ചിത്രമെത്തുകയാണ്. ജോസ്‍കുട്ടി ജേക്കബ് നായകനായെത്തുന്ന ‘റാണി ചിത്തിര മാർത്താണ്ഡ’ എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. സംവിധായകൻ ജിത്തു ജോസഫിൻ്റെയും ടോവിനോ തോമസിൻ്റെയും ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് റാണി ചിത്തിര മാര്‍ത്താണ്ഡ. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള ഈ പേര് സിനിമയ്ക്ക് ഇട്ടതിന് പിന്നിലും ഒരു കഥയുണ്ട്. വേമ്പനാട് കായലിൽ ചിറ കെട്ടി തിരിച്ചെടുത്ത ഈ മനുഷ്യ നിർമ്മിത കായലിന്‍റെ പേര് സിനിമയ്ക്ക് വന്നത് ചിത്രത്തിലെ നായകൻ ആൻസന്‍റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ്.

ഈ പ്രദേശത്ത് വസിക്കുന്ന ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് ‘റാണി ചിത്തിര മാർത്താണ്ഡ’ പറയുന്നത്. ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളുമൊക്കെയാണ് റൊമാന്‍റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം പറയുന്നത്.ഒരു കടത്ത് തോണിയിൽ പുഞ്ചിരിച്ചിരിക്കുന്ന കുടുംബാംഗങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.

കഴിഞ്ഞദിവസം പുറത്തുവിട്ട ടൈറ്റിൽ അനൗണ്സ്മെന്‍റ് ടീസറിൽ എൻജിൻ ഘടിപ്പിച്ചൊരു കൈവഞ്ചിയിൽ യാത്ര ചെയ്യുന്ന നായകനെയായിരുന്നു കാണിച്ചിരുന്നത്. രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് സൂചന. ജോസ്‍കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയിൽ കീർത്തന ശ്രീകുമാർ, കോട്ടയം നസീർ, വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.
രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ ‘വിൻഡ്സ് ഓഫ് സംസാര’, ‘ഡിവൈൻ ടൈഡ്സ്’ ആൽബങ്ങളിലൂടെ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സിനിമയുടെ സംഗീതമൊരുക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്.

എഡിറ്റർ ജോൺകുട്ടി, സംഗീതം മനോജ് ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, മേക്കപ്പ് റോണക്സ് സേവ്യർ, കലാസംവിധാനം ഔസേഫ് ജോൺ, കോസ്റ്റ്യൂം ലേഖ മോഹൻ, ഗാനരചന വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി വിജി സതീഷ്, സൗണ്ട് ഡിസൈൻ അരുൺ വർമ എംപിഎസ്ഇ, പി.ആർ.ഓ ഹെയിൻസ്, ഡിഐ കളറിസ്റ്റ് ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ് എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ തൻസിൻ ബഷീ‍ർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ ആദർശ് സുന്ദർ, അസി.ഡയറക്ടര്‍ അനന്ദു ഹരി, വിഎഫ്എക്സ് മേരകി, സ്റ്റിൽസ് ഷെബീർ ടികെ, ഡിസൈൻസ് യെല്ലോടൂത്ത്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

Leave a Reply
You May Also Like

‘അന്വേഷിപ്പിൻ കണ്ടെത്തും’ -അണിയറ വിശേഷങ്ങൾ

‘അന്വേഷിപ്പിൻ കണ്ടെത്തും’ -അണിയറ വിശേഷങ്ങൾ ഒരു സിനിമ യുടെ ചിത്രീകരണത്തിൽ ഫൈനൽ ടേക്കിലേക്കു കടക്കുന്നതിനു മുമ്പ്…

ഷീലാമ്മയുടെ ഒരു റെയർ സ്റ്റിൽ..!

ഷീലാമ്മയുടെ ഒരു റെയർ സ്റ്റിൽ..! Moidu Pilakkandy ഇത് ഏതെങ്കിലും പടത്തിനായി എടുത്തതാണെന്ന് തോന്നുന്നില്ല. ആഡ്…

സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ ഗാനത്തിന് ശേഷം ആരോമലിന്റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.…

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം വേലയിലെ “പാതകൾ” ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു, ചിത്രം നവംബർ 10ന് തിയേറ്ററുകളിലേക്ക്

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം വേലയിലെ “പാതകൾ” ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ…