Sigi G Kunnumpuram

വേലു നാച്ചിയാർ ഇരുനൂറ്റിതൊണ്ണുറാം ജന്മദിനം

തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ചേല്ലമുത്തു വിജയരഗുനാഥ സേതുപതി രാജാവിന്റെയും സകന്ധിമുത്തലി റാണിയുടെയും മകളായി 1730 ജനുവരി 3 ന് വേലു നാച്ചിയാർ ജനിച്ചു. ഈ കുടുംബത്തിൽ ആൺ പിന്തുടർച്ചാവകാശി ഇല്ലാതിരുന്നതിനാൽ, രാജകുമാരനേപ്പോലെയാണ് റാണി വേലു നച്ചിയാരെ മാതാപിതാക്കൾ വളർത്തിയത്. കുതിരസവാരിയും, അമ്പെയ്ത്ത്, സിലാംബാം (വടികൊണ്ടുള്ള ആയോധനകല) വലാരി പോലുള്ള ആയോധനകലകൾ എന്നിവയിലും അവർ നന്നായി പരിശീലനം നേടി.യുദ്ധതന്ത്രങ്ങളും, രാജഭരണതന്ത്രങ്ങളും കുമാരിയെ പഠിപ്പിച്ചു.ഫ്രഞ്ച്, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ റാണിക്ക് പ്രാവീണ്യമുണ്ടായിരുന്നു.

Image result for rani velu nachiyar"1730-ലെ ഒറയൂര്‍ യുദ്ധത്തില്‍ ഭവാനിശങ്കരനെ തുരത്തി ശശിവര്‍ണതേവര്‍ രാമ്‌നാടിന്റെ പത്താമത്തെ രാജാവായി.1730 മുതല്‍ 1750 വരെ ശശിവര്‍ണ തേവര്‍ രാമ്‌നാട് ഭരിച്ചു. പ്രായാധിക്യംമൂലം ശശിവര്‍ണതേവര്‍ മരണത്തിനുമുമ്പുതന്നെ കത്തിയതേവനെ രാമ്‌നാടിന്റെ പതിനൊന്നാം രാജാവായി വാഴിച്ചു.കത്തിയതേവന്‍ ഭരണസൗകര്യത്തിനായി മധുരമുതല്‍ രാമേശ്വരംവരെ വിസ്തൃതമായിരുന്ന പഴയ രാമ്‌നാടിനെ അഞ്ചായി വിഭജിച്ചു. മൂന്നുഭാഗമടങ്ങുന്ന ‘രാമനാഥപുരം’ കത്തിയതേവനും രണ്ടുഭാഗമടങ്ങുന്ന ‘ശിവഗംഗ’ ശശിവര്‍ണതേവര്‍ക്കും നല്‍കി. മാത്രമല്ല ശശിവര്‍ണതേവര്‍ക്ക് ‘രാജാ മുത്തുവിജയ രഘുനാഥ പെരിയ ഉടയതേവര്‍’ എന്ന സ്ഥാനവും നല്‍കി.അപ്രകാരം 27.1.1730-ല്‍ ഇന്ന് ശിവഗംഗ ജില്ല എന്ന് അറിയപ്പെടുന്ന പഴയ നാട്ടുകോട്ട രാജ്യത്തെ ഒന്നാമത്തെ രാജാവായി ശശിവര്‍ണതേവര്‍.

Image result for rani velu nachiyar"1750-ല്‍ ശശിവര്‍ണ തേവരുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഏക മകന്‍ മുത്തുവടുകനാഥ പെരിയ ഉടയ തേവര്‍ ശിവഗംഗയുടെ രണ്ടാമത്തെ രാജാവായി. പതിനാറാമത്തെ വയസ്സിൽ ശിവഗംഗൈ രാജാവായ ശശിവർണ പെരിയ ഉദയയുടെ മകൻ മുത്തവാഡുഗാനന്തൂർ ഉദയതേവറിനെ റാണി വേലുനാച്ചിയാര്‍ വിവാഹം കഴിച്ചു.താണ്ഡവരായ പിള്ള മന്ത്രിയും. വടുകനാഥ തേവരുടെ കാലത്താണ് ഡച്ചുകാര്‍ക്ക് ശിവഗംഗയില്‍ ഒരു പാണ്ടികശാല കെട്ടാന്‍ സൗകര്യം നല്‍കിയത്.ഇത് ഇംഗ്ലീഷുകാര്‍ക്ക് ഇഷ്ടമായില്ല ഇതേ ത്തുടര്‍ന്ന് 1772-ല്‍ ജോസഫ് സ്മിത്തിന്റെ ഇംഗ്ലീഷ് സൈന്യം ശിവഗംഗ ആക്രമിച്ചു തന്ത്രപരമായ നീക്കത്തിനൊടുവിൽ ബ്രിട്ടിഷ് സൈന്യം നവാബുമായി ചേർന്നുമതിയായ സുരക്ഷയില്ലാതെ മഹാരാജാവ് കാളയാര്‍ കോവിലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, ആര്‍ക്കാട് നവാബിന്റെ പട്ടാളം ക്ഷേത്രം വളയുകയും രാജാവിനെ വധിക്കുകയും ശിവഗംഗകോട്ട പിടിച്ചെടുക്കുകയും ചെയ്തു.റാണി വേലുനാച്ചിയാര്‍ മകള്‍ വെള്ളച്ചി നാച്ചിയാരോടുംമന്ത്രി താണ്ഡവരായ പിള്ളയോടുമൊപ്പം ഡിണ്ടികലിലെ ‘വിരൂപാക്ഷി’ എന്ന സ്ഥലത്തേക്ക് രക്ഷപ്പെട്ടു ഭർത്താവിന്റെ ജീവനും രാജ്യത്തിന്റെ അഭിമാനത്തിനുംവേണ്ടി പകരം ചോദിക്കുമെന്ന് അവര്‍ പ്രതിജ്ഞ എടുത്തു

Image result for rani velu nachiyar"ദിണ്ടിക്കല്‍, വിരുപാക്ഷിപാളയം, അയ്യംപള്ളി എന്നിവടങ്ങളില്‍ മാറിമാറി ഒളിവില്‍ പാര്‍ത്തു. വിരൂപാക്ഷിപാളയത്തിലെ ഗോപാല നായക്കര്‍ റാണിക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. ഒളിവില്‍ കഴിഞ്ഞു കൊണ്ടു തന്നെ പടയൊരുക്കവും നടത്തി.വനവാസികളെ സംഘടിപ്പിച്ച് ആയോധന പരിശീലനം നല്‍കുകയും ഒളിയുദ്ധതന്ത്രങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. ആര്‍ക്കാട്ട് നവാബിന്റെ ആളുകള്‍ റാണിയെ തിരഞ്ഞുകൊണ്ടിരുന്നു. പിടികൊടുക്കാതെ ആള്‍മാറാട്ടത്തിലൂടെ റാണി രക്ഷപ്പെട്ടുകൊണ്ടുമിരുന്നു.മരുതു സഹോദരന്മാര്‍ ആജാനബാഹുക്കളും തികഞ്ഞ അഭ്യാസികളും റാണിക്കു വേണ്ടി ജീവന്‍ വരെ കളയാന്‍ തയ്യാറുള്ളവരുമായിരുന്നു.അവരുടെ ആജ്ഞാശക്തി അപാരമായിരുന്നു.സൈനികര്‍ക്ക് അവരെ അങ്ങേയറ്റം ഭയമായിരുന്നു. ശത്രു രാജാക്കന്മാര്‍ക്കുപോലും അവരെ ഭയമായിരുന്നു എന്ന് പറയപ്പെടുന്നത്

സൈനിക ശേഷിയില്ല,ആയുധങ്ങളോ ജനപിന്തുണയോ ഇല്ല, തകരാതെ, തളരാതെ, വേലു നാച്ചിയർ അനുയോജ്യനിമിഷത്തിനുവേണ്ടി കാത്തിരുന്നു.വിരുപാച്ചിയിൽ താമസിക്കുന്നതിനിടയിൽ,ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്നതിന് ഗോപാല നായകർ, മൈസൂർരാജാവായ ഹൈദർ അലി എന്നിവരുടെ പിന്തുണ തേടി.നവാബിൽനിന്നും ബ്രിട്ടിഷുകാരിൽനിന്നും ദുരനുഭവം ഏറെയുണ്ടായിട്ടുള്ള ഒരാളായിരുന്നു ഹൈദർ അലി ദിണ്ടുഗലിൽ വച്ച് കൂടികാഴ്ച നടത്തുകയും ഉറുദു നന്നായി സംസാരിക്കാൻ അറിയാമായിരുന്നു നാച്ചിയർക്ക്.ഹെദർ അലിയുമായി സഖ്യം സ്ഥാപിക്കാൻ സഹായകരമായതും ഇതര ഭാഷാപ്രാവീണ്യം തന്നെ.ദൃഡനിശ്ചയത്തോടെയും ധൈര്യത്തിലും ആകൃഷ്ടനായ ഹൈദർ അലി അവരെ രാജ്ഞിയായി അഗീകരിക്കുകയും വിരുപാക്ഷിയിലോ ദിണ്ടുഗൽ കോട്ടയിലോ താമസിക്കാൻ സുൽത്താൻ അവളെ അനുവദിച്ചു.രാജ്യം വീണ്ടെടുക്കുന്നതിനായി യുദ്ധത്തിനു രാജ്ഞിയെ പിന്തുണയ്ക്കാമെന്നു സുൽത്താൻ വാക്ക് നൽകി.അതിനായി 400 പൗണ്ട് (സ്വർണം) പ്രതിമാസ സാമ്പത്തിക സഹായവും. ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യാൻ 5000 കാലാൾപ്പടയും 5000 കുതിരപ്പടയും ആവശ്യമായ ആയുധങ്ങളുംപന്ത്രണ്ട് പീരങ്കികളും സുൽത്താൻ അവർക്ക് നല്‍കി ഇവരുടെ സഹായത്തോടെ അവർ ശക്തമായ ഒരു സൈന്യത്തെ തയാറാക്കി.

എട്ടുവർഷം കടന്നുപോയി.ശിവഗംഗയെ അപ്പോഴേക്കും നവാബ് തന്റേതാക്കി മാറ്റിയിരുന്നു. പേരു പോലും മാറ്റി – ഹുസൈൻ നഗർ. ശിവഗംഗയെ തിരിച്ചുപിടിക്കാൻ രാജ്‍ഞിയും കുയിലിയും നടത്തിയ അവസാന പോരാട്ടം ലോകത്തിന് ഒരു പുതിയ യുദ്ധതന്ത്രം പരിചയപ്പെടുത്തി. ചാവേർപ്പോരാളികളുടെ ജീവൻ പണയപ്പെടുത്തുന്ന വീര്യം. ആ യുദ്ധം നയിച്ചതാകട്ടെ നാച്ചിയരുടെ പ്രധാന പോരാളി കുയിലിയും. താഴ്ന്ന ജാതിയിൽ പിറന്ന കുയിലി രാജ്ഞിയുടെ പ്രിയപ്പെട്ട ആളായിരുന്നു. നാച്ചിയരുടെ ചാരസംഘത്തിലെ അംഗമായിരുന്നു കുയിലിയുടെ പിതാവ്. അന്ത്യയുദ്ധത്തിൽ നാച്ചിയരുടെ സർവസൈന്യാധിപ എന്ന റോളിലേക്ക് ഉയർന്നു കുയിലി.
നവാബിനും ബ്രിട്ടിഷുകാർക്കും എതിരെയുള്ള ഒളിപ്പോർ യുദ്ധത്തിനാണു പിന്നീടു ശിവഗംഗ സാക്ഷ്യം വഹിച്ചത്. കുയിലിയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തോടെ. ബ്രിട്ടിഷ് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് അവർ ശിവഗംഗ കാടുകളിലേക്കു കടന്നു. ബ്രിട്ടീഷുകാർ വെടിക്കോപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ആയുധപുര എങ്ങനെ എങ്കിലും തകർക്കുക എന്നതായിരിന്നു അവരുടെ പദ്ധതി. അതിൻറെ ചുമതല ഏൽപ്പിച്ചത് വേലു നാച്ചിയരുടെ വിശ്വസ്തയായ പടനായികയായ കുയിലിയെ ആയിരന്നു
മുത്തു വടുകനാഥനെ ഒറ്റുകൊടുത്ത ശിവഗംഗയിലെ മല്ലാരിരായന്‍ കോച്ചടൈയില്‍ വച്ച് റാണിയെ നേരിട്ടു. ഒരു മണിക്കൂറിനുള്ളില്‍ റാണിയുടെ പട വിജയം കൈവരിച്ചു മല്ലാരിരായന്‍ കൊല്ലപ്പെട്ടു.തുടര്‍ന്ന് കമ്പനിപ്പടയുടെ ജനറല്‍ ജോസഫ് സ്മിത്തിനെ കാളയാര്‍കോവിലില്‍ വച്ച് റാണി വധിച്ചു. സൈന്യം ശിവഗംഗയിലേക്ക് പ്രവേശിച്ചു.

ശിവഗംഗയിലെ കാവല്‍ അതിശക്തമായിരുന്നു. കോട്ടയെ ചുറ്റി പീരങ്കികള്‍ വിന്യസിച്ചിരുന്നു. തോക്കുധാരികളായ ഭടന്മാര്‍ നഗരപ്രാന്തങ്ങളില്‍ അണിനിരന്നുനിന്നിരുന്നു.കിടങ്ങുകളില്‍ വെടിക്കോപ്പുകളും വെടിമരുന്നുകളും ശേഖരിച്ചുവച്ചിരുന്നു. കോട്ടയിലെക്കു കടക്കുക അത്ര എളുപ്പമായിരുന്നില്ല.അതു നശിപ്പിക്കുന്നതിനുള്ള വഴികൾ ആലോചിച്ചു.
റാണിയും കൂട്ടാളികളും യുദ്ധതന്ത്രം ചര്‍ച്ച ചെയ്തു. മറ്റന്നാള്‍ വിജയദശമിയാണ് അന്ന് ബൊമ്മക്കൊലുവും ആയുധപൂജയുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം. റാണി അത് തന്നെ ഒരവസരമായെടുത്തു. സൈന്യത്തെ രണ്ടായി വിഭജിച്ചു. ഒരു ദ്വിമുഖാക്രമണം നടത്തുക.വിജയദശമിദിവസം റാണിയുടെ നേതൃത്വത്തില്‍ എല്ലാവരും ശുഭ്രവസ്ത്രമണിഞ്ഞ് കൈയ്യില്‍ പൂമാലകളും പൂജാസാധനങ്ങളുമായി ശിവഗംഗ കോട്ടയിലേക്ക് പ്രവേശിച്ചു. കാവല്‍ ഭടന്മാര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലായിരുന്നു വസ്ത്രധാരണവും അവരുടെ രീതികളും.പെണ്‍ പടയെ കൂടാതെ അനേകം സ്ത്രീകളും രാജരാജേശ്വരിയമ്മന്‍ കോവിലില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിട്ടുണ്ടായിരുന്നു.പൂജ കഴിഞ്ഞു സ്ത്രീകള്‍ പിരിഞ്ഞുതുടങ്ങി. റാണിയും സംഘവും ഒരു നിമിഷം കൊണ്ട്, ഒരു മായാജാലം എന്നതുപോലെ, കൈകളില്‍ വാളും വളരികളുമായി ഒരു പെണ്‍പടയായി മാറി. കോട്ടയ്ക്കകത്ത് ഒരാക്രമണം തീരെ പ്രതീക്ഷിച്ചിരിക്കാത്ത ബ്രിട്ടിഷ്‌പ്പട നടുങ്ങി

കുയിലി വിളക്കു കത്തിക്കാൻ വച്ചിരുന്ന നെയ്യും എണ്ണയും തൻറെ ശരീരത്തിൽ മുഴുവനും നെയ്യ് പുരട്ടികൊണ്ട് സ്വയം തീ കൊളുത്തി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന അറയിലേയ്ക്ക് ഓടിക്കയറി. ഉടൻ തന്നെ അവിടെ അത്യുഗ്രമായ സ്ഫോടനം നടക്കുകയും അവിടെ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ എല്ലാം കത്തി ചാമ്പൽ ആയി മാറുകയും ചെയ്തുചരിത്രത്തിലെ ആദ്യത്തെ ചാവേർപ്പോരാട്ടം. തിരിച്ചടിക്കാൻ ആയുധങ്ങൾ പോലുമില്ലാതെ ബ്രിട്ടിഷ് സൈന്യത്തെ നിസ്സഹായമാക്കിയ ആത്മവീര്യം.

പുറത്ത് സൈന്യം, തെപ്പക്കുളം കരയിലുള്ള ആര്‍ക്കാട്ട് സേനയേയും ശിവഗംഗസേനയേയും തോല്‍പ്പിച്ച് കോട്ടയിലേക്ക് കയറി റാണി കോട്ട കീഴടക്കി.കുയിലിയുടെ ത്യാഗം സൃഷ്ടിച്ച അമ്പരപ്പിൽ നവാബിനെയും ബ്രിട്ടിഷുകാരെയും തുരത്തി മുന്നേറി വേലു നാച്ചിയർ. ശിവഗംഗ തിരിച്ചുപിടിച്ചു. ഒരിക്കൽ നടത്തിയ പ്രതിജ്ഞയുടെ സാഫല്യനിമിഷം പകരം വീട്ടൽ പൂർത്തിയാക്കി. റാണിയും മകളും മരുത് സഹോദരങ്ങള്‍ക്കൊപ്പം ശിവഗംഗയില്‍ തിരികെയെത്തി ഭരണമേറ്റു.ചിന്നമരുത് റാണിയുടെ മന്ത്രിയായി.പെരിയമരുത് സേനാനായകനും. റാണി വേലുനാച്ചിയാര്‍ 1780 വരെ ശിവഗംഗ ഭരിച്ചു.1790-ലായിരുന്നു റാണി വേലുനാച്ചിയാരുടെ മരണം.മരണത്തിന് പത്തുവര്‍ഷംമുമ്പുതന്നെ ആരോഗ്യപരമായ കാരണങ്ങളാല്‍ റാണി നാച്ചിയാര്‍ ഭരണം മരുത് സഹോദരങ്ങളെ ഏല്പിച്ചു.1781 മുതല്‍ 1801 വരെ ശിവഗംഗ ഭരിച്ചത് മരുത് സഹോദരന്മാരായിരുന്നു.വീരമങ്ക എന്നാണു ചരിത്രത്തിൽ വേലു നായ്ച്ചർ അടയാളപ്പെടുത്തപ്പെട്ടത്.പക്ഷേ, കുയിലിയുടെ ജീവത്യാഗം അർഹിച്ച അംഗീകാരം കിട്ടാതെ വിസ്മൃതമായി.ശിവഗംഗയിൽ ഇന്നുമുണ്ട് കുയിലിക്കുവേണ്ടി സംസ്ഥാന സർക്കാർ സ്ഥാപിച്ച സ്മാരക മന്ദിരം.ഒരു പുസ്തകവും അവരുടെ വീരചരിതം ഏറ്റുപാടിയില്ല ഇതുവരെ. 1857–ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 85 വർഷം മുമ്പായിരുന്നു വേലു നായ്ച്ചരും കുയിലിയും പോരാട്ടം നടത്തിയത്

#Pscvinjanalokam

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.