തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മീറ്റിങ്ങിൽ ദിലീപിനൊപ്പം പങ്കെടുത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു രഞ്ജിത്ത്. താൻ ദിലീപിന്റെ വീട്ടിൽ പോയതല്ലെന്നും ഏതെങ്കിലും റെസ്റ്റോറന്റിൽ ദിലീപിനൊപ്പം ചായകുടിക്കാൻ പോയതല്ലെന്നും ഇനി ആണെങ്കിൽ തന്നെ അതിനു തന്നെ കഴുവേറ്റേണ്ട കാര്യമില്ലെന്നും ഫിയോക്ക് പ്രതിനിധികൾ ക്ഷണിച്ചിട്ടാണ് പരിപാടിയിൽ പങ്കെടുക്കാൻ പോയതെന്നും രഞ്ജിത്ത് വ്യക്തമാക്കി. താൻ കയറുന്ന വിമാനത്തിൽ ദിലീപ് ഇരുന്നാൽ ആ വിമാനത്തിൽ നിന്നും താൻ എടുത്തു ചാടണമോ എന്ന രഞ്ജിത്ത് ചോദിച്ചു. എല്ലാ സിനിമാപ്രവർത്തകരുമായുള്ള ബന്ധം തുടരുമെന്നും സർക്കാർ അതിനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്നും രഞ്ജിത്ത് വ്യക്തമാക്കി.
**