മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടോളം പകരംവയ്ക്കാൻ ആളില്ലാതെ സജീവസാന്നിധ്യമായി നിലകൊള്ളുന്നവർ. ഇവർ അഭിനയിച്ച പല വേഷങ്ങളും അവർക്കുമാത്രമായി തയ്യാറാക്കിയ വേഷങ്ങളാണ്. മോഹൻലാൽ ചെയ്തത് മമ്മൂട്ടിക്കോ മമ്മൂട്ടി ചെയ്തത് ലാലിനോ അതെ രീതിയിൽ ഫലിപ്പിക്കാൻ സാധ്യമല്ല. ഇവരെ രണ്ടുപേരെയും കഥാപാത്രങ്ങളായി കണ്ട് എഴുതുവാൻ തിരക്കഥാകൃത്തുക്കളും രംഗത്തുണ്ടായിട്ടുണ്ട്. അവരിൽ പ്രധാനപ്പെട്ടവർ ആണ് രഞ്ജി പണിക്കരും രഞ്ജിത്തും. മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും അപേക്ഷിച്ചു മോഹന്ലാലിനുള്ള പരിമിതി എന്തെന്ന് വെളിപ്പെടുത്തുകയാണ് രഞ്ജി പണിക്കർ.

എന്തെന്നാൽ താൻ എഴുതിയ ഡയലോഗുകൾ അതെ അർത്ഥത്തിലും ഭാവത്തിലും പറഞ്ഞു ഫലിപ്പിക്കാൻ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും മാത്രമാണ് സാധിക്കുന്നതെന്നും മോഹന്ലാലിന് അത് സാധിക്കില്ലെന്നുമാണ് രഞ്ജി പറയുന്നത്. കാരണം രഞ്ജിയുടെ ഡയലോഗുകൾ തീപ്പൊരി ചിതറുന്നതും വേഗത്തിൽ പറയുന്നതുമാണ്. എന്നാൽ ലാലിൻറെ ശൈലി അതല്ല. മമ്മൂട്ടിയുടെ ജോസഫ് അലക്‌സും സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രനും മോഹൻലാലിൻറെ സക്കീർ അലി ഹുസൈനും എല്ലാം രഞ്ജിയുടെ തൂലികയിൽ പിറന്ന കഥാപാത്രങ്ങളാണ്.

‘പ്രജ’യിലെ ഡയലോഗുകൾ താൻ ഉദ്ദേശിച്ച രീതിയിൽ പറയാൻ മോഹൻലാലിനെ കൊണ്ട് ആയിട്ടില്ലെന്നും താൻ കുറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും രഞ്ജി പറയുന്നു. മോഹൻലാലിന് അദ്ദേഹം ഉദ്ദേശിക്കുന്ന ആ ഒരു മീറ്ററിൽ മാത്രമേ ഡയലോഗ് പറയാൻ സാധിക്കൂ. എന്നാൽ മമ്മൂട്ടിയും സുരേഷ് ഗോപിയും അങ്ങനെയല്ല. മോഹൻലാലിന് ചേരുന്നത് രഞ്ജിത്ത് എഴുതുന്ന ഡയലോഗുകൾ ആണെന്ന് തനിക്കു തോന്നിയിട്ടുണ്ട് എന്നും രഞ്ജി പണിക്കർ പറയുന്നു.

***

Leave a Reply
You May Also Like

ഇന്ന് ടി. എ. റസാഖ് എന്ന ജീവിതഗന്ധിയായ തിരക്കഥാകാരന്റെ ഓർമദിനം

ഇന്ന് ടി.എ. റസാഖ് എന്ന ജീവിതഗന്ധിയായ തിരക്കഥാകാരന്റെ ഓർമദിനം…. Muhammed Sageer Pandarathil ജീവിതഗന്ധിയായ തിരക്കഥകളിലൂടെ…

‘ഡങ്കി’യുടെ കളക്ഷൻ കണക്കുകളിൽ ഷാരൂഖോ ആരാധകരോ സന്തോഷിക്കാൻ സാധ്യതയില്ല, പ്രഭാസിന്റെ ‘സാലറി’നു മുന്നിൽ മുട്ടുമടക്കി ഷാരൂഖ് ഖാന്റെ ‘ഡങ്കി’

പ്രഭാസിന്റെ ‘സാലറി’നു മുന്നിൽ മുട്ടുമടക്കി ഷാരൂഖ് ഖാന്റെ ‘ഡങ്കി’ 2023 ഷാരൂഖ് ഖാനെ സംബന്ധിച്ചിടത്തോളം ഒരു…

പ്രേക്ഷകർ ഇതുവരെ കേൾക്കാത്ത അനിയത്തി പ്രാവിലെ ഗാനം

ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച്…

ഷംന കാസിമിന്റെ ഹൊറർ ചിത്രം ‘ബ്രഹ്മരാക്ഷസി’

മലയാളത്തിൽ നിന്നും ഇതര ഭാഷകളിൽ സജീവമായ താരമാണ് ഷംന കാസിം .ദൃശ്യം 2 വിന്റെ തെലുങ്ക്…