മരണവീട്ടിൽ വെച്ച് ഫേസ്ബുക്ക് പേജ് അഡ്മിന്റെ അവതരണത്തിന് ചുട്ട മറുപടി നൽകി രഞ്ജി പണിക്കർ.

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ ഭൗ‌തീക ശരീരം കാണാൻ കുണ്ടറ ജോണിയുടെ വീട്ടിൽ എത്തിയതായിരുന്നു തിരക്കഥാകൃത്തും എഴുത്തുകാരനും സംവിധായകനും നടനുമായ രഞ്ജിപ്പണിക്കർ.
അതി രാവിലെ തന്നെ കൊട്ടാരക്കര വാർത്തകൾ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ മരണ വീടാണെന്ന് പോലും നോക്കാതെ നെടു നീളത്തിൽ വീഡിയോ ചെയ്യുകയാണ്.നാട്ടുകാരിൽ പലരും ഇയാളുടെ ചേഷ്ടകൾ നിരീക്ഷിക്കുകയിരുന്നു.നാട്ടുകാരിൽ പലരും മരണവീടാണെന്ന് ഓർത്തതുകൊണ്ട് മാത്രമാണ് ഇയാളെ കൈകാര്യം ചെയ്യാതെ വിട്ടത്.ഇദ്ദേഹത്തിന്റെ വിഡിയോകൾ കണ്ടാലറിയാം ഒരു നിലവാരമില്ലാത്ത സംസാരരീതിയാണ്,മരണവീടുകളിൽ ചെല്ലുമ്പോൾ ഒരു മര്യാദ കാണിക്കണം.ഫേസ്ബുക്കിൽ ഒരു പേജ് ആർക്കും ഉണ്ടാക്കാൻ പറ്റും,നാടിന്റെ പേരിൽ ഒരു പേജ് തുടങ്ങുമ്പോൾ മിനിമം ആ നാടിന് ചീത്ത പേരുണ്ടാക്കി കൊടുക്കരുത് .

ഭൗതിക ശരീരം കണ്ടിറങ്ങിയ രഞ്ജി പണിക്കരോട് ഒരു സംസ്കാരവുമില്ലാത്ത രീതിയിൽ വളരെ തമാശയോടെ എന്താണ് പ്രധാന താരങ്ങൾ ഒന്നും വരാഞ്ഞതെന്ന് ചോദിച്ച ചോദ്യമാണ് രഞ്ജി പണിക്കരെ ക്ഷുഭിതനാക്കിയത്.രഞ്ജി പണിക്കരുടെ മറുപടി ഇതായിരുന്നു.👇

ഇതൊരു മരണവീടാണെന്ന് താങ്കൾ ഓർക്കണം,താങ്കളുടെ അവതരണം ഞാൻ കാണുന്നുണ്ടായിരുന്നു.ഞാൻ അദ്ദേഹത്തിന്റെ ഉറ്റവരെ ആശ്വസിപ്പിക്കാൻ അകത്തുള്ള റൂമിൽ ചെന്നപ്പോൾ നിങ്ങൾ മൊബൈലും പൊക്കി എന്റെ പിറകെ വന്നു.ഇത് ഏത് നാട്ടിലെ സംസ്കാരമാണ്?നിങ്ങൾ എന്തിനാണെന്ന് വരുന്ന ആളുകളുടെ കണക്കെടുക്കാൻ നിൽക്കുന്നത്. ഇതൊക്കെ നോക്കാൻ നിങ്ങളാരാണ് ? വരാൻ ആഗ്രഹമുള്ളവരും വരാൻ പാകത്തിന് അടുപ്പമുള്ളവരും വരാൻ കഴിയുന്നവരും വരും. ആളുകളുടെ എണ്ണം എടുക്കുന്നത് എന്തിനാണ് നിങ്ങൾ. ഇഷ്ടമുള്ളവർ വരും അല്ലാത്തവർ വരില്ല…..മരിച്ചു കിടക്കുന്ന ആളിനൊരു അപമാനമാണ് നിങ്ങളെ പോലെ മൊബൈലും പൊക്കി പിടിച്ച്,വരുന്നവരുടെ കണക്കെടുക്കുന്നതെന്ന് രഞ്ജി പണിക്കർ അഡ്മിനോട് പറഞ്ഞു. അഡ്മിൻ പിന്നീട് മരണവീട്ടിൽ കൂടുതൽ നേരം നിന്നില്ല.. ഉടൻ തന്നെ സ്ഥലംവിട്ടു.

NB: ഫേസ്ബുക്ക് പേജ് അഡ്മിൻ മാരായാലും മാധ്യമ പ്രവർത്തകർ ആയാലും ആളും, തരവും, സാഹചര്യവും നോക്കി ചോദ്യങ്ങൾ ചോദിക്കുക.പെരുമാറുക.എന്ത് കുന്തം ആയാലും വേണ്ടില്ല,കണ്ടെന്റ് വേണം,പൈസ ഉണ്ടാക്കണം അത്രേ ഉള്ളു ഇവനൊക്കെ.ഫേസ്ബുക്ക്, പേജുകൾക്ക് കൊടുക്കുന്ന പൈസ നിർത്തലാക്കിയാൽ ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു. മഹാന്മാർ ജീവിച്ച നാട് ഈ കോമാളി കാരണം ചീത്ത പേര് കേൾക്കേണ്ടി വരുന്നു.

കടപ്പാട് : Troll Thalavoor

You May Also Like

“പുരുഷന്മാർ ഒരു ജോലി നന്നായി ചെയ്യും, സ്ത്രീകൾ എല്ലാ ജോലിയും ചെയ്യാൻ പരിശ്രമിക്കുന്നവർ “

സ്ത്രീകൾക്ക് കഴിവില്ലാത്തതുകൊണ്ടല്ല ഏതെങ്കിലും ഒരു ജോലി നന്നായി ചെയ്യാൻ സാധിക്കാത്തതെന്നു നവ്യാനായർ. അതിന്റെ കാരണമായി നവ്യ…

പെൺജീവിതങ്ങളുടെ സ്വാതന്ത്ര്യമില്ലായ്മയെ ആണായി രൂപാന്തരപ്പെട്ടല്ല മറികടക്കേണ്ടത്

രമേഷ് പെരുമ്പിലാവ് മൈക്ക് …………………………………………….. ഒരു ഉച്ചഭാഷിണി കൂടിയാണ് ചിലതെല്ലാം ഉറക്കെ വിളിച്ചു പറയാനുള്ളത് ……………………………………………..…

ദി ജോളി ജോസഫ് കേസ് എന്ന ഡോക്യുമെൻ്ററിയിലൂടെ പ്രശസ്തനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്‌ത ‘ഉള്ളൊഴുക്ക്’ ട്രൈലർ

നെറ്റ്ഫ്ലിക്‌സിൻ്റെ ട്രൂ-ക്രൈം ഡോക്യുമെൻ്ററി കറി ആൻഡ് സയനൈഡ്: ദി ജോളി ജോസഫ് കേസ് എന്ന ഡോക്യുമെൻ്ററിയിലൂടെ പ്രശസ്തനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്‌ത ചിത്രമാണ് ഉള്ളൊഴുക്ക്. ചിത്രത്തിൻറെ ട്രൈലർ റിലീസ് ചെയ്തു

ഷോപ്പ് ഉദ്‌ഘാടനത്തിനു കൊട്ടാരക്കരയിലെത്തിയ അന്ന രേഷ്മ രാജന്റെ വീഡിയോ വൈറലാകുന്നു

ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ അങ്കമാലി ഡയറീസിലെ ലിച്ചിയായി അഭിനയിച്ചു…