പലതായി വിഭജിക്കപ്പെട്ട, വേർപിരിഞ്ഞ ജനതയുള്ള ഒരു രാജ്യം എങ്ങിനെയാണ് അതിന്റെ അഖണ്ഡത ദീർഘകാലത്തേക്ക് സംരക്ഷിച്ചു നിർത്തുക..?

0
238

ശ്രീ രഞ്ജി പണിക്കറിന്റെ നിരീക്ഷണം വളരെ പ്രസക്തമാണ്..
പലതായി വിഭജിക്കപ്പെട്ട, വേർപിരിഞ്ഞ ജനതയുള്ള ഒരു രാജ്യം എങ്ങിനെയാണ് അതിന്റെ അഖണ്ഡത ദീർഘകാലത്തേക്ക് സംരക്ഷിച്ചു നിർത്തുക..?

പൗരത്വ ഭേദഗതി നിയമം നടപ്പാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. ഈ ബില്ല് നടപ്പാക്കല്‍ അല്ല മോദിയുടെയും ബിജെപിയുടെയും ലക്ഷ്യം. മത ധ്രുവീകരണം രാജ്യത്തുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അത് നേടി കഴിഞ്ഞു.

ഈ വാക്കുകൾ കേട്ടപ്പോൾ മറ്റൊരു കാര്യം കൂടി ഓര്മവരുന്നുണ്ട്..
ശ്രീ മോഹൻലാൽ പണ്ടൊരു ബ്ലോഗ് എഴുതിയിരുന്നത്രെ.. രാജ്യമില്ലെങ്കിൽ പിന്നെ നാം ജീവിച്ചിരുന്നിട്ടെന്തു കാര്യം.. എന്ന് മറ്റോ ആയിരുന്നു അതിലെ വരികൾ..

സത്യത്തിൽ ആരോഗ്യകരമായ സമൂഹവും ജനതയുമാണ് രാജ്യം. ഒത്തൊരുമയാണ് രാജ്യത്തെ നയിക്കേണ്ടത്. സമഭാവനയെക്കാൾ മറ്റൊന്നുമില്ല രാജ്യത്തിന്റെ വലിയ മുതൽക്കൂട്ടായി..
ഒത്തൊരുമയും സഹിഷ്ണുതയും ഉള്ള ജനങ്ങളില്ലെങ്കിൽ പിന്നെ രാജ്യമുണ്ടോ.. /അല്ലെങ്കിൽ അവിടെ രാജ്യത്തിനെന്താണ് പ്രസക്തി..

” ഒത്തൊരുമയുള്ള പൗര സമൂഹം ഇല്ലാതായിട്ട് രാജ്യമെങ്ങിനെ നിലനിൽക്കും !” ബ്ലോഗ് ഇങ്ങെനയായിരുന്നു ശരിക്കും വരേണ്ടത്. എന്ത് ചെയ്യാം ചിലർക്ക് രാജ്യം ആരാധിക്കാൻ ഉള്ള ഒരു ബിംബം മാത്രമാണ്.കോടാനുകോടി ജനങ്ങളുടെ പ്രതിബദ്ധതയും, ത്യാഗവും,ചോരയും നീരും തിരികെ അവരോട് നൽകേണ്ട നീതിയുടെയും സാരാംശമാണ് രാജ്യമെന്നു അവർക്കറിയില്ല. അവരില്ലെങ്കിൽ രാജ്യവുമില്ല എന്ന് ഈ ഒരു പ്രത്യേക വിഭാഗം രാജ്യസ്നേഹികൾക്ക് അറിയില്ല..

നമുക്ക് രഞ്ജി പണിക്കർ പറഞ്ഞ വിഷയത്തിലേക്ക് വരാം..
അദ്ദേഹം ഈ പ്രഭാഷണത്തിന്റെ തുടക്കം മുതൽ പറയുന്ന ഒരു കാര്യമുണ്ട്..
“ഈ പൗരത്വ നിയമം കൊണ്ട് ആർഎസ്എസ് ഉദ്ദേശിച്ചത് രാജ്യത്തെ ജനങ്ങളെ മാനസികമായി രണ്ടായി വേർതിരിക്കുക എന്നതാണ്. അതിലവർ വിജയിച്ചു കഴിഞ്ഞിരിക്കുന്നു.ഹിന്ദുവിനെയും മുസ്ലിമിനെയും രണ്ടു ചേരികളിലാക്കുകയാണ് ലക്ഷ്യം. പരസ്പരം ആയുധമെടുക്കുന്ന ജനങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന് അപ്പുറത്ത് മറ്റെന്തെങ്കിലും ലക്ഷ്യം നിയമത്തിന് പിന്നിലുണ്ട് എന്ന് താന്‍ കരുതുന്നില്ല. പൗരത്വ നിയമം കൊണ്ട് വന്നതിനു ശേഷം മുസ്ലിങ്ങളുടെ ഭയം മുതലെടുത്തു അവരെ സംഘടിപ്പിക്കാനെന്ന വ്യാജേന മത മൗലികവാദികൾ ഇറങ്ങിയിട്ടുണ്ട്.. അവർക്കും ഇതിൽ പലതും കളിക്കാനുണ്ട്. അവർ മതപരമായി ആളുകളെ കൂട്ടി തെരുവിലിറങ്ങും.. മറുഭാഗത്തുള്ള മത വാദികൾക്കും ഇത് തന്നെയാണ് വേണ്ടത്.. അങ്ങിനെ ഇരു കൂട്ടരും മതപരമായി ചേരി തിരിയുന്നതോടെ പുതിയൊരു അവസ്ഥയിലേക്ക് രാജ്യം നീങ്ങി തുടങ്ങുകയാണ്. ”

രാജ്യത്തെ ജനങ്ങള്‍ വിഭജിക്കപ്പെട്ടാല്‍ എത്ര സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടും കാര്യമില്ല. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഒരു ചേരിതിരിവുണ്ടായാല്‍ പ്രധാനമന്ത്രി മോദി എങ്ങനെയാണ് ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്തുക ?

രഞ്ജി പറഞ്ഞ ഈ നിരീക്ഷണങ്ങളും വളരെ അർത്ഥമാർന്നതാണ്..ഇനി നിങ്ങൾ ചിന്തിക്കൂ.. ചർച്ച ചെയ്യൂ.