രണ്ടു രഞ്ജിനിമാരുടെയും ഫാഷൻ പരേഡ് കൊള്ളാല്ലോ..
മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീത ലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി. പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം
185 total views

മലയാളികൾക്ക് ഏറെ പരിചയമുള്ള രണ്ടു മുഖങ്ങൾ. ജീവിതം ആഘോഷം ആക്കിയവർ. രണ്ടു രഞ്ജിനിമാർ. ഒരാൾ രഞ്ജിനി ഹരിദാസ് , ഒരാൾ രഞ്ജിനി ജോസ്. കാലമേഖലയിൽ തിളങ്ങി നിൽക്കുന്നവർ. ഒട്ടേറെ വർഷത്തെ അനുഭവ പരിചയം ഉള്ളവർ. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ഭാഷകളിലെ നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകിയ ഇന്ത്യൻ പിന്നണി ഗായികയാണ് രഞ്ജിനി ജോസ്.
മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീത ലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി. പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാൻഡും രഞ്ജിനിയുടേതായിട്ടുണ്ട്. രണ്ടാമത്തെ രഞ്ജിനിയും അത്ര നിസാരക്കാരിയല്ല. മലയാളത്തിലെ പ്രിയ നടിയും അവതാരകയും ആണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ അവതാരക എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ആണ് രഞ്ജിനി ഹരിദാസിന്റേത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ കൂടി ഏഷ്യാനെറ്റിന്റെ അവതാരക ആയി എത്തിയ രഞ്ജിനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. വ്യത്യസ്തമായ അവതരണ ശൈലി തന്നെ ആയിരുന്നു മറ്റുള്ളവരിൽ നിന്നും രഞ്ജിനി ഹരിദാസ് എന്ന താരത്തിനെ വ്യത്യസ്തമാക്കി ഇരുന്നത്. തുടർന്ന് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും എല്ലാം അവതാരകയായി മാറിയ രഞ്ജിനി മലയാളത്തിൽ നായിക താരം ആയി വരെ എത്തിയിരുന്നു. ഏത് വിഷയത്തിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത താരം ആയി രഞ്ജിനി മാറിയിരുന്നു.
20 വർഷത്തിലേറെയായി ഒരു കരിയറിൽ 200 ലധികം സിനിമകളിൽ പാടിയിട്ടുണ്ട്. മേലെവാര്യത്തെ മാലാഖകുട്ടികൾ എന്ന ചിത്രത്തിൽ ഗാനം ആലപിച്ചു കൊണ്ട് ആയിരുന്നു രഞ്ജിനി ഗായികയായി മലയാളം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു.
മണിക്കൂറുകളോളം ആരെക്കുറിച്ചും പറഞ്ഞു കൊണ്ട് രഞ്ജിനിക്ക് സ്റ്റേജിൽ നിൽക്കാൻ കഴിയും എന്നും അതൊരു സിദ്ധി തന്നെ ആണെന്ന് ആയിരുന്നു ഒരിക്കൽ രമേഷ് പിഷാരടി പറഞ്ഞത്. പ്രായം 38 കഴിയുമ്പോഴും അവിവാഹിതയായി തുടരുന്ന രഞ്ജിനി ഈ പ്രായത്തിലും അതീവ സുന്ദരി ആണെന്ന് ഉള്ളതാണ് മറ്റൊരു സത്യം. ഇപ്പോൾ രഞ്ജിനി ഹരിദാസ് തുടങ്ങി പുത്തൻ യൂട്യൂബ് ചാനൽ വഴി ആരാധകർക്ക് വേണ്ടി രണ്ടു രഞ്ജിനിമാരും ഒന്നിച്ചിരിക്കുകയാണ്. ഒന്നിച്ചു ഒരു ഗോവൻ ട്രിപ്പ്. അതിൽ തങ്ങൾ വാങ്ങിയ വസ്ത്രങ്ങൾ ആരാധകർക്ക് മുന്നിൽ ഇട്ടു കാണിക്കുന്നുണ്ട് ഇരുവരും. എങ്ങനെ ഉണ്ട് എന്നുള്ള അഭിപ്രായങ്ങളും. രണ്ടു പേരെയും കണ്ടാൽ ഇരട്ടകളെ പോലെ തോന്നുന്നു.. ഫാഷൻ പരേഡ് കൊള്ളാല്ലോ.. വെറുപ്പിച്ചു വെറുപ്പിച്ചു എല്ലാവരുടെയും ഇഷ്ടം പിടിച്ചു വാങ്ങിയല്ലോ.. അങ്ങനെ പോകുന്നു കമെന്റുകൾ. എന്തായാലും രഞ്ജിനി ഹരിദാസ് എന്ന പേരിൽ ഉള്ള ചാനലിലെ ഇരുവരും ഒന്നിച്ചുള്ള വ്ലോഗിനും വലിയ സ്വീകരണം ആണ് ലഭിക്കുന്നത്.
186 total views, 1 views today
