‘തുണിയുടുക്കുവാനാരും പഠിപ്പിക്കേണ്ട’

98

അന്താരാഷ്ട്രതലത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. എത്ര മൂടി വെക്കാൻ ശ്രമിച്ചാലും അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കയ്യും കണക്കുമില്ലാതെ വർഷങ്ങൾ കഴിഞ്ഞു പോകുന്നതാണ് അവസ്ഥ. അധികമാരും വെളിപ്പെടുത്താറില്ലത്ത ദുരിതങ്ങളുടെ തീരാ കഥകൾ.അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് പലരും ആഘോഷിച്ചത് പലവിധത്തിലാണ്. ചിലർ ദിനാചരണത്തിന് ഭാഗമായി നെഞ്ചിൽ കൊള്ളുന്ന തരത്തിൽ കുറിപ്പുകൾ എഴുതി പോസ്റ്റ് ചെയ്തു. മറ്റു ചിലർ തന്റെ ജീവിതത്തിൽ വിലമതിക്കാനാവാത്ത വനിതകളെ ചേർത്തു നിർത്തി. എന്നാൽ,മലയാളത്തിലെ പിന്നണി ഗായികയായ മധുരശബ്ദം രഞ്ജിനി ജോസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചത് ഒരു പ്രത്യേക രൂപത്തിലാണ്. ഒരു റാപ്പ് സോങ്ങ് ഉണ്ടാക്കുകയും അത് അന്ന് പബ്ലിഷ് ചെയ്യുകയും ആണ് താരം ചെയ്തത്. ഒരുപാട് കാലങ്ങളായി സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ് താരം സോങ്ങിൽ ഉൾപ്പെടുത്തിയത്.

രഞ്ജിനി ജോസും ഗായകൻ കാർത്തിക് കിങ്ങും കൂടെ 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരുപാട് കാലത്തെ സ്ത്രീകൾ അനുഭവിച്ച പ്രശ്നങ്ങളുടെ ചുരുക്കരൂപം ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിരിക്കുകയാണ്. അതിൽ താരം വിജയിച്ചു എന്ന് തന്നെ പറയണം. കാരണം, പങ്കുവെച്ച് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത് തരംഗമായി.ആണും പെണ്ണും ഒരുപോലെ ആണ് എന്നും സമത്വമാണ് ഇടയിൽ വേണ്ടത് എന്നാണ് താരത്തിന്റെ അഭിപ്രായം. ആരും ആരെക്കാളും വലുതല്ല എന്ന് പാട്ടിലൂടെ പറയുന്നു. പാട്ടിനു താരം നൽകിയിരിക്കുന്ന ടൈറ്റിൽ തന്നെ താരത്തിന്റെ ആ അഭിപ്രായം വ്യക്തമാക്കുന്നുണ്ട്.

സമം എന്നാണ് താരം ടൈറ്റിൽ നൽകിയത്. കാർത്തി കിങ്ങിന്റെ വരികൾക്ക് മനു രമേശൻ ആണ് സംഗീതം ചെയ്തിരിക്കുന്നത്. അവതാരകയായി മലയാളി മനസ്സുകളിൽ ഇടം നേടിയ രഞ്ജിനി ഹരിദാസും വീഡിയോയിൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. പൃഥ്വിരാജ്, മമത മോഹൻദാസ് എന്നിവർ ചേർന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തിരിക്കുന്നത്. അവൾക്ക് വേണ്ടതൊരു തുണയല്ല, തുണിയുടുക്കുവാനാരും പഠിപ്പിക്കേണ്ട, ഒന്നായ് കണ്ടാൽ മതി! കൂടെ നിന്നാൽ മതി! പിന്നെ എല്ലാ പ്രശ്നങ്ങൾക്കും കൊട് പൊതു അവധി..’ എന്നാണ് വരികൾ അവസാനിക്കുന്നത്. മനോഹരമാണ് വരികളും ആലാപനവും.

ranjini jose new song: Anoop Menon wanted me to compose an R&B ballad for King Fish: Ranjini Jose | Malayalam Movie News - Times of India

**