“വിനായകന്റെ ഏറ് രഞ്ജിത്തിന് കൊള്ളില്ല, അതിനു വിനായകന്റെ ഈ ജന്മം തികയില്ല”, രഞ്ജിത്തിന്റെ പ്രതികരണം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
433 VIEWS

വിനായകൻ നടത്തിയ പരാമർശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഒച്ചപ്പാടുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അതിൽ മുങ്ങിപ്പോയ ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഭാവനയുടെ ബന്ധപ്പെട്ട ചില വിഷയങ്ങൾ. IFFK ഉദ്‌ഘാടന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി പങ്കെടുത്ത ഭാവനയെ ക്ഷണിക്കാൻ കാരണം താനാണ് എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. എന്നാൽ നേരത്തെ ദിലീപിനെ ജയിലിൽ സന്ദർശിച്ച രഞ്ജിത്തിനെ സാമൂഹ്യമാധ്യങ്ങളിൽ പലരും വലിയ തോതിൽ ട്രോളുകളിലൂടെ വിമർശനം അഴിച്ചുവിട്ടു. അതിലൊരാളാണ് വിനായകൻ.

രഞ്ജിത്ത് ദിലീപിനെ ജയിലിൽ സന്ദർശിച്ച ചിത്രം പങ്കുവച്ചായിരുന്നു വിനായകൻ പ്രതികരിച്ചത്. പിന്നീട് ‘ഒരുത്തീ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടന്ന പ്രസ് മീറ്റിൽ , തന്റെ പോസ്റ്റ് രഞ്ജിത്തിന് കൊണ്ടു താനതു കണ്ടു എന്ന് വിനായകൻ പറഞ്ഞിരുന്നു. “ചിലയാളുകള്‍ ചിലത് വിട്ട് കളയും അപ്പോള്‍ എന്‍റെ കയ്യില്‍ കുറച്ച് കളക്ഷന്‍സുണ്ട്, അതുകൊണ്ട് ഏതെങ്കിലും ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി തന്നെ ഇടുന്നതാണ്. അങ്ങനെ കൊണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ഞാനാ പോസ്റ്റ് മാറ്റും. അത് രഞ്ജിത്തിന് കൊണ്ടു, ഞാന്‍ കണ്ടു. ഏത് പോസ്റ്റ് ആണേലും അത് എത്തേണ്ടിടത്ത് എത്തുമ്പോള്‍ ഞാന്‍ മാറ്റും” വിനായകന്‍ പറഞ്ഞു.

അതിനെതിരെയാണ് ഇപ്പോൾ രഞ്ജിത്ത് തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ ” “ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്‍റെ ഏറ് രഞ്ജിത്തിന്‍റെ ദേഹത്ത് കൊള്ളില്ല,അതിന് വിനായകന്‍ കുറച്ചധികം ശ്രമിക്കേണ്ടിവരും. അതിന് ഈ ജന്മവും മതിയാവില്ല.”
എന്തായാലും വിവാദങ്ങൾ ഉടനെയൊന്നും അവസാനിക്കുന്ന മട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ