പി.എസ്. നദി, പുഴ, അരുവി, ഭൂമി, ആകാശം, കടൽ തുടങ്ങിയ പേരുകളിൽ കുറെ പാഴുകളുണ്ട്

53

Ranjith Antony

കുട്ടികൾ ഇരകളാണ് പാഴുകളെ.ബിഗ് സിസ്റ്റേഴ്സ് ബിഗ് ബ്രദേഴ്സ് എന്നൊരു സംഘടനയുണ്ട്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മെന്റർഷിപ്പും ഗൈഡൻസ്സും നൽകാൻ സന്നദ്ധരാകുന്നവരെ സംഘടിപ്പിക്കുക എന്നതാണ് സംഘടനയുടെ ഉദ്ദേശ്ശം. നമുക്ക് ഒരു ബിഗ് ബ്രദറായി രജിസ്റ്റർ ചെയ്യാം. അവർ നമുക്ക് ഒരു കുട്ടിയെ നൽകും. അവനെ/അവളെ മെന്റർ ചെയ്ത് ജീവിതത്തിന് ഒരു ലക്ഷ്യം നൽകാൻ സാധിക്കും. എന്റെ ഒരു സുഹൃത്ത് സംഘടനയിലെ ഒരു വളണ്ടീറായിരുന്നു. വെള്ളക്കാരൻ. അവൻ ഒരു പാർട്ടിക്ക് ഒരു കൊച്ചു പയ്യനെ കൊണ്ട് വന്ന് പരിചയപ്പെടുത്തിയത് എന്റെ സഹോദരനാണെന്നാണ്. പത്ത് മുപ്പത് വയസ്സുള്ള ഒരുത്തന് 10 വയസ്സുള്ള ഒരു ബ്ലാക് സഹോദരനെ കണ്ടപ്പോൾ എല്ലാവരെയും പോലെ എനിക്കും ജിജ്ഞാസ തോന്നി. അങ്ങനെ അന്വേഷിച്ചാണ് സംഘടനയെ കുറിച്ച് അറിഞ്ഞത്. ഇത്തരം കുഞ്ഞനിയൻമ്മാരെ അനിയനെ പോലെ തന്നെ സ്നേഹിച്ച് നമ്മുടെ ചിറകിനടിയിൽ കൊണ്ട് നടക്കണം എന്നതാണ് സംഘടന ഉദ്ദേശിക്കുന്നത്.

അതിൽ ആകൃഷ്ടനായി സംഘടനെയെ കുറിച്ച് അറിയാനും അവരുടെ ഒരു ട്രെയിനിംഗിലുമൊക്കെ പങ്കെടുത്തു. ആരംഭ ശൂരത്വമൊക്കെ കഴിഞ്ഞപ്പോൾ, അതിനാവശ്യമായ കമ്മിറ്റ്മെന്റ് എനിക്കില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാനാ ഉദ്യമം ഉപേക്ഷിച്ചു. പക്ഷെ ആ ട്രെയിനിംഗ് (ട്രെയിനിംഗ് എന്ന് വിളിക്കാവൊ എന്ന് സംശയമാണ്, ഒരു ചെറിയ ക്ലാസ് എന്ന് കരുതിയാൽ മതി.) എനിക്ക് വളരെ ഉപകാരപ്പെട്ടു. പ്രത്യേകിച്ച് കുട്ടികളുടെ ലൈംഗീകതയെ കുറിച്ചുള്ള ക്ലാസ്സുകൾ.അന്ന് ക്ലാസ് എടുക്കാൻ വന്നത് ഒരു ഗൈനക്കോളജി നേഴ്സാണ്. അവർ പറഞ്ഞ ഒരു കഥയാണ്. ഒരു പെണ്കുട്ടി. 14 വയസ്സ്. ഗർഭിണിയായി, അമ്മയായി പ്രസവിച്ച് ഹോസ്പിറ്റലിൽ കിടക്കുകയാണ്. അച്ഛന് 16 വയസ്സേ ഉള്ളു. ആശാനും കൂടെ ഉണ്ട്. പ്രസവമൊക്കെ കഴിഞ്ഞ് കൊച്ചിന് പാലു കൊടുക്കണ്ട വിധമൊക്കെ പഠിപ്പിച്ചിട്ട് നേഴ്സ് പോയി. കുറേ കഴിഞ്ഞ് കൊച്ചിന്റെ നിർത്താതെ ഉള്ള കരച്ചിൽ കേട്ട് നേഴ്സ് മുറിയിൽ വന്നപ്പോൾ കണ്ട കാഴ്ച. അമ്മേം അപ്പനും കട്ടിലിൽ ചാരി കിടന്ന് ടി.വി യിൽ കാർട്ടൂണ് കാണുകയാണ്. ഏതോ ടീൻ കാർട്ടൂണ്. കൊച്ച് സൈഡിലെ ബാസിനെറ്റിൽ കിടന്ന് കരയുന്നു.
കുട്ടികളുടെ ലൈംഗീകതയെ കുറിച്ചൊക്കെ വലിയ വായിൽ ബുദ്ധി ജീവി ചപ്പടാച്ചികൾ വായിക്കുമ്പോഴൊക്കെ എനിക്കീ കഥ ഓർമ്മ വരും. സെക്സ് നടന്നു, ഗർഭിണിയായി, പ്രസവിച്ചു. അപ്പഴും ആ കുഞ്ഞ് ഒരു കാർട്ടൂണ് കണ്ടപ്പോൾ നിഷ്കളങ്കമായ ജിജ്ഞാസയിൽ അത് നോക്കി ഇരുന്നു പോയി.

കുട്ടികളുടെ ലൈംഗീകത മീശ പോലാണ്. 13-18 വയസ്സിലൊക്കെ കട്ടി മീശയും താടിയെയും കുറിച്ചൊക്കെ അൽപം കാൽപനികത കലർന്ന ഭാവനകളുണ്ടാകാം. അത് ഭാവനകളാണ്. അത്തരം ഭാവനകളുണ്ടാകുക എന്നത് വളരെ നോർമ്മലുമാണ്. എന്നാൽ റിയാലിറ്റിയുമായി ഭാവനകൾക്ക് ബന്ധമൊന്നും ഇല്ല. ഇത്തരം ഭാവനകളുമായി ജീവിക്കുന്ന ഒരു കുട്ടിയെ ഒരു മുതിർന്ന ആൾ സമീപിക്കുന്നു എന്ന് കരുതുക. “മോനെ, ഞാൻ നിനക്ക് നല്ല കട്ട മീശയും താടിയും ഉണ്ടാക്കി തരാം എന്റെ കൂടെ വരൂ” എന്ന് പറയുന്നു എന്ന് കരുതുക. തീർത്തും ക്രിമിനലായ ഒരു മനസ്സുള്ളവനെ അത്തരമൊരു വാഗ്ദാനം നൽകാനാകു. കുട്ടികളുടെ സഹജമായ ഭാവനകളെ ചൂഷണം ചെയ്യുന്ന പക്കാ ക്രിമിനലുകളാണവർ.

ഇങ്ങനത്തെ ലൈംഗീക ചൂഷകരെയാണ് പീഡോഫിൽ എന്ന് വിളിക്കുന്നത്. അതിനെ വെറുമൊരു സെക്ഷ്വൽ പ്രിഫറൻസ്സൊക്കെ ആക്കി ലഘുകരിക്കാനുള്ള നീക്കം ഫേസ്ബുക്ക് ഊളകൾ നടത്തുന്നുണ്ട്. നിങ്ങളും ക്രിമിനലുകൾ തന്നെയാണ്. സീരിയൽ കില്ലിങ് വേറിട്ട ഹോബി മാത്രമാണെന്നൊക്കെ വാദിക്കുന്ന പോലെ ബാലിശമാണത്. പി.എസ്. നദി, പുഴ, അരുവി, ഭൂമി, ആകാശം, കടൽ തുടങ്ങിയ പാഴുകളെ സപ്പോർട്ട് ചെയ്യുന്നവരും പീഡോഫൈലിനെ സപ്പോർട്ട് ചെയ്യുന്നവരും ഒരേ തരം ഫ്രോഡുകളും ക്രിമിനലുകളും ആണ്


NB : ഈ മനോവൈകല്യങ്ങൾ നോർമൽ ആണെന്ന് വിശ്വസിക്കുന്നവരെ കണ്ടിട്ടുണ്ട്. ഗൾഫ് രാജ്യത്തു ഡോക്ടറായി ജോലി നോക്കുമ്പോൾ. അതാണ് വളരെ കഷ്ടം . ഫ്രാൻസിലെ Gabriel Matzneff എന്ന എഴുത്തുകാരനെതിരെ ഈ കേസിനു ഇപ്പോൾ ട്രയൽ നടക്കുന്നുണ്ട്. അയാളുടെ പല ഇരകളിൽ ഒന്നായ Vanessa Springora എന്ന സ്ത്രീയാണ് കേസ് കൊടുത്ത് . അവർ ഒരു memoir എഴുതിയിട്ടുണ്ട് ഇതിനെപ്പറ്റി.
നടുക്കം തോന്നിയത്, ഈ എഴുത്തുകാരൻ അതിനെ ന്യായീകരിച്ചു normalize ചെയ്തു എഴുതിയിരിക്കുന്ന പുസ്തകങ്ങൾ കണ്ടപ്പോഴാണ്. അതിനേക്കാൾ നടുക്കം തോന്നിയത് അയാളെ സപ്പോർട്ട് ചെയ്തിട്ടുള്ള ഫ്രഞ്ചുകാരെപ്പറ്റി വായിച്ചപ്പോഴാണ്. French intellectuals ആയ Sartre , Simon de Beauvoir, and Barthes. And he has been supported and protected all along by powerful people in publishing, journalism, politics, and business. He is 84 now!!