“ഈ മൈരൊന്ന് മുത്താൻ പറ്റുവോന്ന് നോക്കട്ടേ”എന്ന് കേട്ട് ചിരിച്ചവരാണ് ഇന്ന് കുരിശേൽ ഇരുന്ന് ഫോട്ടോ എടുത്തതിന് കേസു കൊടുത്തത്

0
158

Ranjith Antony

കുരിശു കുരിശായപ്പോൾ

ദുഖ വെള്ളിയാഴ്ചകളിൽ കുരിശു മുത്തുന്ന ഒരു ചടങ്ങുണ്ട്. പള്ളിയുടെ പെരുമയൊക്കെ അനുസരിച്ച് കുരിശു മുത്തുന്നിടത്ത് വൻ ജനത്തിരക്കാണ്. ഒരു അരമണിക്കൂറെങ്കിലും നിന്ന് തള്ളിയാലെ കുരിശു മുത്താൻ പറ്റു. അങ്ങനെ കുരിശു മുത്താൻ തള്ളി നിന്ന ഒരപ്പാപ്പൻ സഹികെട്ട് മുണ്ടങ്ങ് മടക്കി കുത്തി. “ഈ മൈരൊന്ന് മുത്താൻ പറ്റുവോന്ന് നോക്കട്ടെ” എന്നും പറഞ്ഞ് ഒരു ആഞ്ഞ് തള്ള്.
മിക്ക കൃസ്ത്യാനികളും ഈ കഥ കേട്ട് ചിരിച്ചിട്ടുണ്ട്. അവരൊക്കെയാണ് ഇന്ന് കുരിശേൽ ഇരുന്ന് ഫോട്ടോ എടുത്തതിന് കേസു കൊടുത്തത്.

അമേരിക്കയുടെ കനേഡിയൻ അതിർത്തിയിലുള്ള ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു ആറേഴു കൊല്ലം താമസം. ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച് സംസാരിക്കുന്ന അക്കേഡിയൻ വംശജരാണ് അവിടുത്തുകാർ. മിക്കവരും ബൈലിംഗ്വൽ ആണ്. പ്രായമായവർക്ക് ഇംഗ്ലീഷ് വലിയ വശമില്ല. ഇംഗ്ലീഷിൽ ഒരക്ഷരം പോലും സംസാരിക്കാനറിയാത്തവരും അവിടുണ്ട്. കൌതുകരമായി തോന്നിയ ഒരു കാര്യം; അക്കേഡിയൻ ഫ്രഞ്ചിലെ മിക്ക തെറികളും ക്രൈസ്‌‌തവ സിംബളുകളാണ്. യേശു കൄസ്തുവിൻറെ താടിയും, മുടിയും. കന്യാമറിയത്തിൻറെ പല അവയവങ്ങൾ എന്നു വേണ്ട എല്ലാ ക്രൈസ്തവ ബിംബങ്ങളും തെറിയാണ്. “ഡാ മാമോദീസെ” എന്നൊക്കെ വിളിച്ചാൽ കട്ടത്തെറിയാണ്. ഈ തെറികളുടെ ഉത്ഭവങ്ങളിലേയ്‌‌ക്ക് ഒരു ചെറിയ യാത്ര നടത്തി നോക്കി. അക്കേഡിയൻ ഫ്രഞ്ചിൽ മാത്രമല്ല, ഫ്രഞ്ചിലും, ഇതര വെസ്‌‌റ്റേണ് സംസ്കാരങ്ങളിലും തെറികൾ മൊത്തം മത ചിഹ്നങ്ങളാണ്. യേശു കൄസ്തു, കന്യാമറിയം, മോശ എന്ന വേണ്ട കുർബ്ബാനയ്‌‌ക്കുപയോഗിക്കുന്ന കാസയും പീലാസയും വരെ തെറികളാണ്. ഇതിലെ ബ്ലാസ്‌‌ഫെമി ആണ് ഒഫൻസ്സീവ് എന്നാണ് വെയ്‌‌പ്പ്. പക്ഷെ കാലക്രമേണെ ഇതിലെ ബ്ലാസ്‌‌ഫെമിയുടെ അംശങ്ങൾ മാറുകയും ഇവ വെറും തെറിപദങ്ങളുമായി മാറി.

ഇംഗ്ലീഷിലേയ്‌‌ക്കും ഇതിൻറെ സ്വാധീനം കടന്നു വന്നു. ഹോളി ക്രൈസ്‌‌റ്റ്; ഹോളി ഫങ് ക്രൈസ്‌‌റ്റ് ഒക്കെ തെറികളാണ്. പല തെറികളും ടി.വിയ്‌‌ക്കു വേണ്ടി മിൻസ് ചെയ്ത് വെള്ളം ചേർത്ത് വിളിക്കാനും തുടങ്ങി. ഹോളി ക്രൈസ്‌‌റ്റ് എന്നത് ഹോളി കൌ എന്നാക്കിയത് ടി.വി യ്‌‌ക്കു വേണ്ടി ഭാഷാന്തരം വരുത്തിയതാണ്. വാട്ട് ദ ഫ എന്നത് വാട്ട് ദ ഹെക് ആയി മാറിയ പോലെ. ക്രൈസ്തവർ മാത്രമല്ല, ഇതര മതസ്ഥരും “ജീസ്”, “ഗോഷ്” എന്നൊക്കെ സ്ഥിരം ഭാഷയിൽ ഉപയോഗിച്ചു തുടങ്ങിയതും ഇതിലെ ബ്ലാസ്‌‌ഫെമി കാലാന്തരങ്ങളിൽ ഡൈലൂട് ചെയ്യപ്പെട്ട് പോയതു കൊണ്ടാണ്.തെറികൾ സംസ്കാരത്തിൻറെ ഫിൽറ്ററുകളാണ്. എന്തു ഏതും കടന്നു പോകാൻ പരുവത്തിൽ ഈ ഫിൽറ്ററിൻറെ സുഷിരങ്ങൾ വലുതായിമാറുമ്പഴാണ് സംസ്കാരങ്ങൾ പരിണമിച്ചു ആധുനീകമാകുന്നത്.