fbpx
Connect with us

Humour

ഇന്ദിരാഗാന്ധിയുടെ അശ്ലീലചിത്രം വരച്ചെന്ന ആരോപണത്തിൽ പെട്ട് പത്താംവയസിൽ വര ജീവിതം അവസാനിപ്പിക്കണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാൻ

ഇന്ദിരാഗാന്ധിയുടെ അശ്ലീല ചിത്രം വരച്ചു എന്ന ആരോപണത്തിൽ പെട്ട് പത്ത് വയസ്സിൽ എന്റെ വര ജീവിതം അവസാനിപ്പിക്കണ്ടി

 167 total views,  1 views today

Published

on

ഒരു ചുവരെഴുത്തുകാരന്റെ അന്ത്യം.

Ranjith Antony യുടെ പോസ്റ്റ്

ഇന്ദിരാഗാന്ധിയുടെ അശ്ലീല ചിത്രം വരച്ചു എന്ന ആരോപണത്തിൽ പെട്ട് പത്ത് വയസ്സിൽ എന്റെ വര ജീവിതം അവസാനിപ്പിക്കണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാൻ.ഒരു അസമ്പ്ലി ഇലക്ഷൻ കാലം. 40 കൊല്ലം മുന്നെ ഈ ഇലക്ഷൻ സമയമൊക്കെ ഒരു ഉത്സവമായിരുന്നു. അന്നത്തെ ഒരു നേരമ്പോക്ക് ചുവരെഴുതിന്നിടത്ത് വായ നോക്കി നിൽക്കുന്നതാണ്. നാട്ടിലെ ലോക്കൽ വര പുലികൾ കുമ്മായവും പെയിന്റു പാട്ടയുമായി സൈക്കിളിൽ പോകുന്നത് കാണുമ്പഴേ, പിന്നാലെ കൂടും. ഇന്ന് ഏത് മതിലിലാണ് കലാവിരുത് തെളിയുന്നതെന്ന ആകാംഷയാണ് പിന്നെ. വര തുടങ്ങിയാൽ കണ്ണിമ വെട്ടാതെ നോക്കി നിൽക്കും. ഒരു 2-3 മണിക്കൂറൊക്കെ പോകുന്നത് അറിയില്ല. കൌമാരം ആഘോഷമാക്കാൻ ഇതൊക്കെ മതി.

ഈ അനുഗ്രഹീത കലാകാരൻമ്മാരുടെ കരവിരുത് കണ്ട് പ്രചോദനമുൾക്കൊണ്ട് ചില്ലറ കലാ പരിപാടികൾ വീടിന്റെ ചുമരിലൊക്കെ നമ്മളും നടത്തും. അതിന് പെയിന്റൊന്നും ആരും വാങ്ങി തരില്ല. ബിസ്മിയുടെ മഷി, അല്ലെങ്കിൽ തുണിമുക്കാൻ വാങ്ങുന്ന നീലം ഒക്കെയാണ് പെയിന്റുകൾ. ചകരി ചതച്ച് ഉണ്ടാക്കുന്നതാണ് ബ്രഷ്. വീട്ടിലെ ചുറ്റുമതിലിന്റെ ഉൾവശമാണ് ക്യാൻവാസ്. വരച്ച് വരച്ച് മതിലു മുഴുവൻ നീല നിറത്തിലുള്ള “നീല പടങ്ങൾ” നിറഞ്ഞു.

ഒരു ദിവസം എവിടുന്നൊ കുറേ കളർ ചോക്കുകൾ കിട്ടി. കളർ ചോക്കൊക്കെ അത്യപൂർവ്വമായ കാലമാണ്. അമ്മ കോളേജിൽ നിന്ന് എടുത്ത് കൊണ്ട് വന്നതാകാനാണ് ചാൻസ്. വരകൾക്ക് മിഴവേകുന്ന കളറുകൾ ഉപയോഗിക്കാൻ ഒരു അവസരം കിട്ടിയിരിക്കുകയാണ്. ഉടനെ എവിടെങ്കിലും ഉപയോഗിച്ചേ പറ്റു. അതും നാലാളു കാണ്കെ വേണം.രാവിലെ ചോക്കുമായി പുറത്തിറങ്ങി. ആറു വയസ്സുകാരൻ അനിയനും കൂടെ ഉണ്ട്. ഞങ്ങൾ കുറേ നേരം ചില ചുവരെഴുത്തൊക്കെ കണ്ട് നിന്നു. പിന്നെ അത് വരെ പയറ്റിയ ചില വര അടവുകൾ ഒന്ന് പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു. ഇവരൊക്കെ വരയ്ക്കുന്ന കണ്ട് ഇന്ദരാഗാന്ധിയുടെ മുഖം മാത്രം വൃത്തിയായി വരയ്ക്കാൻ അറിയാം. വര തുടങ്ങുന്നവരൊക്കെ മുഖത്തൂന്നാണല്ലൊ തുടങ്ങുക. ബാക്കി അവയവങ്ങളൊക്കെ മേ കോ ആയാലും മുഖം ശരിയായ സംതൃപ്തിയിൽ വര തീർക്കാം.

Advertisement

നമുക്ക് കിട്ടിയ പ്രതലം മെയിൻ റോഡിൽ നിന്ന് ഊടു വഴിയലേയ്ക്ക് തിരിയുന്ന മൂലയിലെ ഒരു കലുങ്കാണ്. അതായത് കണ്ണായ സ്ഥലം. കോണ്ഗ്രസ്സുകാർ ബുക് ചെയ്തിട്ട കലുങ്കാണ്. അതിലാണ് കലാപരിപാടി.
ആദ്യം ഒരു റോസ് കളർ ചോക്ക് കൊണ്ട് വൃത്തിയായി മുഖം വരച്ചു. വരയൊക്കെ ഗംഭീരമായെന്ന് അനിയനും സമ്മതിച്ചു. പക്ഷെ, ഒരു അപൂർണ്ണത. നമ്മുടെ മൊത്തം കഴിവും പുറത്ത് വന്നിട്ടില്ല. അതിനാൽ ഇന്ദിരാഗാന്ധിക്ക് ഉടലും ഫിറ്റ് ചെയ്യാമെന്ന് തീരുമാനമായി. ഉടൽ അര വരെ വരച്ചു. നല്ല പുള്ളിയുള്ള സാരി ഉടുപ്പിച്ചു. ഇപ്പ കണ്ടാൽ നല്ല ഇരുത്തം വന്ന ഒരു വരയ്ക്കാരൻ വരച്ചതാന്നെ പറയു. സ്വയം അഭിമാനം തോന്നി.

എന്നാലും പൂർണ്ണത പോരെന്ന തോന്നൽ. ഇനിയും കഴിവ് മൊത്തം പുറത്ത് വന്നിട്ടില്ല.
ബാക്കി കൂടെ വരയ്ക്കണം. കാലുകളും പാദങ്ങളും, സാരി ഫുള്ളും വരയ്ക്കണം. എന്നാലെ പൂർണ്ണതയാകു. പക്ഷെ ഒരു ചെറിയ ട്വിസ്റ്റും വേണം. ഇന്ദിരാഗാന്ധി ചാടുന്നതായി തോന്നണം. അങ്ങനെ വളരെ കഷ്ടപ്പെട്ട് ഇന്ദിരാഗാന്ധി ചാടുകയും, ചാടുമ്പോൾ സാരി പൊങ്ങുന്നതൊക്കെ ഫീൽ ചെയ്യുന്ന രീതിയിൽ ആ കലാസൃഷ്ടി പൂർത്തിയാക്കി.
മാറി നിന്ന് വീക്ഷിച്ചപ്പോൾ ഉഗ്രനായിട്ടുണ്ട്.
അപ്പഴാണ് അനിയന് ഒരു സംശയം. ചാടുന്നതായി അത്ര പെട്ടെന്ന് തോന്നുന്നില്ല. പറഞ്ഞാലെ അറിയു. എന്തേലും ചെയ്യണം.
ഐഡിയ. കോമിക്കുകളിലൊക്കെ ആൾക്കാർ ചാടുമ്പോൾ പൊടി പൊങ്ങുന്നതായി താഴെ ഒരു പുക കാണാം. അതും കൂടെ വരച്ചാൽ ആ ഫീൽ കിട്ടും. ഒട്ടും അമാന്തിച്ചില്ല. വരച്ചു.

തിരിഞ്ഞും മറിഞ്ഞും നോക്കി. കിടിലം. ഞാനും ഒരു ചുവരെഴുത്ത് കാരനായിരിക്കുന്നു.
ഉച്ചയ്ക്ക് വീട്ടിൽ ചെന്നപ്പോൾ നല്ല വെണ്ടയ്ക്കാ ചാറും വേളൂരി വറത്തതും. മൈ ഫേവററ്റ്. ഒരു നാഴി അരീടെ ചോറും ഉണ്ട് ഒന്ന് മയങ്ങാൻ കിടന്നു. ചുവരെഴുത്തിനൊക്കെ ആളുകൾ നമ്മളെ തേടി വരുന്നതൊക്കെ സ്വപ്നം കണ്ട് സുഖമായി ഉറങ്ങി.
എഴുന്നേറ്റ് വന്നപ്പോൾ അമ്മയും അനിയനും ഉമ്മറത്തെ മുറിയുടെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നു. മുറ്റം നിറയെ ആളുകളുണ്ട്. എന്തൊക്കെയൊ ഉറക്കെ സംസാരിക്കുന്നുണ്ട്.
അമ്മയുടെ പുറകിൽ ചെന്ന് പമ്മി പുറത്തേയ്ക്ക് നോക്കി. മുറ്റം നിറയെ വെള്ള ഖദറിട്ടവർ. അവരുടെ നടുവിൽ ഷർട്ടിടാത്ത അപ്പനും. എന്റെ മുഖം കണ്ടതോടെ അവിടെ നിന്നവരുടെ മുഖം ഒരേ താളത്തിൽ എനിക്ക് നേരെ തിരിഞ്ഞു. സംഗതി പന്തിയല്ലെന്ന് അപ്പഴേ മനസ്സിലായി.
“രഞ്ജിത്, ഇങ്ങ് വരൂ”. അപ്പനങ്ങനാണ്, ഫുൾ പേരെ വിളിക്കു. അച്ചടിഭാഷയിലെ ആ വിളി കേട്ടപ്പഴേ ഞാനെന്തൊ പ്രശ്നത്തിലാണെന്ന് മനസ്സിലായി.
ഞാൻ ചെന്നു.
“രഞ്ജിത്, ആരാധ്യയായ ശ്രീമതി ഇന്ദിരാഗാന്ധിയെ അപമാനിച്ചതായി ഇവർ പരാതി പറയുന്നല്ലൊ.” ദേ പിന്നേം അച്ചടി ഭാഷ. അപ്പന് ടെൻഷൻ വന്നാലൊ, സ്ട്രെസ്സടിച്ചാലൊ പിന്നെ മണിപ്രവാളത്തിലായിരിക്കും സംസാരം.
യെന്ത് അപമാനം. എവിടെ, എപ്പൊ, എങ്ങനെ. കുറെ ചോദ്യങ്ങൾ മനസ്സിലൂടെ മിന്നി മറഞ്ഞു.
“രഞ്ജിത്, ആരാദ്ധ്യയായ ശ്രീമതി ഇന്ദിരാഗാന്ധി സാരി ഉയർത്തി മൂത്രം ഒഴിക്കുന്ന ചിത്രം നീ വരച്ചു എന്നാണല്ലൊ ഇവർ പറയുന്നത്.”
തകർന്ന് പോയി. ഇന്ദിരാഗാന്ധി പൊടി പടർത്തിക്കൊണ്ട് ചാടുന്ന പടമാണ് ഞാൻ വരച്ചത്. ആ പൊടി പടലം നിലത്ത് തളം കെട്ടി കിടക്കുന്ന മൂത്രമായാണ് പ്രേഷകർക്ക് തോന്നിയത്. ചാടിയപ്പോൾ ഉയർന്ന് പോയതാണ് സാരി, അല്ലാതെ അവർ സാരി പൊക്കി പിടിച്ചിരിക്കുന്നതല്ല. ഇതൊക്കെ ആരോട് പറയും. എങ്ങനെ പറയും. പറഞ്ഞാൽ അവർ വിശ്വസിക്കുമൊ.
ഒന്നും മിണ്ടിയില്ല. സ്തബ്ദ്ധനായി നിന്ന് പോയെന്ന് പറഞ്ഞാൽ മതി.

“എന്റെ മകൻ രഞ്ജിത്തിന് വേണ്ടി ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഇനി ഇത് ആവർത്തിക്കില്ല എന്നുറപ്പ് തരുന്നു”.
അപ്പൻ യോഗം പിരിച്ചു വിട്ടു. തത്കാലം തടി കയിച്ചിലായി. കള്ളിക്കാടെന്ന ആ ഗ്രാമത്തിൽ കടം ചോദിക്കാനുള്ള അവരുടെ ചുരുക്കം ചില സോഴ്സുകളിലൊരാൾ അപ്പനായത് കൊണ്ടും. കോണ്ഗ്രസ്സിന് രണ്ട് വോട്ട് ഉറപ്പുള്ളതു കൊണ്ടുമാണ് അപ്പന് അന്ന് തല്ല് കൊള്ളാതിരുന്നത്. ഇന്നായിരുന്നേൽ ചിലപ്പോൾ കിട്ടിയേനെ.
ഒരു കലാകാരന്റെ മരണമാണ് നിങ്ങളിവിടെ കണ്ടത്. പത്ത് വയസ്സിൽ അവൻ ബ്രഷ് താഴെ വെച്ചു. പിന്നെ തൊട്ടിട്ടില്ല. അറിയാതെ ഒന്ന് കുത്തി വരച്ചിട്ടു പോലുമില്ല.

Advertisement

എന്ത് കൊണ്ടാണ് വലിയ വരയ്ക്കാരൊക്കെ മോഡേണ് ആർട്ടിലേയ്ക്ക് തിരിയുന്നതെന്ന് അന്ന് മനസ്സിലായി. വലിയ മോഡേണ് ആർട്ടൊക്കെ വരയ്ക്കുന്നവരോട് ഞാൻ രഹസ്യമായി ചോദിക്കും; ചെറുപ്പത്തിലെങ്ങാനും ഇന്ദിരാഗാന്ധിയുടെ പടം വരച്ചിട്ടുണ്ടോന്ന്. അവർ കള്ള ചിരി ചിരിക്കും. അപ്പ എനിക്ക് കാര്യം മനസ്സിലാവും.

 168 total views,  2 views today

Advertisement
Entertainment6 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment7 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment7 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX7 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy8 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment8 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health8 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy9 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket10 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment10 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment11 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment6 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment7 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment3 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment3 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment3 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »