Ranjith Antony എഴുതിയ കുറിപ്പിൽ അവസാനഭാഗത്തോട് യോജിപ്പില്ല എങ്കിലും അതിന്റെ ആദ്യ ഭാഗത്തിലെ ഹ്യൂമർ ചർച്ചാവിഷയമാകേണ്ടതാണ്. ആ പരിപാടിയോടു പ്രതികരിച്ച സ്ത്രീ പരിപാടിക്ക് വന്നതൊന്നും ആയിരിക്കില്ല, ഒരു പക്ഷെ വിശ്വാസിയായിരിക്കാം അമ്പലത്തിൽ വന്നതാകും. അപ്പോൾ അവിടെ ഒരു പരിപാടി നടക്കുന്നത് കണ്ടപ്പോൾ കയറിയതും ആകാം. കാരണം ഭക്തജനങ്ങൾ തൊഴാൻ വന്നാൽ അവർ അമ്പലത്തിലെ ഓഡിറ്റോറിയത്തിൽ എന്തെങ്കിലും പ്രോഗ്രാം നടക്കുന്നതുകണ്ടാൽ വെറുതെ കയറിയിരുന്നു കാണാറുണ്ട്. അത് സ്വാഭാവികമായ കാര്യമാണ്.

അവിടെ ഒരു സിമ്പോസിയം എന്ന് പറഞ്ഞു ആളുകളെ പറ്റിച്ചാണ് സംഘി ആന്റിമാർ പരിപാടി നടത്തിയത് എന്നാണു കേൾക്കുന്നത്. അങ്ങനെ പരിപാടി എന്തെന്ന് തിരിച്ചറിഞ്ഞ ആ വനിത അതിനെ ചോദ്യം ചെയ്തതാകാം.

ക്ഷേത്രത്തിലാണോ രാഷ്‌ടീയ പരിപാടി ? ഭാവിയിൽ സംഘികൾ അങ്ങനെയൊക്കെ ചെയ്തേയ്ക്കാം പക്ഷെ ഇപ്പോൾ അത്തരം കാര്യങ്ങൾ ക്ഷേത്രങ്ങളിൽ അങ്ങനെ ചെയ്യാറില്ല. കാരണം രാഷ്‌ടീയമായി വിരുദ്ധ ആശയക്കാർ വരുന്ന ഇടമാണ് ക്ഷേത്രം. അതിപ്പോൾ സംഘികളുടെ ഉടമസ്ഥതയിൽ ഉള്ള ക്ഷേത്രമായാലും പ്രകടമായി അവിടെ രാഷ്ട്രീയ പക്ഷപാതം കാണിക്കില്ല. സംഘികൾ മാത്രം വന്നതുകൊണ്ട് ഒരു ക്ഷേത്രവും നടത്തിക്കൊണ്ടു പോകാൻ പറ്റില്ലല്ലോ.

Ranjith Antony എഴുതുന്നു 

സിന്ദൂരം ഇട്ടാൽ മക്കളെ കാക്ക കൊത്തില്ല എന്ന കണ്ടുപിടുത്തം ഇഷ്ടപ്പെട്ടു. ബട്ട്‌, ഇതിന്റെ ലോജിക്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അമ്മ സിന്ദൂരം തൊട്ടാൽ മക്കൾ എങ്ങനെ രക്ഷപെടും. പോട്ടെ; ഇവരുടെ ലോജിക്കുകൾ ചികയുന്നത്‌ ഒരു വൃഥാ എക്സെർസ്സൈസ്‌ ആണല്ലൊ. തീർത്തും മനസ്സിലാകാത്ത വേറൊരു സംഗതി ഇവരെ എതിർത്ത സ്ത്രീ പെട്ടെന്ന് ധീരയും മതേതരത്തിന്റെ പ്രതിനിധിയും ആയതെങ്ങനയെന്നാണു. ഒരു കാര്യം മനസ്സിലാക്കണം. പാവകുളം അമ്പലത്തിൽ നടന്ന ഈ പരിപാടി CAA/NRC വിശദീകരണ യോഗമായിരുന്നു. അവിടെ എത്തിയവർ എല്ലാം ഇതിനെ അനുകൂലിക്കുന്നവരുമാണു. ഈ ധീരയും അവർക്കൊപ്പമുള്ള ആൾ തന്നെയാണു. ഏതൊ ചെറിയ ഒരു ടെക്നിക്കാലിറ്റി അവർക്കിഷ്ടപ്പെട്ടില്ല എന്നെ ഉള്ളു.  സീ. രണ്ടു തരം CAA/NRC അനുകൂലികൾ ഉണ്ട്‌. പ്രകടമായ മുസ്ലീം/മനുഷത്വ വിരുദ്ധത പറയാൻ മടി ഇല്ലാത്തവരും, ഇതേ കാര്യം താത്വികമായി അവതരിപ്പിക്കുന്നവരും. സിന്ദൂരം ഇട്ട അമ്മ ആദ്യ ഗ്രൂപ്പിലും. സിന്ദൂരം ഇടാത്ത അമ്മ രണ്ടാം ഗ്രൂപ്പിലും എന്ന വത്യാസമെ ഉള്ളു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.