വീഗാലാന്റിലെ അപകടത്തിനുശേഷം വിജേഷ് ഇരുന്നു പോയി, പക്ഷെ ഇരുന്നു കൊണ്ട് ഓടുകയാണ്,അതും നൂറേ നൂറിൽ

451

Ranjith Antony

Vijesh Vijayan എന്ന പേരു പറഞ്ഞാൽ മലയാളികൾ അറിയണമെന്നില്ല. പക്ഷെ വിജേഷിനെ നിങ്ങളെല്ലാവരും അറിയും. ചുരുങ്ങിയ പക്ഷം വിജേഷിന്റെ കഥ നിങ്ങളെല്ലാവരും കേട്ടിട്ടുണ്ട്.

2002 വീഗാലാൻഡിൽ ഉണ്ടായ ഒരു ആക്സിഡന്റിൽ കഴുത്തിനു താഴെ തളർന്ന് പോയ ഒരു പയ്യന്റെ കഥ അന്ന് പത്രങ്ങളിൽ നിങ്ങൾ വായിച്ചിരിക്കും. ആ പയ്യനാണ് വിജേഷ്. അപകടം നടക്കുമ്പോൾ മെക്കാനിക്കൽ എഞ്ജിനീറിങ് വിദ്യാർത്ഥി ആയിരുന്നു. ആ കോഴ്സ് ഉപേക്ഷിക്കണ്ടി വന്നു. പിന്നെ കോമേഴ്സെടുത്ത് ഡിഗ്രി പാസായി. അതിനു ശേഷം പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും.

വിജേഷ് ഇരുന്നു പോയി. പക്ഷെ ഇരുന്നു കൊണ്ട് ഓടുകയാണ്. അതും നൂറേ നൂറിൽ. പഠനശേഷം കോർപ്പറേറ്റ് ജോലി. പാലിയേറ്റീവ് സൊസൈറ്റിയിൽ കൌണ്സലർ. വീൽചെയർ പരിമതരുടെ സംഘടനയിലെ ബോർഡ് മെമ്പർ. അവസാനം വെള്ളപ്പൊക്ക ദുരിദാശ്വാസ പ്രവർത്തനത്തിലും മുൻ നിരയിൽ വിജേഷ് ഉണ്ടായിരുന്നു. ഒരു മാനുവർ വീൽചെയറിലിരുന്ന് വിജേഷ് ജീവിത വിജയങ്ങൾ കയ്യെത്തി പിടിക്കുകയാണ്.

പത്ത് വർഷം നാട്ടിൽ ജോലി ചെയ്തതിനു ശേഷം, വിജേഷ് വീൽചെയറും ഉരുട്ടി ജർമ്മനിയിൽ എത്തിയിരിക്കുകയാണ്. ഒരു ജോലിയോടൊപ്പം പഠനമാണ് ലക്ഷ്യം. പരസഹായമില്ലാതെ ജീവിക്കാനുള്ള ഒരു പരിതസ്ഥിഥി സൃഷ്ടിക്കുകയാണ് ഉദ്ദേശ്ശം.

വിജേഷിനൊരു സഹായം വേണം. രണ്ട് കാര്യങ്ങളിലാണ്.

1. ബെർലിൻ ഒരു പഴയ സിറ്റിയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബിൽഡിങ്ങുകളാണ് മുഴുവൻ. ലിഫ്റ്റുള്ള കെട്ടിടങ്ങൾ കുറവാണ്. അതിനാൽ വീൽ ചെയർ ആക്സസ്സിബിൾ ആയൊരു താമസ സ്ഥലം ആണ് ഉടനെ വേണ്ടത്. ഉപ്പൊ യൂത്ത് ഹോസ്റ്റലുകളിലാണ് താമസം. അവിടെ രണ്ടാഴ്ചകളിൽ കൂടുതൽ താമസിക്കാൻ അനുവദിക്കില്ല. അതിനാൽ ഒരു ഹോസ്റ്റലിൽ നിന്ന് വേറൊന്നിലേയ്ക്ക് ഓടി കൊണ്ടിരിക്കുകയാണ്. കുറഞ്ഞ ചിലവിൽ ഒരു പെർമ്മനന്റ് സെറ്റപ്പാണ് ഉടൻ വേണ്ടത്.

2. ഒരു ജോലി. ശാരീരിക പരിമിതികളുണ്ടെന്ന് കണക്കാക്കണ്ട. ജീവിതത്തോട് ഒരു ആവേശമാണ് ഈ മനുഷ്യന്. പ്രൊജക്ട് കോർഡിനേറ്റർ, സെയിൽസ്, കസ്റ്റമർ റിലേഷൻസ്സിലൊക്കെ ആണ് വിജേഷിന്റെ പ്രവർത്തി പരിചയം. ആ മേഖലയിൽ എന്തെങ്കിലും ജോലി സാദ്ധ്യതയൊ, ജോലി കൊടുക്കാൻ സാദ്ധ്യതയുള്ളവർ ഉണ്ടെങ്കിലൊ അറിയിക്കണം.

സൌകര്യമുള്ള താമസത്തിനൊ, ജോലിക്കൊ ജർമ്മനിയിൽ എവി വേണമെങ്കിലൊ മാറാൻ തയ്യാറാണ്.വിജേഷിന്റെ ലിങ്ക്ഡിൻ പ്രൊഫൈൽ ഇവിടെ കാണാം https://www.linkedin.com/in/vijayanvijesh/. ഈമെയിലിലും ബന്ധപ്പെടാം. [email protected]

PS. ക്രിസ്തമസ്സാണ് ജർമ്മനിയിൽ മലയാളി അസോസിയേഷനുകൾ ആക്ടീവാകുന്ന സമയമാണ്. അവരുടെ ഒക്കെ വാട്സാപ്പുകളും ആക്ടീവായിരിക്കും. അതിനാൽ ഈ ഒരു കുറിപ്പ് ജർമ്മനിയിൽ നിങ്ങൾക്ക് പരിചയമുള്ള വാട്സാപ് ഗ്രൂപ്പുകളിൽ അയച്ചു കൊടുക്കുമൊ ?