ഇന്നലെ മുഴുവൻ സോഷ്യൽ മീഡിയയിൽ താരമായി നിന്നതു ചുഞ്ചു നായർ എന്ന പൂച്ചയാണ്. വളർത്തു മൃഗങ്ങൾക്ക് പേരിടുന്നത് സ്വാഭാവികമെങ്കിലും അതിൽ ജാതി ചേർക്കുന്നത് ആദ്യത്തെ സംഭവമായതിനാൽ പരിഹാസങ്ങളുടെ ട്രോൾ മഴയായിരുന്നു എവിടെയും. ഹീനമായ ജാതി വ്യവസ്ഥയോട് പുച്ഛവും ദേഷ്യവും ഉള്ളവർ മുഴുവൻ ഈ സംഭവത്തെ വല്ലാത്തൊരു ആനന്ദത്തോടെ ആഘോഷിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യം നോക്കിയാൽ സാമാന്യബുദ്ധി ഉള്ളവർ ആരും തന്നെ ഇത്തരമൊരു കാര്യം പത്രത്തിൽ കൊടുത്തിട്ടില്ല എന്നിരിക്കെ ഇതിനു പിന്നിൽ ചില അജണ്ടകൾ ഉണ്ട് എന്ന് മനസിലാക്കാം. രഞ്ജിത്ത് കണ്ണൻകാട്ടിലിന്റെ പോസ്റ്റ് വായിക്കുമ്പോൾ ശരിക്കും ആരാണ് വിഡ്ഢികൾ എന്നും ഈ പരസ്യത്തിന്റെ ഉറവിടം എവിടെയെന്നും മനസിലാക്കാം.

Ranjith Kannankattil എഴുതുന്നു

പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുകളായ ഐ ഐ റ്റി/ഐ ഐ എം/ ഐ എസ്‌ ബി തിങ്ക് ടാങ്കുകളാണ് പാർട്ടി പ്രവർത്തകരുടെ പോസ്റ്റ് മുതൽ പ്രധാനമന്ത്രിയുടെ അഭിസംബോധന വരെ ഫോർമുലേറ്റ് ചെയ്യുന്നത്. ശബരിമലയും കാസറഗോഡും, പശുവാക്രമണവും, കുമ്മനത്തിന്റെ കൈകെട്ടും, ഉമ്മൻ ചാണ്ടിയുടെ ട്രെയിൻ യാത്രയും ഒക്കെ തീരുമാനിക്കുന്നതും ഇമ്പ്ലിമെന്റേഷൻ ഗൈഡ് ചെയ്യുന്നതും അവരാണ്.

ചുഞ്ചു നായർ എന്ന പൂച്ചയുടെ തന്ത/തള്ളയില്ലാത്തനുശോചനം (ഐ മീൻ, ഉടമയില്ലാപ്പത്രവാർത്ത) ഇത്തരത്തിൽ ഡിസൈൻ ചെയ്യപ്പെട്ട പോസ്റ്റാകാനേ തരമുള്ളൂ. അന്തം കമ്മീസ് ഡിസ്കസ് ചെയ്ത് അത് പോപ്പുലറാക്കും എന്നറിഞ്ഞുകൊണ്ട് കേരളത്തിലേക്ക് ഷൂട്ട് ചെയ്ത ഒരു സ്ട്രാറ്റജിക്കൽ ഉണ്ട.

Ranjith Kannankattil

ഇതിലെ പൊളിറ്റിക്കൽ കറക്ട്നസ് ചർച്ച ചെയ്യുമ്പോൾ ഹർട്ട് ആകുന്ന പാർട്ടിയിലെ തന്നെ ഒരു ന്യൂനപക്ഷമുണ്ട്. അവരെങ്കിലും ആത്മരോഷത്താൽ പരസ്യമായോ രഹസ്യമായോ പാർട്ടി മാറും. ഇത്തരത്തിൽ അടുത്ത 20 വർഷത്തിൽ വംശനാശം നേരിടുന്ന ഇനമായി കമ്മ്യൂണിസ്റ്റുകൾ മാറും. പിന്നീട് റൊമാന്റിക് കമ്മ്യൂണിസം പുസ്തകങ്ങളിലേയ്ക്ക് ചേക്കേറും. ശേഷം ഒരു 40 വർഷമെങ്കിലും എടുക്കും ഇതൊന്ന് തിരിച്ചുമുളയ്ക്കാനും ഇല കിളിർക്കാനും. കേരളത്തിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വോട്ട് ചെയ്ത 80 ലക്ഷം ആളുകളിൽ ആദർശധീരത ഉള്ളവർ വിരലിലെണ്ണാവുന്ന ശതമാനമേയുള്ളൂ. അതിന്റെ പത്തിലൊന്നുപോലും കാണില്ല പാർട്ടി പ്രോഗ്രാമിനെ പറ്റി ധാരണയുള്ളവർ.

ഇങ്ങനിരിക്കേ, ചൂണ്ടയിൽ ജാതി കൊരുത്ത് കേഡർമാരെക്കൊണ്ട് പോസ്റ്റിടീപ്പിച്ച്, പാളയത്തിൽ തന്നെ പടയുണ്ടാക്കാനുള്ള ബുദ്ധി CAT 99.99 പെർസെന്റൈലും, JEE അഡ്വാൻസ്ഡ് 99.98 പെർസെന്റലും നേടി പാസായ ബുദ്ധിജീവികൾക്കുണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ. ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇത്തരക്കാർക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാണ്.

കേംബ്രിഡ്ജ് അനലിറ്റിക്കയെപ്പോലെയുള്ള ഒരു ഡസനോളം കമ്പനികളെങ്കിലും ഇന്ത്യയിൽ കാണണം. ഇത്തരത്തിൽ മൂന്നു് കമ്പനികളിൽ നിന്ന് ഇന്റർവ്യൂ കോളും എനിക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് സഖാക്കളേ, സതീർത്ഥ്യരേ, നിങ്ങൾക്കിട്ടു തരുന്ന ഇരകളിൽ കുടുങ്ങാതിരിയ്ക്കുക.

മനുഷ്യരെ മനസ്സിലാക്കുക.

Image result for chunchu nair

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.