അസത്യവും അക്രമവും മാത്രം സംരക്ഷിക്കപ്പെടുന്ന ഒരു രാജ്യത്തെ എന്ത് വിളിക്കണം?

489

രഞ്ജിത്ത് ലാൽ മാധവൻ എഴുതുന്നു

സഞ്ജീവ് ഭട്ട് ഹിന്ദുവായിരുന്നു.. പക്ഷെ സംഘപരിവാറിന് എതിരായിരുന്നു.. ജീവപര്യന്തം ശിക്ഷ കിട്ടി

രഞ്ജിത്ത് ലാൽ മാധവൻ
രഞ്ജിത്ത് ലാൽ മാധവൻ

ഹേമന്ത് കർക്കരെ ഹിന്ദുവായിരുന്നു.. പക്ഷെ സംഘപരിവാറിന് എതിരായിരുന്നു… കൊല്ലപ്പെട്ടു

ജസ്റ്റിസ് ലോയ ഹിന്ദുവായിരുന്നു സംഘപരിവാറിന് എതിരായിരുന്നു.. ദുരൂഹ സാഹചര്യത്തിൽ മരണപെട്ടു

സുബോധ് കുമാർ ഹിന്ദുവായിരുന്നു അഖ്ലാഖ് കേസിൽ സംഘപരിവാറിന് എതിരായിരുന്നു.. കൊല്ലപ്പെട്ടു

ഗൗരി ലങ്കേഷ് ഹിന്ദുവായിരുന്നു സംഘപരിവാറിന് എതിരായിരുന്നു… കൊല്ലപ്പെട്ടു

കൽബുർഗി ഹിന്ദുവായിരുന്നു സംഘപരിവാറിന് എതിരായിരുന്നു…. കൊല്ലപ്പെട്ടു

പൻസാരെ ഹിന്ദുവായിരുന്നു സംഘപരിവാറിന് എതിരായിരുന്നു… കൊല്ലപ്പെട്ടു

ഗാന്ധിജി ഹിന്ദുവായിരുന്നു.. സംഘപരിവാറിന് ഏതിരായിരുന്നു.. കൊല്ലപ്പെട്ടു

സിമ്പിളായി പറഞ്ഞാ ഒരു ഹിന്ദുവായാ മാത്രം പോരാ സംഘപരിവാർ അനുകൂലി ആകണം..

എന്ന് വെച്ചാൽ കൂടെ പഠിച്ച മുസൽമാന്റെ പള്ളയ്ക്ക് കത്തി കയറ്റണം അതിന് കഴിഞ്ഞില്ലെങ്കിൽ അത് ചെയ്യുന്നവരെ ന്യായീകരിക്കണം

കോൺവെന്റിൽ കളിപ്പിച്ചും പഠിപ്പിച്ചും ഒരിക്കൽ പോലും എന്നെ മതം മാറ്റാൻ ശ്രമിക്കാതിരുന്ന കന്യാസ്ത്രീകളെ പച്ചക്ക് കത്തിക്കണം അല്ലെങ്കിൽ അത് ചെയ്യുന്നവരെ ന്യായീകരിക്കണം

കലാപങ്ങളിൽ ആയിരങ്ങളെ കൊന്ന് തള്ളുമ്പോൾ അതിനെ ന്യായീകരിക്കണം..

നിങ്ങൾ സംഘപരിവാറിനെ ന്യായീകരിച്ചോളൂ.. നാളെ നിങ്ങളുടെ മക്കൾ ഈ സംഘപരിവാറിനെ എതിർത്താൽ അവരുടെ ഗതിയും മറ്റൊന്നല്ല. അപ്പഴേ നിങ്ങൾക്ക് ഇത് രാമരാജ്യമല്ല ഹിന്ദുരാഷ്ട്രമല്ല എന്ന് ബോധ്യമാകൂ.. അപ്പോഴേക്കും ഒരുപാട് വൈകിപ്പോകും..

ഹിന്ദുരാഷ്ട്രമാകാൻ തയ്യാറെടുക്കുന്ന ഒരു രാജ്യത്ത് നീതിക്കൊപ്പം സത്യത്തിനൊപ്പം നിന്ന ഹിന്ദുക്കളുടെ അവസ്ഥയാണ് ഞാൻ മുകളിൽ പറഞ്ഞത്.. അനീതിയും അസത്യവും അക്രമവും മാത്രം സംരക്ഷിക്കപ്പെടുന്ന ഒരു രാജ്യത്തെ എന്ത് വിളിക്കണം? രാമരാജ്യമെന്നോ അതോ രാക്ഷസരാജ്യമെന്നോ??

 

Advertisements