10 വർഷമായി പൊറോട്ട അടിക്കുന്നവനെ നിരീക്ഷിക്കാൻ സംവിധാനമുള്ള നാട്ടിൽ കോടികൾ കൊണ്ട് രാജ്യം വിടുന്ന കൊള്ളക്കാരെ നിരീക്ഷിക്കാൻ സംവിധാനമില്ല

0
107

Ranjith lal madhavan

രാജ്യത്തെ കൊള്ളയടിച്ച മഹാൻമാരാണ്.. ബാങ്കുകളെയല്ലേ കൊള്ളയടിച്ചത് ബാങ്കുകൾ തന്നെ തട്ടിപ്പ് സ്ഥാപനകല്ലല്ലേ അവരെ കൊള്ളയടിച്ചെങ്കിൽ നന്നായി എന്ന് കരുതണ്ട. മിനിമം ബാലൻസിന്റെ പേരിൽ ഈടാക്കുന്ന ചാർജ് മുതൽ atm ഉപയോഗിക്കുന്നതിന് വരെ ചാർജുകൾ ഈടാക്കുന്നത് ഇവന്മാരൊക്കെ കട്ട് കൊണ്ടുപോയ പണം വസൂൽ ആക്കാനാണ്. എന്ന് വെച്ചാ ഇവരൊക്കെ കട്ട് കൊണ്ട് പോയ പണം ബാങ്കിന് തിരികെ നൽകുന്നത് ഞാനും നിങ്ങളും ഒക്കെയാണ് എന്നർത്ഥം.

10 വർഷമായി പൊറോട്ട അടിക്കുന്നവനെ നിരന്തരമായി നിരീക്ഷിക്കാൻ സംവിധാനമുള്ള നാട്ടിൽ പക്ഷേ പതിനായിരക്കണക്കിന് കോടികൾ കൊണ്ട് രാജ്യം വിടുന്ന കൊള്ളക്കാരെ നിരീക്ഷിക്കാൻ സംവിധാനമില്ല. നാട് വിട്ട മല്ല്യ പോണതിന് മുൻപ് അരുൺ ജയ്റ്റലിയെ കണ്ടിരുന്നു എന്നും ഓർക്കുക. നീരവ് മോദി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും അടുപ്പക്കാരനായിരുന്നു. മെഹുൽ ചൗസ്കി ബിജെപിയുടെ ഒരു പ്രധാനപെട്ട ഫണ്ടിങ് സോഴ്സ് ആയിരുന്നു.

വർഷം നാലഞ്ചായി ഇവന്മാർ രാജ്യം വിട്ടിട്ട്. എങ്ങിനെ രാജ്യം വിടാൻ കഴിഞ്ഞു? ആരാണ് അവർക്ക് രാജ്യം വിടാനും ഇവിടുള്ള പണം രാജ്യത്തിന് പുറത്തേക്ക് കടത്താനും സഹായിച്ചത്? ഒരു 10 ലക്ഷം രൂപ ഇവിടുന്ന് വേറൊരു രാജ്യത്തേക്ക് അയക്കാനുള്ള ഫോർമാലിറ്റീസിനെ കുറിച്ച് അറിവുള്ള ആരും പതിനായിരക്കണക്കിന് കോടി എങ്ങിനെ രാജ്യത്ത് നിന്നും കടത്തി കൊണ്ട് പോയി എന്നോർത്ത് മൂക്കത്ത് വിരൽ വെക്കും.

അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോ വീണ്ടും മല്ല്യയെയും മറ്റും വേട്ടയാടാനുള്ള നടപടി തുടങ്ങും. തിരഞ്ഞെടുപ്പ് കഴിയുമ്പോ അത് അവസാനിക്കും. രാജ്യത്തെ ബാങ്കിങ് സിസ്റ്റം തകരണം. അതിന് ബാങ്കുകൾ കുത്തുപാള എടുക്കണം. അതിന് ബാങ്കുകളെ കൊള്ളയടിക്കണം. അപ്പൊ ബാങ്കുകൾ കടക്കെണിയിലാകും. അപ്പൊ ലാഭത്തിലുള്ള ബാങ്കുകളെ കടക്കെണിയിൽ കുടുങ്ങിയ ബാങ്കുകളുമായി ലായിപ്പിക്കും. അതോടെ ലാഭത്തിലുള്ള ബാങ്കുകളും കടക്കെണിയിലാകും. വീണ്ടും കൊള്ളയടിക്കൽ തുടരും. അതോടെ ബാങ്കുകൾ തകരും. തകർന്ന ബാങ്കുകളെ ഏറ്റെടുക്കാൻ സ്വകാര്യ മേഖല മുന്നോട്ട് വരും. എയർ ഇന്ത്യ ലേലത്തിൽ വെക്കുന്നത് പോലെ നാളെ ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ ലേലത്തിൽ വെക്കും. സ്വകാര്യ ബാങ്കുകളുടെ ഷെയറുകൾ കോർപറേറ്റുകൾ വാങ്ങി കൂട്ടും… അതോടെ ബാങ്കിംഗ് മേഖല സർക്കാർ നിയന്ത്രിത കോർപറേറ്റുകളുടെ കയ്യിലാകും.

അതോടെ കാര്യങ്ങളിൽ ഒരു ഏകദേശ തീരുമാനമാകും. പേരും മതവും നോക്കി ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കുന്ന കാലം വിദൂരമല്ല എന്നാണ് പറഞ്ഞുവന്നത്. തീവ്രവാദ ബന്ധം ആരോപിക്കപെട്ടാൽ ആരുടെ ബാങ്ക് അകൗണ്ടുകൾ വേണമെങ്കിലും മരവിപ്പിക്കാൻ സാധിക്കുന്ന കാലവും വിദൂരമല്ല.

ഈ പൊറോട്ട അടിക്കുന്നവനെ പൊക്കിക്കൊണ്ട് പോയപ്പോൾ കാണിച്ച അതേ ലാഘവത്തിൽ തന്നെ പൊതുസമൂഹം അതിനെയും നോക്കിക്കാണും. കള്ളപ്പണം കൊണ്ട് കാക്കാമാർ തീവ്രവാദം നടത്തിയത് കൊണ്ടാണ് അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് ബാങ്ക് അകൗണ്ടുകൾ മരവിപ്പിച്ചത് എന്ന വാർത്ത പൊറോട്ട അടിച്ചു കിട്ടുന്ന കാശ് കൊണ്ട് ഇന്ത്യയെ തകർക്കാനുള്ള ആയുധം വാങ്ങാൻ ബംഗാളി തയ്യാറെടുത്തു എന്ന വാർത്ത വിശ്വസിച്ചത് പോലെ ആളുകൾ വിശ്വസിക്കും..

ഒരു ചെറുവിരൽ കൊണ്ട് പോലും ആരും അതിനെ എതിർക്കില്ല. എതിർത്താൽ അവനും തീവ്രവാദിയാകും. അവിടേക്കാണ് കാര്യങ്ങളുടെ പോക്ക്. രാജ്യത്തെ കൊള്ളയടിച്ച മഹാന്മാരുടെ ലിസ്റ്റിൽ പേരിന് പോലും ഒരു അറബിപേരുകാരനില്ല എന്ന വസ്തുത ഇതോട് ചേർത്തു വായിക്കുക. യു എ ഇ കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ള നടത്തിയ ഷെട്ടി ഇന്ന് ഇന്ത്യയിൽ സുരക്ഷിതനാണ് എന്നും ഇതോട് ചേർത്ത് വായിക്കുക.