Ranjith Ramachandran

ദുരഭിമാന കൊലകളേയും അതിലടങ്ങിയിരിക്കുന്ന ജാതി അസമത്വങ്ങളേയും സിനിമ നല്ല രീതിയിൽ തന്നെ പറഞ്ഞ് വയ്ക്കുന്നുണ്ട് ! ഒരു ഢ്രാമ തീയറ്റർ പശ്ചാത്തലത്തിൽ കഥ അവതരിപ്പിക്കുന്നതിനാൽ അബ്സ്ട്രാക്റ്റ് കൾക്കപ്പുറമുള്ള പച്ചയായ മെസ്സേജിങ്ങായി തന്നെയായണ് സിനിമ മുന്നോട്ട് പോകുന്നത് !അതിന്റെ ചില്ലറ പോരായ്മകളുണ്ട് താനും മേക്കിങ്ങിൽ. തീയറ്റർ ട്രൂപ്പിന്റെ ഭാഗമായ തികച്ചും യാഥാസ്തിക വലതു പ്ക്ഷ കഥാപാത്രമായി വരുന്ന അർജുനെ ഒരു ഘട്ടത്തിൽ ട്രൂപ്പിൽ നിന്നു പുറത്താക്കാൻ എല്ലാവരും ഒരുമിക്കുമ്പോഴും നായിക തന്നെ “അവന് ജീവിതത്തിൽ മാറാനുള്ള എറ്റവും നല്ല അവസരമാണ് നമ്മുടെ ടീം” എന്നു പറഞ്ഞ് തിരിച്ചെടുക്കുന്നത് സ്വത്വ രാഷ്ട്രീയത്തിൽ പലപ്പോഴും കണ്ടിട്ടുള്ള ‘എക്ലീസിവ്’ പൊളിറ്റിക്സി’നള്ള മറുപടിയായും തോന്നി !സിനിമ പറയുന്ന രണ്ട് കാര്യങ്ങൾ പ്രശ്നവൽക്കരിക്കേണ്ടതുണ്ട് എന്ന് കരുതുന്നു

1. ഒന്ന് ‘ വർഗ സമരം ജാതിയെ ഇല്ലാതാക്കും’എന്ന ഒരു FB പോസ്റ്റ് സിനിമയിൽ ഒട്ടും തന്നെ പൊളിറ്റിക്കലല്ലാത്ത ,അസമത്വത്തെക്കുറിച്ച് ഒട്ടും കൺസേണല്ലാത്ത കാളിദാസ് ജയറാമിന്റെ കഥാപാത്രത്തിനെ കൊണ്ട് എഴുതിക്കുന്നതും അതിനെ പ്പറ്റി പറഞ്ഞുകൊണ്ട് നായിക അയാളുടെ രാഷ്ട്രീയത്തെ എക്സപോസ് ചെയ്യുന്നതുമാണ് ! വർഗത്തെപ്പറ്റിപ്പറയുന്ന അരാഷ്ട്രീയ ജീവി സിനിമയിലെ ഒരു കല്ലുകടിതന്നെയാണ് !

2. ‘നിൻക കമ്യൂണിസ്റ്റാ’ എന്ന നായികയോടുള്ള അർജുന്റെ ചോദ്യത്തിന് ‘നാൻ അംബേദ്കറൈറ്റ്’ എന്ന് നായിക ഉത്തരം കൊടുക്കുന്നതുമാണ് ! രണ്ടും സ്വത്വവാദികൾ കാലങ്ങളായി ഉന്നയിക്കുന്ന ബ്രാഹ്മണിക്കൽ ലെഫ്റ്റ് വിമർശനത്തെയാണ് തലോടുന്നത് ! വർഗം എന്ന് കേട്ടാലുടനെ പുച്ഛം വരുന്ന, ഇടതുപക്ഷമാണ് സകല പ്രശ്നങ്ങളുടെയും കാതൽ എന്ന് കരുതുന്ന സ്വത്വവാദികൾ സ്വയം നിർമ്മിച്ച ഒരസംബന്ധത്തിൽ ആണ് പ്രശ്നങ്ങളെ പലപ്പോഴും നിരീക്ഷിക്കുന്നത് എന്നാണ് തോന്നിയിട്ടുള്ളത് ! രാജസ്‌ഥാൻ മുതൽ തമിഴ്നാട് വരെ, കേരളത്തിൽ തന്നെയും -ഇടത് പക്ഷം നടത്തിയ ജാതിവിരുദ്ധസമരങ്ങളെയും അവ പ്രായോഗികമായി നിർമ്മിച്ചെടുത്ത രാഷ്ട്രീയപരിണാമത്തെയും ജയ് ഭീം പോലൊരു ചരിത്ര സംഭവസിനിമതന്നെ ക്രിത്യമായി പറഞ്ഞ് വച്ചിട്ടും ഇവർ ഒറ്റയടിക്ക് ആ പേജ് മറിച്ചു പോകുന്നത് ഒട്ടും നിഷ്കളങ്കമല്ല എന്ന് തന്നെയാണ് ! ആ രാഷ്ട്രീയ പരിണാമമാണ് കേരളത്തിലെന്കിലും നവോത്ഥാനത്തിന്റെ തുടർച്ചയായി ഇടത് പക്ഷം എറ്റെടുക്കുന്ന ജൻമിവിരുദ്ധ സമരങ്ങളും ഭൂപരിക്ഷകരണം അടക്കമുള്ള വിപ്ലവകരമായ പോളിസികളും ! അത് കൊണ്ട് തന്നെയാണ് കേരളത്തിലെ കീഴാളനായ തൊഴിലാളിക്ക് ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും മൂന്നിരട്ടിയോളം കൂലി ലഭിക്കുന്നത് ! അത് ചോദിച്ച് വാങ്ങാനുള്ള അവകാശ ബോധമുണ്ടാവുന്നത് ! കേരളത്തിലവർക്ക് മെച്ചപ്പെട്ട ജീവിതമുണ്ടാക്കുന്നത് ! ഇടതു പക്ഷം ജാതിയെ വേണ്ടത്ര ഗൗരവത്തോടെയോ രാഷ്ട്രീയതെളിമയോടെയോ അഭിമുഖീകരിച്ചു എന്നല്ല പറഞ്ഞു വന്നത്, സ്വത്വവാദികൾ നടത്തിക്കൊണ്ടിരിക്കുന്ന സിനിമയിലൂടെയും അല്ലാതെയുമുള്ള സ്റ്റാംമ്പിങ്ങ് സമ്പൂർണ വങ്കത്തം ആണ് എന്നാണ്.

ജാതിയെപ്പറ്റി ഇന്ത്യൻ മാർക്സിസ്റ്റുകൾക്ക് തുടക്കത്തിലുണ്ടായിരുന്ന വീക്ഷണം ജാതി ഒരു തൊഴിൽ വിഭജന രീതി (വർഗം)എന്നുള്ളത് മാത്രമായിരുന്നില്ല ,അത് ഫ്യൂഢൽ വ്യവസ്ഥയുടെ ഒരു ചൂഷണ പദ്ധതികൂടിയാണ് എന്നതായിരുന്നു !അതായത് മാർക്സിസ്റ്റ് വിക്ഷണ കോണിൽ ബേസ് (അടിത്തറ)മായി ബദ്ധപ്പെട്ട ഫ്യൂഢൽ ചൂഷണത്തിന്റെ ഉപകരണമായി മാത്രം ജാതിയെ വിലയിരുത്തുന്നതിൽ ചില ന്യൂനതകളുണ്ടെന്ന് പിന്നീട് മാർക്സ് തന്നെ പ്രസിദ്ധീകരിച്ച എത്നോളജിക്കൽ നോട്ട് ബുക് അടക്കമുള്ള പുസ്തകങ്ങളിലൂടേ വ്യക്തമാണ് ! അംബേദ്കറുടേ തിരുത്തലിൽ ജാതി തൊഴിൽ വിഭജനം(Base) മാത്രമല്ലെന്നും തൊഴിലാളികളുടെ കൂടി വിഭജനമാണെന്നും(Super structure) ഊന്നുന്നുണ്ട് !

എന്നാൽ ഇന്ന് സ്വത്വവാദികൾ പ്രഘോഷിക്കുന്നത് പോലെ അല്ലെന്കിൽ സിനിമയിലെല്ലായിടത്തും കാണിക്കുന്നത് പോലെ ജാതി കേവലമായ അനുഭവമോ സവർണന് അവർണനോട് വിവാഹബദ്ധങ്ങളിലടക്കം ‘തോന്നുന്ന’ മേൽക്കോയ്മയോ അയിത്തബോധമോ തൊട്ടുകൂടായ്മമോ (Super structure) മാത്രമല്ല ! അത്തരത്തിലുള്ള അനുഭവങ്ങളെപ്പോലെ അല്ലെന്കിൽ അതിലും പ്രധാനമാണ് ജാതിയുടെ Origin ആയി കാണേണ്ട തൊഴിൽ വിഭജനത്തിലൂടെയുള്ള ചൂഷണവും(Base) അതിലൂടെ സവർണനുണ്ടാക്കിയെടുക്കുന്ന സാമ്പത്തിക മൂലധനവും സ്വത്തുടമസ്ഥതയുമെല്ലാം ! ആ സെമി ഫ്യൂഢലിസ്റ്റിക് വ്യവസ്ഥ തന്നെയാണ് ഇന്ത്യൻ ക്യാപിറ്റലിസ്റ്റുകൾ എറ്റെടുത്തിന്ന് നടപ്പാക്കുന്നത് !

അങ്ങനെയാണ് ഇന്ത്യൻ GDP യുടെ പകുതിയോളം നിയന്ത്രിക്കുന്നത് 65 കുടുംബങ്ങളാവുന്നത് !ആ ജൻമി സമീന്തർ ബദ്ധങ്ങളിൽ നിറയുന്ന ഇന്ത്യൻ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയേത്തന്നെയാണ് ഇ ദളിത് ബുദ്ധിജീവികൾ തങ്ങളുടെ എക രക്ഷമാർഗമായി പ്രകീർത്തിക്കുന്നത് എന്നതാണ് അതിലെ വിരോധാഭാസം !
അതായത് ജാതിയെപ്പറ്റിയുള്ള അംബേദ്കറിസ്റ്റ് ബുദ്ധിജീവി വായനകളും ഇക്വിലി റിഢക്ഷനിസ്റ്റിക്കാണ് എന്ന് ചുരുക്കം ! വോക് പൊളിറ്റിക്സിന്റെ മിസ്റ്റിക്ക് – അതിവൈകാരിക ശബ്ദകോലാഹലങ്ങളിൽ നിന്ന് വേർപെട്ട് അംബേദ്കറൈറ്റുകൾ ഇ വിഷയത്തിൽ ആരോഗ്യകരമായ പുതിയ സംവാദങ്ങളുമായി വരേണ്ടതാണ്!

Leave a Reply
You May Also Like

സോഡിയാക് കില്ലറിന്റെയും അയാളുടെ ചെയ്തികളെയും പറ്റിയുള്ള സിനിമാനുഭവം

Zodiac (2007) Ajmal NisHad 1969 മുതൽ അമേരിക്കയിൽ അരങ്ങേറിയ ആരെയും ഞെട്ടിക്കുന്ന തരത്തിൽ ഉള്ള,…

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ‘ഖുഷി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം സാമന്ത അഭിനയിച്ച ചിത്രമാണ് ഖുഷി. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം,…

പെൻഡുലം – സ്വപ്നങ്ങളെ വേട്ടയാടപ്പെടുന്നു

പെൻഡുലം – സ്വപ്നങ്ങളെ വേട്ടയാടപ്പെടുന്നു Shyam Zorba “വെള്ളാരം കല്ലുകൾ നിറഞ്ഞ താഴ്‌വാരം ഏഴാം വളവിലെ…

കണ്ടിരിക്കാവുന്ന ഓണചിത്രങ്ങളിൽ ഒന്ന് എന്നതിലപ്പുറം കാണാൻ കൊള്ളാവുന്ന ഓണച്ചിത്രം

Yadu EZr കണ്ടിരിക്കാവുന്ന ഓണചിത്രങ്ങളിൽ ഒന്ന് എന്നതിലപ്പുറം കാണാൻ കൊള്ളാവുന്ന ഏക ഓണച്ചിത്രം എന്നതു കൂടിയാണ്…