2020ലെ ലോകത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ഗ്ലോബൽ ടീച്ചേഴ്സ് പുരസ്കാരം മഹരാഷ്ട്രയിലെ സോളാപൂരിലേ രഞ്ജിത്ത് സിംഗ് ദിസാലെക്ക്.സമ്മാന തുകയായി ഏഴ് കോടി ഇന്ത്യൻ റുപ്പി അദ്ദേഹത്തിന് ലഭിച്ചു.പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്ന മനത്തിനായി ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും ഇന്ത്യയിലെ ടെക്സ്റ്റ് ബുക്കുകളിൽ QR കോഡ് പതിപ്പിച്ച നടപടിക്കായി രഞ്ജിത്ത് നടത്തിയ പ്രവർത്തങ്ങളുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.140 രാജ്യങ്ങളിൽ നിന്നും 1200 ഇൽപരം അധ്യാപകരിൽ അവസാന പത്തിലിടം പിടിക്കുകയും ലോകത്തിന്റെ നെറുകയിൽ എത്തുകയും ചെയ്തിരിക്കുന്നു ഇദ്ദേഹം.2009 ഇൽ ആണ് രഞ്ജിത്ത് സിൻഹ സോളാപൂരിലെ ജില്ലാ പരിഷത്തിന്റെ പ്രൈമറി സ്കൂളിൽ ആദ്യാപകനായി എത്തിയത്..
കന്നുകാലി കൂടിന് സമീപം പൊട്ടിപൊളിഞ്ഞ കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിച്ച സംവിധാനത്തെ മാറ്റി എല്ലാ സൗകര്യങ്ങളുമുള്ള സ്കൂൾ കെട്ടിടമാക്കി മാറ്റാൻ വലിയ പ്രയാസങ്ങളാണ് ഇദ്ദേഹത്തെ നേരിട്ട് കൊണ്ടിരുന്നത്.പുസ്തകങ്ങളെ പ്രാദേശിക ഭാഷകളിലേക്ക് മാറ്റി വിതരണം ചെയ്യാനും പ്രദേശത്തെ എല്ലാ കുട്ടികളെയും നിർബന്ധമായും സ്കൂളിൽ എത്തിക്കാനും ഇദ്ദേഹത്തിനു സാധിച്ചു.പഠനം എളുപ്പമാക്കാൻ QR കോഡ് സംവിധാനം പുസ്തകങ്ങൾക്കൊപ്പം അടിച്ചു നൽകി.ഇദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ പ്രദേശത്തെ പെൺകുട്ടികളെ നേരത്തെ വിവാഹം ചെയ്തു അയക്കുന്നതിൽ നിന്നുള്ള രീതിയിൽ മാറ്റം ഉണ്ടാക്കി അവരെ അറിവിന്റെ ലോകത്തേക്ക് പറിച്ചു നട്ടു.പെൺകുട്ടികൾ വിദ്യാഭ്യസത്തിനായ് സ്കൂളുകളിലേക്കെത്തി..
തനിക്ക് കിട്ടിയ ഏഴുകോടി രൂപയുടെ പകുതി തുക തനിക്കൊപ്പം അവസാനം എത്തപ്പെട്ടവർക്ക് വീതിച്ചു നൽകുമെന്നും വിദ്യാഭായത്തിനായ് അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള തന്റെ അംഗീകാരം കൂടിയാണത് എന്നും രഞ്ജിത്ത് സിൻഹ പറഞ്ഞു വെച്ചു.നോക്കൂ.ഇങ്ങനെയൊക്കെ അല്ലെ നമ്മുടെ രാജ്യം അറിയപ്പെടേണ്ടത്.ഇതുപോലെയുള്ള വിദ്യ പകർന്നു കൊടുത്തു ലോകത്തിന്റെ നെറുകയിൽ എത്തുന്ന അദ്ധ്യാപകരുടെ നാട്ടിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ആരാജകത്വവും പ്രയാസങ്ങളും കാണുമ്പോൾ ഏറെ നനവുകൾ മാത്രമേ കൺ തടങ്ങളിൽ ബാക്കിയുള്ളൂ..
നമ്മളൊക്കെ അഭിമാനം കൊള്ളേണ്ടത് ഇതുപോലെയുള്ള കാര്യങ്ങളിൽ ആണ്.. അല്ലാതെ ചൈനയുടെ ആപ്പ് ബാൻ ചെയ്തതിലോ കോടികൾ വിലയുള്ള പ്രതിമ പണിഞ്ഞത് പറഞ്ഞിട്ടോ അല്ല..രഞ്ജിത് സാർ പകർന്നു തന്നതൊരു യുഗത്തിന്റെ വളർച്ചയിലേക്കാണ്..അവളുടെ ആഗ്രഹങ്ങളെയാണ്…അവളുടെ സ്വപ്നങ്ങളുടെ നല്ല ക്ലാരിറ്റിയുള്ള ചിത്രങ്ങളിലേക്കാണ്.നമ്മുടെ അബ്ദുൽ കലാം സാറിനെ ഓർത്തുപോകുന്നു രഞ്ജിത്ത് സാറിന്റെ ഈ നേട്ടത്തെ പറ്റി ഓർക്കുമ്പോൾ..നിങ്ങളെപ്പോലെ ഉള്ളവർ നമ്മുടെ രാജ്യത്തിലെ ഗാവുകളിൽ പ്രതീക്ഷയുടെ തിരിനാളം കത്തിക്കുമ്പോൾ നമ്മളൊക്കെ എങ്ങനെ തോറ്റുപോകനാണ്..
“നീ ജയിപ്പേ.. കണ്ടിപ്പാ ജയിപ്പേ.., ആസപെട്ട സ്വപ്നത്തിൽ ഏറി നീ പറക്ക് ഡാ..”
“ആസ് എ ഇന്ത്യൻ ” എന്ന് ഇന്നത്തെ കാലത്ത് അല്പമെങ്കിലും അഭിമാനത്തോടെ ചേർത്ത് വായിച്ചു പറയാൻ ഇങ്ങനെയൊക്കെ കഴിയുന്നുള്ളൂ അല്ലെ.റെസ്പെക്ട് സാർ.. ആൻഡ് എ ബിഗ് സല്യൂട്ട്…🇮🇳❤