Connect with us

ആദ്യമായി സണ്ണി വെയ്നെന്ന നടനോട് ഒരല്പം ഇഷ്ടക്കൂടുതൽ തോന്നിപ്പോയൊരു ചിത്രം

ലോജിക് ഒട്ടുമില്ലാത്തതും എന്നാൽ പുതുമയും വ്യത്യസ്തതയും നിറഞ്ഞ ഒരു പ്ലോട്ട് തിരഞ്ഞെടുത്ത് മനോഹരമായി എഴുതിയ ഒരു തിരക്കഥയുടെ സഹായത്തോടെ

 49 total views

Published

on

രഞ്ജു കിളിമാനൂർ

ലോജിക് ഒട്ടുമില്ലാത്തതും എന്നാൽ പുതുമയും വ്യത്യസ്തതയും നിറഞ്ഞ ഒരു പ്ലോട്ട് തിരഞ്ഞെടുത്ത് മനോഹരമായി എഴുതിയ ഒരു തിരക്കഥയുടെ സഹായത്തോടെ അതിനെ കൃത്യമായി എക്സിക്യൂട്ട് ചെയ്ത് സിനിമ തയ്യാറാക്കുക. അതിലെ കഥാപാത്രങ്ങൾ പ്രേക്ഷകരെ പിടിച്ച് വലിച്ചു കൊണ്ട് മുന്നോട്ട് കൊണ്ട് പോകുക. മനുഷ്യരും മനുഷ്യരല്ലാത്ത സിനിമയിലെ എല്ലാ ജീവികളും മത്സരിച്ച് അഭിനയിക്കുക. ഒടുവിൽ സിനിമയുടെ ക്‌ളൈമാക്സ് കഴിയുമ്പോൾ വല്ലാത്തൊരു സങ്കടം തോന്നുക.

Sunny Wayne song Neeye from Anugraheethan Antony is trending online |  Malayalam Movie News - Times of Indiaഞാൻ ഈ പറയുന്നത് കേൾക്കുമ്പോൾ ഏതോ പദ്മരാജൻ പടം കണ്ടിട്ട് റിവ്യൂ എഴുതുകയാണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കും.കാരണം പദ്മരാജൻ സിനിമകളിൽ മാത്രം കണ്ടുവരാറുള്ള ചില പ്രത്യേകതകളാണ് മുകളിൽ വിവരിച്ച ഓരോന്നും.എന്നാൽ ഈ പ്രത്യേകതകളെല്ലാം മലയാള സിനിമയിൽ തിരിച്ചു വന്നിരിക്കുകയാണ് അനുഗ്രഹീതൻ ആന്റണിയെന്ന മനോഹരമായൊരു ചിത്രത്തിലൂടെ. വലിയ പ്ലോട്ടോ ലോജിക്കോ മെസ്സേജോ ഒന്നും തന്നെ അവകാശപ്പെടാനില്ലാത്ത ഈ ചിത്രം അതിമനോഹരമായ ഒരു തിരക്കഥയിൽ നിന്ന് ജനിച്ചതാണെന്ന് നിസ്സംശയം പറയാം.

ആദ്യമായി സണ്ണി വെയ്നെന്ന നടനോട് ഒരല്പം ഇഷ്ടക്കൂടുതൽ തോന്നിപ്പോയൊരു ചിത്രം കൂടിയാണിത്.രണ്ട് പട്ടികളെക്കൊണ്ട് പോലും ഇത്രയും മനോഹരമായി അഭിനയിപ്പിച്ച സംവിധായകാ നിങ്ങളെ എന്നെങ്കിലും കയ്യിൽ കിട്ടിയാൽ അനുവാദം പോലും ചോദിക്കാൻ നിൽക്കാതെ നിങ്ങളുടെ കവിളത്ത് ഒരുമ്മയങ്ങ് വെച്ച് തരും. അത്രയ്ക്ക് വെടിപ്പായി നിങ്ങൾ ജോലി ചെയ്തിട്ടുണ്ട്. പദ്മരാജൻ ചിത്രങ്ങളോട് മറ്റൊരു വലിയ സാദൃശ്യം കൂടി ഈ സിനിമയ്ക്കുണ്ട്.. അതൊരു വിഷമിപ്പിക്കുന്ന സാദൃശ്യമാണ്.

തീയറ്ററിൽ മിനിമം നൂറ് ദിവസമെങ്കിലും കളിച്ച് സൂപ്പർ ഹിറ്റ് അടിക്കാൻ യോഗ്യതയുണ്ടായിട്ടും അർഹതപ്പെട്ട സമയത്ത് ജനങ്ങൾ തിരിച്ചറിയാതെ പോയതാണ് ആ സാദൃശ്യം. തീയറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിലും അർഹതപ്പെട്ടൊരു വിജയം ചിത്രത്തിന് കിട്ടിയിരുന്നില്ല എന്നത് വലിയൊരു സങ്കടമാണ്‌.മാലിക് കണ്ടതിന്റെ ഹാങ്ങ്‌ ഓവർ ഒന്നു തീർന്ന് വരികയായിരുന്നു. അതിനിടയിലാണ് ഈ കുഞ്ഞ് ചിത്രം കണ്ടത്. ഇതിന്റെ ഹാങ്ങ്‌ ഓവർ അത്ര പെട്ടെന്നൊന്നും തീരുമെന്ന് എനിക്കു തോന്നുന്നില്ല. ഇത്‌ പോലെ മുമ്പ് ഹാങ് ഓവർ തന്നിട്ടുള്ള സിനിമകൾ പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ, ഇന്നലെ തുടങ്ങിയ ചിത്രങ്ങളാണ്.

ആ സിനിമകളൊന്നും തന്നെ കണ്ട നാൾ മുതൽ ഇതേവരേയ്ക്കും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. ആ ഒരു പ്രത്യേകതയും അതിമനോഹരമായ ഒരു ക്രാഫ്റ്റിംഗും ഈ ചിത്രത്തിലുമുണ്ടെന്ന് എനിക്ക് തോന്നി.തീയറ്ററിലായിരുന്നു കണ്ടതെങ്കിൽ എൻഡ് ക്രെഡിറ്റ്സ് തീരുന്നത് വരെയും എഴുന്നേറ്റു നിന്ന് കയ്യടിച്ചേനെ ഞാൻ.സംവിധായകാ, പ്രിൻസ് ജോയീ…നിങ്ങളെ ഞാൻ ഭീഷണിപ്പെടുത്തുകയാണ്. മര്യാദയ്ക്ക് ഇരുന്ന് മെനക്കെട്ട് ഇതുപോലുള്ള സിനിമകൾ തന്നെ ഇനിയും തയ്യാറാക്കിക്കോളണം. ഇതേ തിരക്കഥാകൃത്തുക്കളെ തന്നെ പൊക്കിക്കോ..ആ ചിത്രം തീയറ്ററിൽ റിലീസ് ചെയ്താൽ, ഇനി എന്ത്‌ കോവിഡ് സിറ്റുവേഷൻ ആണെങ്കിലും ശരി ആദ്യ ദിവസം തീയറ്ററിൽ വന്ന് കണ്ടിരിക്കും ഞാൻ.

നിങ്ങളുടെ ആദ്യ സിനിമ തീയറ്ററിൽ നിന്ന് കാണാൻ പറ്റാതെ പോയതിലുള്ള സങ്കടം കൊണ്ട് തരുന്ന വാക്കാണത്.ഇനിയും ഇത്തരം സിനിമകൾ തയ്യാറാക്കാൻ നിങ്ങൾക്ക് അവസരം കിട്ടട്ടെയെന്ന് ആത്മാർഥമായി ആഗ്രഹിച്ചു കൊണ്ട് ഇവിടെ നിർത്തട്ടെ. ആസ്വാദകരോട്…ലോജിക് ഒക്കെ നോക്കി കീറി മുറിക്കാൻ നിന്നാൽ നിങ്ങൾക്ക് ഈ സിനിമ ഇഷ്ടപ്പെടില്ലെന്നുറപ്പാണ്. ആ നായകന്റെ സ്ഥാനത്ത് നിങ്ങൾ ആണെന്ന് കരുതി ഒന്ന് കണ്ടു നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും…

 

Advertisement

 50 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement