മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രജ്ഞിമാര്‍ വളരെ ഗുരുതരമായ ആരോപണമാണ് ഉയർത്തുന്നത്. ചില സെറ്റുകളിൽ ചില നടൻമാർ കാണിക്കുന്ന നിരുത്തരവാദപരമായതും വൈകൃതം നിറഞ്ഞതുമായ ആയ പെരുമാറ്റങ്ങൾ ആണ് രഞ്ജു രജ്ഞിമാര്‍ ചൂണ്ടിക്കാട്ടുന്നത് . ചില സെറ്റുകളിൽ നടൻമാർ അഴിഞ്ഞാടുന്നതായി ആണ് പറയുന്നത്. തങ്ങൾക്കു നേരിട്ട ദുരനുഭവം വിവരിക്കുന്ന ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു പറയുന്നതിങ്ങനെ

കൃത്യസമയത്ത് സെറ്റില്‍ വരാതിരിക്കുക, കോ ആര്‍ടിസ്റ്റുമാരോട് മോശമായി പെരുമാറുക, കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതിരിക്കുക, അല്‍പ്പവസ്ത്രം ഇട്ട് സെറ്റിലൂടെ ഓടിച്ചാടി കളിക്കുക തുടങ്ങി യാതൊരു മര്യാദയുമില്ലാതെയാണ് ഒരു നടന്‍ സിനിമാ സെറ്റില്‍ പെരുമാറിയത് .കൃത്യസമയത്ത് വരാതിരിക്കുകയും കോ ആര്‍ടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയില്‍ ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ട് ഞങ്ങള്‍ക്ക് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ്..ഇത്തരം ആളുകളെ താങ്ങി നില്‍ക്കാനും ഇവിടെ ആളുകളുണ്ട്. പലപ്പോഴും ഉറക്കം തൂങ്ങി വന്നിട്ട് പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ജോലിക്കായി പോകേണ്ടി വരികയാണ്. ഇത്തരം ആളുകളെ സഹിക്കുന്നതിന് പരിധിയില്ലേ. ചിലര്‍ക്ക് വേണ്ടി മാത്രമാണ് സിനിമാ സംഘടനകള്‍, സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുമെന്ന് പറഞ്ഞത് പോലെയാണ് സാഹചര്യര്യം .”

രഞ്ജു രജ്ഞിമാര്‍
രഞ്ജു രജ്ഞിമാര്‍

“ഇത്തരം നടന്മാരെ നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങിയേ പറ്റൂ. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതെ സെറ്റില്‍ നിന്നും ഓടുക. അല്‍പ്പവസ്ത്രം ഇട്ട് ഓടി ചാടി കളിക്കുക. ഷോട്ട് പറഞ്ഞാല്‍ വരാതിരിക്കുക തുടങ്ങി അപമര്യാദയായിട്ടാണ് സെറ്റില്‍ പെരുമാറുന്നത്.’ രഞ്ജു പറഞ്ഞു. എന്നാൽ നടന്റെ പേര് പരാമര്‍ശിക്കാന്‍ ധൈര്യമില്ലേയെന്ന് പ്രൊഡ്യൂസര്‍ സജി നന്ത്യാട്ട് ചോദിച്ചപ്പോൾ രഞ്ജു പറഞ്ഞതിങ്ങനെ… ‘മലയാള സിനിമാ ചരിത്രത്തില്‍ 137 റീടേക്ക് എടുത്ത നിമിഷമായിരിക്കും അന്ന്. നടന്റെ പേര് സാറ് തന്നെ പറഞ്ഞു. വിമാനത്തില്‍ ചാടി കയറാന്‍ പോയിട്ടുണ്ട്.’ രഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. തന്റേടം ഉണ്ടെങ്കിൽ പരാതിനൽകാനും അങ്ങനെ ചെയ്‌താൽ ആ നടൻ ചൊറിയും കുത്തി വീട്ടിലിരിക്കത്തേയുള്ളൂ,പരാതി നൽകാൻ തന്റേടം കൂടി വേണം എന്നും പ്രൊഡ്യൂസര്‍ സജി നന്ത്യാട്ട് പറഞ്ഞു. മലയാളത്തിൽ ശക്തരായ നിർമ്മാതാക്കളുടെ സെറ്റിലൊന്നും ഇവർ അഴിഞ്ഞാടില്ല എന്നും അങ്ങനെയുള്ളവരെ ഇത്തരം നടന്മാർക്ക് പേടിയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply
You May Also Like

അതിഗൂഢഭാവങ്ങൾ പേറുന്ന വൃദ്ധയുടെ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഈ നടിയോളം അനുയോജ്യമായ മറ്റൊരു മുഖവും മലയാളത്തിൽ വേറെ കണ്ടിട്ടില്ല

Sunil Waynz ചെറുതായാലും വലുതായാലും,, അഭിനയിച്ച സിനിമകളിൽ ഒട്ടുമിക്കതിലും മികച്ച പ്രകടനം കാഴ്‌ച വച്ചിട്ടും അധികമാരും…

സീതാരാമം ഐഎഫ്‌എഫ്‌എമ്മിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി

സീതാരാമം ഐഎഫ്‌എഫ്‌എമ്മിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി ദുൽഖർ സൽമാനും മൃണാൾ താക്കൂറും രശ്‌മിക മന്ദാനയും…

ഇത്രയും നിഷ്കളങ്കനായ ഒരു മനുഷ്യനെ സ്വർഗ്ഗ വാതിലിനരികിൽ ഇന്നേ വരെ വേറെ കണ്ടിട്ടില്ല

അങ്ങനൊരു ദിവസം ലൂയി പാപ്പൻ, ആഗ്രഹിച്ച പോലെ തന്നെ ക്ലാര്നെറ്റ് വായിച്ചുകൊണ്ടിരിക്കെ ഹൃദയസ്തംഭനം വന്ന് മരിച്ചു…

സായ് പല്ലവി വിവാഹിതയായോ ? സത്യാവസ്ഥയെന്ത് ? യഥാർത്ഥ ചിത്രം കാണാം

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത്…