എതിരാളിയില്ലെങ്കിൽ ഏകപക്ഷീയമായി വിജയം പ്രഖ്യാപിക്കാൻ കഴിയുമോ ?

0
217

സ്ഥാനാർത്ഥികളെ നിർത്തണോ വേണ്ടയോ എന്നത് രാഷ്ട്രീയപാർട്ടികളുടെ തീരുമാനമാണ്. അത് ജനങ്ങളുടെ തീരുമാനവുമായി ഒരു ബന്ധവുമില്ല. ഒരു സ്ഥാനാർത്ഥി മാത്രമുണ്ട് എങ്കിലും ആ സ്ഥാനാർത്ഥിക്ക് എതിരായി വോട്ട് ചെയ്യാനുള്ള അവകാശം ജനത്തിനുണ്ട്. നോട്ടയുടെ ആനുകൂല്യം അവിടെ ഉപയോഗിക്കപ്പെടണം. നോട്ട എത്ര വോട്ട് നേടിയാലും സ്ഥാനാർത്ഥി അതിൽ കുറച്ചു വോട്ട് നേടിയാലും സ്ഥാനാർത്ഥി തന്നെ വിജയിക്കുമായിരിക്കാം എന്നാൽ വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടതിന്റെ അവകാശം എന്നൊന്നുണ്ടല്ലോ. അത് മാനിക്കപ്പെടണം

Raoof Attiyedath

എതിരാളിയില്ലെങ്കിൽ ഏകപക്ഷീയമായി വിജയം പ്രഖ്യാപിക്കാൻ കഴിയുമോ ?

ബാലറ്റിൽ “നോട്ട” എന്ന സംഗതി കൂടി ഉണ്ടാവുമല്ലോ. ആ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ താത്പര്യമുള്ളവർ കൂടി ഉണ്ടോ എന്ന് അറിയേണ്ടതല്ലേ? ഒറ്റ സ്ഥാനാർഥിയേ ഉള്ളൂ എങ്കിലും, ആ വ്യക്തിയെ താത്പര്യമില്ല എന്ന് രേഖപ്പെടുത്താനുള്ള വോട്ടറുടെ “Right to Reject” എന്ന അവകാശം നിഷേധിക്കുന്നതെങ്ങനെ? ഇനി, നോട്ടയ്ക്കാണ് കൂടുതൽ വോട്ട് കിട്ടുന്നതെങ്കിലോ എന്ന അസംഭാവ്യമെങ്കിലും, വിദൂരമായ സാധ്യത കൂടി പരിശോധിക്കപ്പെടേണ്ടതല്ലേ?എതിരാളിയില്ലെങ്കിലും ബാലറ്റിൽ നോട്ട കൂടി ഉൾപ്പെടുത്തി വോട്ടെടുപ്പു നടത്തിയ ശേഷമേ വിജയിയെ പ്രഖ്യാപിക്കാവൂ. നോട്ടയും തത്വത്തിൽ ഒരു എതിർ സ്ഥാനാർഥി തന്നെയാണ്.ഇതിൻ്റെ നിയമസാധുത എന്തേ ആരും പരിശോധിക്കുന്നില്ല? എതിരാളിയില്ലാത്ത വാർഡിലെ ഒരു വോട്ടർ, തനിക്ക് നോട്ടയിൽ വോട്ടു ചെയ്യാൻ അവകാശമുണ്ടെന്നും അതിന് അവസരം തരണമെന്നും ആവശ്യപ്പെട്ട് കോടതിയെ, തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചാൽ അത് അനുവദിച്ചു കൊടുക്കാൻ അവർക്കു ബാധ്യതയില്ലേ?